ദേശീയ ഗെയിംസിന്‍റെ കൂട്ടയോട്ടം ഇന്ന്‌

തിരുവനന്തപുരം: ദേശീയ െഗയിംസിന് ഭാഗമായുള്ള കൂട്ടയോട്ടം ഇന്ന്‍. സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റിന് മുന്നില്‍നിന്ന് രാവിലെ 10.30 ന് ഗവര്‍ണര്‍ പി. സദാശിവം ഫ്ലൂഗ് ഓഫ് ചെയ്യും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും കൂട്ടയോട്ടത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 10.15 ഓടെ ഗവര്‍ണര്‍ അടക്കമുള്ള വശിഷ്ടാതിഥികള്‍ കൂട്ടയോട്ടത്തിന്റെ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ എത്തും.ദേശീയഗാനം, ദേശീയ ഗെയിംസിന്റെ തീംസോങ്, പ്രതിജ്ഞ എന്നിവയ്ക്ക് ശേഷമാണ് ഫ്ലൂഗ് ഓഫ്. സുരക്ഷാ കാരണങ്ങളാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റ് വരെ മാത്രമേ ഓടൂ. മറ്റുള്ളവര്‍ സെന്‍ട്രല്‍ സ്റ്റേഡിയംവരെ നീളുന്ന കൂട്ടയോട്ടത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എല്‍.എ മാര്‍, കായിക താരങ്ങള്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ അണിചേരും. കൂട്ടയോട്ടത്തിന്റെ ഭാഗമായി വിവിധ ജില്ലകളിലായി 21 മെഗാ റണ്ണും 226 മിനി റണ്ണും പതിനായിരം ഓര്‍ഡിനറി പോയിന്റുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. മൊത്തം ഒരുകോടി ആളുകള്‍ പങ്കെടുക്കുന്ന കൂട്ടയോട്ടം ലോക റെക്കോഡ് ആകുമെന്നും അദ്ദേഹം പറഞ്ഞു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Sports News ദേശീയ ഗെയിംസിന്‍റെ കൂട്ടയോട്ടം ഇന്ന്‌