ആനപ്പുറത്തേറി കീഴ്ശാന്തിമാര്‍

ഗുരുവായൂര്‍ : ആറാട്ടെഴുന്നള്ളിപ്പിന് അഞ്ച് ആനകളുടെയും പുറത്ത് കയറിയത് ക്ഷേത്രം കീഴ്ശാന്തികളായ യുവാക്കളായിരുന്നു. ഗജരത്‌നം പത്മനാഭന്റെ ശിരസ്സില്‍ സ്വര്‍ണ്ണക്കോലം എഴുന്നള്ളിച്ചത് ശാന്തിയേറ്റ കീഴ്ശാന്തിയും നഗരസഭാ കൗണ്‍സിലറുമായ തേലംമ്പറ്റ വാസുദേവന്‍ നമ്പൂതിരിയാണ്. ആറാട്ട് എഴുന്നള്ളിപ്പിന് അണിനിരന്നത് അഞ്ച് നാടന്‍ ആനകളായിരുന്നു എന്ന പ്രത്യേകതയുണ്ട്. നന്ദന്‍, സിദ്ധാര്‍ത്ഥന്‍, രാമന്‍കുട്ടി, കേശവന്‍കുട്ടി എന്നീ അഴകാര്‍ന്ന കൊമ്പന്മാരായിരുന്നു ഗജരത്‌നത്തിനു കൂട്ട്. 13 കീഴ്ശാന്തി ഇല്ലങ്ങളില്‍ നിന്നായി 17 നമ്പൂതിരിമാരാണ് ആനപ്പുറത്ത് കയറിയത്. മഞ്ഞള്‍ക്കുടം പിടിച്ച് ആദ്യമായി ആനപ്പുറത്ത് കയറിയത് തേലംമ്പറ്റ ജിഷ്ണുശങ്കറായിരുന്നു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Temple News ആനപ്പുറത്തേറി കീഴ്ശാന്തിമാര്‍