Society&Culture News

തിരുവെങ്കിടം കരയോഗം 45 കലാകാരികളെ ആദരിച്ചു

ഗുരുവായൂര്‍: തിരുവെങ്കിടം എന്‍.എസ്.എസ്. കരയോഗം കലാകാരികളെയും കലാകാരന്‍ന്മാരെയും ആദരിച്ചു. തിരുവെങ്കിടം, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് കലാപരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധേയരായ പ്രതിഭകളെയായിരുന്നു ആദരിച്ചത്.പരീക്ഷയില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സിഐ സുദര്‍ശന്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു. 70 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ എ.ഇ.ഒ. ഗീത കല്ലാറ്റ് വിതരണംചെയ്തു.

Read more...

നെഹ്‌റുവിനെ അനുസ്മരിച്ചു

ഗുരുവായൂര്‍: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 50ാം ചരമവാര്‍ഷികം നെഹ്‌റു പീസ്് ഫൗണ്ടേഷന്‍ ആചരിച്ചു. കെ.പി.എ. റഷീദ് ഉദ്ഘാടനം ചെയ്തു. ശശി വാറണാട്ട് അദ്ധ്യക്ഷനായി. പി.സി. തോമസ്്, സ്റ്റീഫന്‍ ജോസ്്, വി.കെ. സുജിത്ത്്, ടി. ഭാസ്‌കരന്‍, പി. എ. മോഹനന്‍, എം. മണികണ്ഠന്‍, ശശി വല്ലാശ്ശേരി, ഒ.ആര്‍. പ്രതീഷ് എന്നിവര്‍ പ്രസംഗിച്ചു

എന്‍.സി.പി. കുടുംബസംഗമം

ഗുരുവായൂര്‍: എന്‍.സി.പി. പയ്യൂര്‍ കുടുംബസംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ടി.എ. മുഹമ്മദ് ഷാഫി അദ്ധ്യക്ഷനായി. പുരസ്‌കാര വിതരണം, തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കല്‍ എന്നിവ നടന്നു. അഡ്വ. മുജീബ് റഹ്മാന്‍, അഡ്വ. രഘു കെ. മാരാത്ത്, ഷെനില്‍ മന്തിലാട്, ആര്‍. ജയന്‍ , മാഗി ജോണ്‍സണ്‍, ടി.ജെ. ജോണ്‍സണ്‍, പ്രീതി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് : ഇന്ന് ഒന്നാം സെമി ഫൈനൽ

guruvayoorOnline.com-NEWS-thanalഗുരുവായൂര്‍  : പൂക്കോട് തണല്‍ കലാ-കായിക സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന  പി. കൃഷ്ണപ്പിള്ള സ്മാരക അഖിലകേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ   നാലാം ദിവസമായ ഇന്നലെ സ്പാർക്ക് പറപൂരും ലബാമ്പ മാളയും ഏറ്റുമുട്ടി. ആദ്യ പകുതി കഴിഞ്ഞപ്പോൾ ഇരു ടീമുകളും രണ്ട് രണ്ട് എന്ന നിലയിൽ സമമായി. രണ്ടാംപുതിയിൽ

Read more...

സെന്റ് ആന്റണീസ് പള്ളി തിരുനാള്‍ ആഘോഷപ്രഭയില്‍

guruvayoorOnline.com-NEWS-thirunalഗുരുവായൂര്‍: സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാളാഘോഷം ശനിയും ഞായറും നടക്കും. വെള്ളിയാഴ്ച ദീപാലങ്കാരത്തിന്റെ സ്വിച്ചോണ്‍ നടന്നു. ശനിയാഴ്ച രാവിലെ ദിവ്യബലി, തിരുസ്വരൂപം എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. വികാരി ഫാ. ഫ്രാന്‍സിസ് തലക്കോട്ടൂര്‍ മുഖ്യകാര്‍മ്മികനാകും.

Last Updated on Saturday, 17 May 2014 17:12

Read more...

