ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം; ഹോളണ്ടിന് തോല്‍വി

ലണ്ടന്‍: സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ടീമുകളായ ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം. അതേസമയം യൂറോപ്യന്‍ കരുത്തരായ ഹോളണ്ടിനെ മെക്‌സിക്കോ അട്ടിമറിച്ചു (23). ബ്രസീല്‍ തുര്‍ക്കിയെയും (40) അര്‍ജന്റീന ക്രൊയേഷ്യയെയും (21) ആണ് കീഴടക്കിയത്.ലോകകപ്പ് ദുരന്തത്തിനുശേഷം ചുമതലയേറ്റ പരിശീലകന്‍ ദുംഗയുടെ കീഴില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ബ്രസീല്‍ തുര്‍ക്കിയെ അനായാസമാണ് മറികടന്നത്. നായകന്‍ നെയ്മറുടെ ഇരട്ടഗോളുകള്‍ക്ക് പുറമേ വില്യനും ടീമിനായി സ്‌കോര്‍ ചെയ്തപ്പോള്‍ ഒരു ഗോള്‍ തുര്‍ക്കിയുടെ കായയുടെ പേരിലാണ്. ദുംഗയുടെ കീഴില്‍ തുടര്‍ച്ചയായ അഞ്ചാം വിജയമാണ്. മിന്നുന്ന ഫോമില്‍ കളിക്കുന്ന നെയ്മര്‍ രാജ്യത്തിനായി 59 മത്സരത്തില്‍നിന്ന് 42 ഗോളുകള്‍ നേടിക്കഴിഞ്ഞു.
ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ലീഡ് വഴങ്ങിയശേഷമാണ് അര്‍ജന്റീന ക്രൊയേഷ്യക്കെതിരെ ജയിച്ചത്. 11ാം മിനിറ്റില്‍ ഷാര്‍ബിനിയുടെ ഗോളില്‍ മുന്നില്‍ക്കയറിയ ക്രൊയേഷ്യക്കെതിരെ 49ാം മിനിറ്റില്‍ പ്രതിരോധനിരക്കാരന്‍ അന്‍സാള്‍ഡിയുടെ ഗോളില്‍ അര്‍ജന്റീന സമനിലപിടിച്ചു. 57ാം മിനിറ്റില്‍ നായകന്‍ ലയണല്‍ മെസ്സി സ്‌കോര്‍ ചെയ്തതോടെ വിജയം സ്വന്തമായി.
ലോകകപ്പിനുശേഷം സ്ഥാനമേറ്റ പരിശീലകന്‍ ഗുസ് ഹിഡിങ്കിന്റെ കീഴില്‍ ഹോളണ്ടിന്റെ കഷ്ടകാലം തീരുന്നില്ല. മെക്‌സിക്കോക്കെതിരായ കളിയിലും തോറ്റതോടെ ഹിഡിങ്കിന്റെ കീഴില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ടീം തോറ്റു. മെക്‌സിക്കോക്കായി കാര്‍ലോസ് വെല ഇരട്ടഗോള്‍ നേടിയപ്പോള്‍ മൂന്നാം ഗോള്‍ ഹാവിയര്‍ ഹെര്‍ണാണ്ടസ് നേടി. ഹോളണ്ടിന്റെ ഗോളുകള്‍ വെസ്ലി സ്‌നൈഡര്‍, ഡാലി ബ്ലിന്‍ഡ് എന്നിവരുടെ ബൂട്ടില്‍നിന്നായിരുന്നു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Sports News ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം; ഹോളണ്ടിന് തോല്‍വി