ആറാട്ടിന് ഇളനീരുമായി കിട്ടയുടെ പിന്‍മുറക്കാര്‍

ഗുരുവായൂര്‍ : ഗുരുവായൂരപ്പന്റെ ആറാട്ടിന് അഭിഷേകം ചെയ്യാന്‍ ഇളനീരുമായി കിട്ടയുടെ പിന്‍മുറക്കാര്‍ എത്തി. ഗുരുവായൂരിലെ ഈഴവ കുടുംബത്തിന് ലഭിച്ച പുണ്യസുകൃതമാണ് ഈ ഇളനീരിനു പിന്നിലെ കഥ. കുന്നംകുളത്തെ ചിറയ്ക്കല്‍ മനയ്ക്കല്‍ ദേഹണ്ഡത്തിനുപോയി മടങ്ങിവരികയായിരുന്ന ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി ദാഹം തോന്നി ഇരിങ്ങപ്പുറത്തെ ചെത്തുകാരനായ കിട്ടയുടെ വീട്ടില്‍ ചെന്ന് ഇളനീര്‍ ആവശ്യപ്പെട്ടുവെന്ന് കഥയുണ്ട്. പക്ഷേ, ഇളനീര്‍ ആവശ്യപ്പെട്ടത് കീഴ്ശാന്തിയല്ല, സാക്ഷാല്‍ ഗുരുവായൂരപ്പന്‍ തന്നെയെന്ന് കിട്ടയ്ക്ക് വെളിപാടുണ്ടായി. ഇതിനെ അനുസ്മരിപ്പിക്കുംവിധം ആറാട്ടു ദിവസം കിട്ട ഗുരുവായൂരപ്പന് ഇളനീര്‍ കൊണ്ടു വരാറുണ്ട്. കിട്ടയുടെ കാലശേഷം പിന്‍മുറക്കാര്‍ അത് ഏറ്റെടുക്കുകയായിരുന്നു . ഇപ്പോള്‍ 9ാം തലമുറയിലെത്തി നില്‍ക്കുകയാണ് കിട്ട കുടുംബത്തിന്റെ ഇളനീര്‍ എത്തിക്കല്‍. ബുധനാഴ്ച രാവിലെയാണ് കിട്ടയുടെ പിന്‍മുറക്കാരായ സുബ്രഹ്മണ്യന്‍, സുരേഷ് ബാബു, ജയപ്രകാശ്, പ്രദീപ് , ഭവാനി, ഇന്ദിര തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇളനീര്‍ എത്തിച്ചത്. 9ാം തലമുറയിലെ കണ്ണി, രണ്ടുവയസ്സുകാരന്‍ ഇഷാന്‍ അടക്കം 40 ഓളം പേര്‍ ഇക്കുറിയെത്തി. ദേവസ്വത്തിനു വേണ്ടി ഭരണസമിതിയംഗം എന്‍. രാജു ഇളനീര്‍ ഏറ്റുവാങ്ങി.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Temple News ആറാട്ടിന് ഇളനീരുമായി കിട്ടയുടെ പിന്‍മുറക്കാര്‍