ഗുരുവായൂര്‍ ദേവസ്വം ഭരണത്തിനെതിരെ ധര്‍ണ്ണ നടത്തി

ഗുരുവായൂര്‍: ദേവസ്വത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ദേവസ്വം എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ധര്‍ണ്ണ നടത്തി. ക്ഷേത്രത്തില്‍ അടിപിടി നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കുക, ദേവസ്വം ഭരണസമിതിയെ പിരിച്ചുവിടുക, സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തായത് അന്വേഷിക്കുക, തിരുവാഭരണം പുനരന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ. പടിഞ്ഞാറെ നടയില്‍ നടന്ന ധര്‍ണ്ണ സി.പി.എം. ഏരിയാ സെക്രട്ടറി

Read more...

പൈതൃകം വേദപഠന ക്ലാസ്സ്

ഗുരുവായൂര്‍ : പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ വേദ പഠന ക്ലാസ്സ് നടത്തുന്നു. കിഴക്കേ നട ജ്യോതി ടൂറിസ്റ്റ് ഹോമില്‍ 18ന് വൈകീട്ട് നാലിനാണ് ക്ലാസ്സ്. ഫോണ്‍: 9447046211.

ചികിത്സാ സഹായം

ഗുരുവായൂര്‍: തിരുവെങ്കിടം എന്‍.എസ്.എസ്. കരയോഗം അംഗങ്ങള്‍ക്ക് ചികിത്സയ്ക്കും കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും ധനസഹായം നല്‍കാന്‍ ബജറ്റില്‍ വക നീക്കിവെച്ചു. പ്രസിഡന്റ്് മൂകാമിയമ്മ അദ്ധ്യക്ഷയായി. വി. ബാലകൃഷ്ണന്‍നായര്‍, ശ്രീനാരായണന്‍, എം. പ്രഭാകരന്‍, പ്രേമാ വിശ്വനാഥന്‍, രാജന്‍ കുപ്പായിയില്‍, പി.കെ. വേണുഗോപാലന്‍, വിജയം, ഇന്ദിര, വിമല കൊടമന, ജനാര്‍ദ്ദനന്‍, അംബിക എന്നിവര്‍ സംസാരിച്ചു.

അഗതികള്‍ക്ക് വസ്ത്രം നല്കി

ഗുരുവായൂര്‍: ശ്രീകൃഷ്ണ കോളേജിലെ എന്‍.എസ്.എസ്. പ്രവര്‍ത്തകര്‍ നഗരസഭാ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് വസ്ത്രങ്ങള്‍ നല്കി. പ്രോഗ്രാം ഓഫീസര്‍ ഡോ. ഇ. സുധ, ഇ.കെ. സന്തോഷ്, യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.

ഗുരുവായൂരില്‍ എന്‍.എസ്.എസ്. വനിതാസംഗമം

guruvayoorOnline.com-NEWS-press meetഗുരുവായൂര്‍ : എന്‍.എസ്.എസ്. ശതവാര്‍ഷികാചരണത്തിന്റെയും യൂണിയന്‍ സുവര്‍ണ്ണജൂബിലിയുടെയും ഭാഗമായി താലൂക്ക് എന്‍.എസ്. എസ്. യൂണിയനും വനിതായൂണിയനും ചേര്‍ന്ന് വനിതാ സംഗമം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. 18ന് രാവിലെ 9ന് ടൗണ്‍ഹാളിലാണ് പരിപാടി.

Last Updated on Wednesday, 14 May 2014 09:56

Read more...

സെന്റ് ആന്റണീസ് പള്ളി തിരുനാളിന് കൊടിയേറി

ഗുരുവായൂര്‍ : സെന്റ് ആന്റണീസ് പള്ളി തിരുനാളിന് ബ്രഹ്മക്കുളം ഇടവക വികാരി ഫാ. ഫ്രാന്‍സിസ് തലക്കോട്ടൂര്‍ കൊടിയേറ്റി. 17, 18 തിയ്യതികളിലാണ് തിരുനാള്‍ ആഘോഷം. ദീപാലങ്കാരത്തിന്റെ സ്വിച്ചോണ്‍ 16ന് വൈകീട്ട് നടക്കും. രാത്രി ഗാനമേളയുമുണ്ടാകും .

