സൈക്ളിങ്ങിലും വാട്ടര്‍ പോളോയിലും സ്വര്‍ണം

തിരുവനന്തപുരം: നീന്തല്‍ക്കുളത്തിലെയും ഷൂട്ടിങ്ങിലെയും കേരളത്തിന്റെ പൊന്നുവാരല്‍ സൈക്ളിങ്ങിലേക്കും നീണ്ടു. ദേശീയ ഗെയിംസില്‍ സൈക്ളിങ്ങിന്റെ ആദ്യദിനം തന്നെ വി. രജനിയാണ് കേരളത്തിനു വേണ്ടി പൊന്നണിഞ്ഞത്. വാട്ടര്‍പോളോയില്‍ കേരള വനിതകള്‍ സ്വര്‍ണം നേടിയപ്പോള്‍ പുരുഷന്മാര്‍ വെള്ളികൊണ്ടു തൃപ്തിപ്പെട്ടു. ഡൈവിങ്ങില്‍ സിദ്ധാര്‍ഥ് പര്‍ദേശിയും പുരുഷന്മാരുടെ 100 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ അനൂപ് അഗസ്റ്റിനും അമ്പെയ്ത്തില്‍ പുരുഷ ടീമും സൈക്ളിങ്ങില്‍ ടി.പി.അഞ്ജിതയും കേരളത്തിനു വേണ്ടി വെങ്കലം നേടി. രണ്ടു സ്വര്‍ണവും ഒരു വെള്ളിയും നാലു വെങ്കലവുമാണ് ഇന്നലെ കേരളത്തിന്റെ സമ്പാദ്യം. ആകെ 16 സ്വര്‍ണം, 13 വെള്ളി, 22 വെങ്കലം എന്നിങ്ങനെ നേടിയ കേരളം നാലാം സ്ഥാനത്തു തുടരുന്നു. 

റോഡ് സൈക്ളിങ് വനിതാ വിഭാഗം 80 കി.മീ. മാസ് സ്റ്റാര്‍ട്ടിലാണു കേരളത്തിന്റെ വി. രജനിക്കു സ്വര്‍ണവും ടി.പി. അഞ്ജിതയ്ക്കു വെങ്കലവും. പുരുഷവിഭാഗം 40 കി.മീ. ടൈം ട്രയലില്‍ കര്‍ണാടകയുടെ മലയാളി താരം നവീന്‍ ജോണിനാണ് സ്വര്‍ണം.
. വനിതാ വാട്ടര്‍പോളോയില്‍ കേരളം അവസാന ലീഗ് മല്‍സരത്തില്‍ ബംഗാളിനെ തോല്‍പിച്ചാണ്(6-1) സ്വര്‍ണമണിഞ്ഞത്. 
. പുരുഷ വാട്ടര്‍പോളോ ഫൈനലില്‍ മലയാളി താരങ്ങളുടെ കരുത്തില്‍ സര്‍വീസസ് കേരളത്തെ തോല്‍പിച്ചു.
.  ഡൈവിങ്ങില്‍ പുരുഷന്‍മാരുടെ ഒരു മീറ്റര്‍ സ്പ്രിങ് ബോര്‍ഡില്‍ വെങ്കലം നേടിയ കേരളത്തിന്റെ മഹാരാഷ്ട്ര താരം സിദ്ധാര്‍ഥ് പര്‍ദേശിക്ക് മൂന്നാം മെഡല്‍.
.  കേരള പുരുഷ ടീമിന് ആര്‍ച്ചറി ഇന്ത്യന്‍ ബോ ഇനത്തിലാണു വെങ്കലം.
. നീന്തല്‍ മല്‍സരങ്ങള്‍ പൂര്‍ത്തിയായി.  കേരളത്തിനു നീന്തലില്‍ മൊത്തം 19 മെഡല്‍. അത്ലറ്റിക്സ് നാളെ തുടങ്ങും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Sports News സൈക്ളിങ്ങിലും വാട്ടര്‍ പോളോയിലും സ്വര്‍ണം