സന്തോഷ് ട്രോഫി: കേരളത്തിന് തകര്‍പ്പന്‍ ജയം

santoshസന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത ടൂര്‍ണമെന്റില്‍  ആന്ധ്രപ്രദേശിനെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം. മലപ്പുറം മഞ്ചേരിയിലെ പൈയ്യനാട്​ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മ‍ത്സരത്തില്‍ കേരളം എതിരില്ലാത്ത ആറ്​ ഗോളുകള്‍ക്കാണ് ​ ആന്ധ്രാപ്രദേശിനെ തകര്‍ത്തത്.കേരളത്തിനു വേണ്ടി വി പി സുഹൈര്‍ മൂന്ന് ഗോളുകള്‍ നേടി . 41, 45, 90 മിനിട്ടുകളിലാണ് സുഹൈറിന്റെ ഗോളുകള്‍ പിറന്നത്. ഇതുകൂടാതെ എസ്ബിടി താരം എം ഷൈജുമോന്‍ രണ്ടു ഗോളുകളും   വി കെ ഷിബിന്‍ലാല്‍ ഒരു ഗോളും നേടി. കേരളത്തിന്റെ അടുത്ത മത്സരം 19നു കര്‍ണാടകത്തിനെതിരെയാണ്. ജയത്തോടെ എ ഗ്രൂപ്പില്‍ മൂന്ന് പോയിന്റുകളാണ് കേരളത്തിന് ലഭിച്ചത്. ബി ഗ്രൂപ്പിലെ ആദ്യ കളിയില്‍ ഇന്നു സര്‍വീസസും പുതുച്ചേരിയും ഏറ്റുമുട്ടും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Sports News സന്തോഷ് ട്രോഫി: കേരളത്തിന് തകര്‍പ്പന്‍ ജയം