വിദ്യാര്‍ത്ഥികളെ ആദരിച്ചു

ഗുരുവായൂര്‍ : ജനശ്രീ ഗുരുവായൂര്‍ മണ്ഡലംസഭയുടെയും രാജീവ് ഗാന്ധി കള്‍ച്ചറല്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളെ ആദരിക്കലും കമ്പ്യൂട്ടര്‍ വായ്പാ വിതരണവും നടത്തി. ജില്ലാ ചെയര്‍മാന്‍ ഒ. അബ്ദുറഹിമാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ മാനേജര്‍ രാമാനുജന്‍ പഠനോപകരണം നല്‍കി. കെ.പി.എ. റഷീദ് അധ്യക്ഷനായി. പാലിയത്ത് ചിന്നപ്പന്‍, ശശി വാറണാട്ട്, കെ.പി. ഉദയന്‍, ലതാ പ്രേമന്‍, നിഖില്‍ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ധര്‍ണ്ണ

ഗുരുവായൂര്‍ : ദേവസ്വം ഭരണസമിതിക്കെതിരെ ദേവസ്വം എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ 15ന് സായാഹ്നധര്‍ണ്ണ നടത്താന്‍ തീരുമാനിച്ചു. ക്ഷേത്രത്തിനകത്തുനിന്നും സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തായത് ഉന്നതതല അന്വേഷണം നടത്തുക, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഭരണസമിതിയംഗം എന്‍. രാജുവിനെ സംരക്ഷിക്കുന്ന ദേവസ്വം ഭരണസമിതിയെ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു എ. രാധാകൃഷ്ണന്‍

Read more...

ഗുരുവായൂരില്‍ പുതൂര്‍ ഉണ്ണികൃഷ്ണന് സ്മാരകം ഉയരും

ഗുരുവായൂര്‍ : ഗുരുവായൂരിന്റെ കഥാകാരനായിരുന്ന പുതൂര്‍ ഉണ്ണികൃഷ്ണന് സ്മാരകം നിര്‍മ്മിക്കാന്‍ പുതൂര്‍ ഫൗണ്ടേഷന്‍ യോഗം തീരുമാനിച്ചു. ഇതിന് എല്ലാ സഹായങ്ങളും ചടങ്ങില്‍ പങ്കെടുത്ത കെ.വി. അബ്ദുള്‍ ഖാദര്‍ എം. എല്‍.എ.യും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹനും വാഗ്ദാനം ചെയ്തു. പുതൂരിന്റെ 41-ാം ചരമദിനമായ തിങ്കളാഴ്ച ജാനകീസദനത്തിലാണ് ചടങ്ങ് നടന്നത്. പുതൂരിനെപ്പറ്റി സ്മരണിക പുറത്തിറക്കാനും

Read more...

മാതൃദിനം; എഴുപതു പിന്നിട്ട അമ്മമാരെ ആദരിച്ചു

ഗുരുവായൂര്‍ : തിരുവെങ്കിടം നായര്‍സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മാതൃദിനത്തില്‍ എഴുപതു പിന്നിട്ട അമ്മമാരെ ആദരിച്ചു. മാതൃവന്ദനം പരിപാടിയില്‍ കുരുന്നുകള്‍ അമ്മമാര്‍ക്ക് പൂക്കള്‍ നല്‍കി വന്ദിച്ചു. ചടങ്ങില്‍ പരസ്​പരസഹായ സംഘം ഗൃഹശ്രീയുടെ ഉദ്ഘാടനം സമസ്ത നായര്‍സമാജം ജില്ലാ പ്രസിഡന്റ് എന്‍. പ്രഭാകരന്‍നായര്‍ നിര്‍വ്വഹിച്ചു. ആലക്കല്‍ ഉണ്ണികൃഷ്ണന്‍നായര്‍ അധ്യക്ഷനായി. മണ്ണൂര്‍ പ്രഭാകരന്‍നായര്‍, എന്‍. രാമന്‍നായര്‍, ബാലന്‍ വാറണാട്ട്,

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Society & Culture News