Sports News

ദേശീയ ഗെയിംസിന്‍റെ കൂട്ടയോട്ടം ഇന്ന്‌

തിരുവനന്തപുരം: ദേശീയ െഗയിംസിന് ഭാഗമായുള്ള കൂട്ടയോട്ടം ഇന്ന്‍. സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റിന് മുന്നില്‍നിന്ന് രാവിലെ 10.30 ന് ഗവര്‍ണര്‍ പി. സദാശിവം ഫ്ലൂഗ് ഓഫ് ചെയ്യും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും കൂട്ടയോട്ടത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 10.15 ഓടെ ഗവര്‍ണര്‍ അടക്കമുള്ള വശിഷ്ടാതിഥികള്‍ കൂട്ടയോട്ടത്തിന്റെ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ എത്തും.ദേശീയഗാനം, ദേശീയ ഗെയിംസിന്റെ തീംസോങ്, പ്രതിജ്ഞ എന്നിവയ്ക്ക് ശേഷമാണ് ഫ്ലൂഗ് ഓഫ്. സുരക്ഷാ കാരണങ്ങളാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റ് വരെ മാത്രമേ ഓടൂ. മറ്റുള്ളവര്‍ സെന്‍ട്രല്‍ സ്റ്റേഡിയംവരെ നീളുന്ന കൂട്ടയോട്ടത്തില്‍ പങ്കെടുക്കും.

Read more...

സന്തോഷ് ട്രോഫി: കേരളത്തിന് തകര്‍പ്പന്‍ ജയം

santoshസന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത ടൂര്‍ണമെന്റില്‍  ആന്ധ്രപ്രദേശിനെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം. മലപ്പുറം മഞ്ചേരിയിലെ പൈയ്യനാട്​ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മ‍ത്സരത്തില്‍ കേരളം എതിരില്ലാത്ത ആറ്​ ഗോളുകള്‍ക്കാണ് ​ ആന്ധ്രാപ്രദേശിനെ തകര്‍ത്തത്.കേരളത്തിനു വേണ്ടി വി പി സുഹൈര്‍ മൂന്ന് ഗോളുകള്‍ നേടി . 41, 45, 90 മിനിട്ടുകളിലാണ് സുഹൈറിന്റെ ഗോളുകള്‍ പിറന്നത്. ഇതുകൂടാതെ എസ്ബിടി താരം എം ഷൈജുമോന്‍ രണ്ടു ഗോളുകളും

Read more...

രോഹിത് ശര്‍മ :വൈകി ഉദിച്ച താരം

rohitഏകദിന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ രണ്ട് ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനായ രോഹിത് ശര്‍മയ്ക്ക് ആദ്യ ഡബിള്‍ സെഞ്ച്വറിക്ക് ഉടമയായ സച്ചിന്‍ തെണ്ടുല്‍ക്കറുമായി ചില സാമ്യങ്ങളുണ്ട്. മുംബൈക്കാരനാണെന്നതിനു പുറമേ സച്ചിനെ പോലെ മധ്യനിരയില്‍ കളി തുടങ്ങി ഇന്ത്യക്ക് വേണ്ടി ഏകദിനമത്സരങ്ങളില്‍ ഓപ്പണറാവാന്‍ നിര്‍ബന്ധിതനായ ബാറ്റ്‌സ്മാനാണ് രോഹിതും. സച്ചിനു ശേഷം രഞ്ജി ട്രോഫി ഫൈനലില്‍ രണ്ടു സെഞ്ച്വറി നേടിയ ആദ്യ ബാറ്റ്‌സ്മാനും രോഹിത് തന്നെ. എന്നാല്‍, സച്ചിനെ പോലെ ബാറ്റിങ്ങിലെ മുംബൈ സ്‌കൂളിന്റെ പിന്തുടര്‍ച്ചക്കാരന്‍ എന്ന് രോഹിതിനെ വിശേഷിപ്പിക്കാനാവില്ല. 'പ്ലേ ഇറ്റ് സ്‌ട്രൈറ്റ് ' എന്നതാണ് മുംബൈ ക്രിക്കറ്റ് സ്‌കൂളിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ ഒന്ന്. അജിത് വഡേക്കറും സുനില്‍ ഗാവസ്‌കറും ദുലീപ് വെങ്‌സക്കാറും സഞ്ജയ് മഞ്ച്രേക്കറും

Last Updated on Friday, 14 November 2014 11:06

Read more...

ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം; ഹോളണ്ടിന് തോല്‍വി

ലണ്ടന്‍: സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ടീമുകളായ ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം. അതേസമയം യൂറോപ്യന്‍ കരുത്തരായ ഹോളണ്ടിനെ മെക്‌സിക്കോ അട്ടിമറിച്ചു (23). ബ്രസീല്‍ തുര്‍ക്കിയെയും (40) അര്‍ജന്റീന ക്രൊയേഷ്യയെയും (21) ആണ് കീഴടക്കിയത്.ലോകകപ്പ് ദുരന്തത്തിനുശേഷം ചുമതലയേറ്റ പരിശീലകന്‍ ദുംഗയുടെ കീഴില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ബ്രസീല്‍ തുര്‍ക്കിയെ അനായാസമാണ് മറികടന്നത്. നായകന്‍ നെയ്മറുടെ ഇരട്ടഗോളുകള്‍ക്ക് പുറമേ വില്യനും ടീമിനായി സ്‌കോര്‍ ചെയ്തപ്പോള്‍ ഒരു ഗോള്‍ തുര്‍ക്കിയുടെ കായയുടെ പേരിലാണ്. ദുംഗയുടെ കീഴില്‍ തുടര്‍ച്ചയായ അഞ്ചാം വിജയമാണ്. മിന്നുന്ന ഫോമില്‍ കളിക്കുന്ന നെയ്മര്‍ രാജ്യത്തിനായി 59 മത്സരത്തില്‍നിന്ന് 42 ഗോളുകള്‍ നേടിക്കഴിഞ്ഞു.

Read more...

സാനിയ കാരാ ബ്ലാക് സഖ്യത്തിന് ലോകകിരീടം

സിങ്കപ്പൂര്‍: ഡബ്ല്യൂടിഎ നടത്തിയ ലോക ചാമ്പന്‍ഷ്യപ്പില്‍ സാനിയ മിര്‍സ, കാരാ ബ്ലാക്ക് സഖ്യത്തിന് കിരീടം. സിംബാവേയുടെ താരമാണ് കാരാ ബ്ലാക്ക്. ജേതാക്കള്‍ക്ക് 5 ലക്ഷം ഡോളറാണ് സമ്മാനം.ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഡബ്ല്യൂടിഎ ജേതാവാകുന്നത്. സാനിയ സഖ്യം 61, 60 എന്ന സ്‌കോറിനാണ് പെങ് ഷുയി0 പെയെസ് സഖ്യത്തെ കീഴടക്കിയത്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Sports News