Society&Culture News

വത്സരാജിനെ അനുമോദിക്കും

ഗുരുവായൂര്‍: സി.പി.ഐ. ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. വത്സരാജിനെ കെ. ദാമോദരന്‍ സ്മാരക ലൈബ്രറി അനുമോദിക്കും. ഞായറാഴ്ച നാലിന് നഗരസഭാ ലൈബ്രറി ഹാളില്‍ സംഘാടക സമിതി രൂപവത്കരിക്കും.

ലോഹിതദാസിനെ അനുസ്മരിച്ചു

ഗുരുവായൂര്‍: ചലച്ചിത്രകാരന്‍ ലോഹിതദാസിന്റെ 5ാം ചരമവാര്‍ഷികദിനത്തില്‍ സി.സി.സി. അനുസ്മരിച്ചു. പ്രസിഡന്റ് അഡ്വ. എ. വേലായുധന്‍ അദ്ധ്യക്ഷനായി. ഭാര്‍ഗ്ഗവന്‍ പള്ളിക്കര അനുസ്മരണപ്രഭാഷണം നടത്തി. പേപ്പര്‍ ആഭരണനിര്‍മ്മാണപരിശീലനം പുന്നയൂര്‍ക്കുളം: കുപ്രവള്ളി ജി.എം.എല്‍.പി. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്് പേപ്പര്‍കൊണ്ട് മാല, വള, കമ്മല്‍ എന്നിവയുണ്ടാക്കുന്നതില്‍ സൗജന്യ പരിശീലനം തുടങ്ങി.

Read more...

പൈതൃകം കുടുംബസംഗമവും ആദരസദസ്സും

ഗുരുവായൂര്‍: പൈതൃകം ഗുരുവായൂര്‍ കുടുംബസംഗമവും ആദരസദസ്സും നടത്തി. വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ സ്മാരകമാധ്യമ അവാര്‍ഡ് ലഭിച്ച വി.പി. ഉണ്ണിക്കൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു. ഡോ. കെ.ബി. സുരേഷ് ഉദ്ഘാടനം ചെയ്തു. രവി ചങ്കത്ത് അദ്ധ്യക്ഷനായി. മധു കെ. നായര്‍ ,കെ.ബി. പ്രഭാകരന്‍, കെ. സുഗതന്‍, കെ.കെ. ശ്രീനിവാസന്‍, വി. പുരുഷോത്തമന്‍ നായര്‍, സുരേഷ് കാക്കശ്ശേരി., ഡോ. ശശികുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു

പുതൂര്‍ അനുസ്മരണം നാളെ

ഗുരുവായൂര്‍: കഥാകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ 81ാം ജന്മദിനമായ ചൊവ്വാഴ്ച, പുതൂരിന്റെ 37ാമത് കഥാസമാഹാരമായ 'എന്റെ ഗുരുവായൂര്‍ കഥകളുടെ' പ്രകാശനവും അനുസ്മരണ പ്രഭാഷണവും നടക്കും. പുതൂരിന്റെ ഭവനമായ ജാനകീസദനത്തില്‍ അന്ന് വൈകീട്ട് 4ന് സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

കുട്ടാടന്‍ പാടം കൃഷിക്ക് പ്രയോജനപ്പെടുത്തണം

ഗുരുവായൂര്‍: പൂക്കോട് മേഖലയിലെ കുട്ടാടന്‍ പാടം നെല്‍ക്കൃഷിക്ക് ഉപയുക്തമാക്കണമെന്ന് കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ പൂക്കോട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ബി.കെ.എം.യു. സംസ്ഥാന കമ്മിറ്റിയംഗം എസ്.എസ്. ജയന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ലി ചിരിയങ്കണ്ടത്ത് അദ്ധ്യക്ഷനായി. എന്‍.കെ. മണി, എം.എം. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍. സ്റ്റാന്‍ലി ചിരിയങ്കണ്ടത്ത് (പ്രസി), പി.കെ. കുമാരന്‍ (വൈസ് പ്രസി), ഒ.കെ. ശശി (സെക്ര), കെ.കെ. സോമന്‍ (ജോ.സെക്ര), പി.കെ. പ്രേമന്‍ (ഖജ).

കരുണാകരനെ അനുസ്മരിച്ചു

ഗുരുവായൂര്‍: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു പ്രസിഡന്റ് ആര്‍. രവികുമാര്‍ അദ്ധ്യക്ഷനായി. ശശി വാറണാട്ട്, കെ.പി. എ. റഷീദ്, കെ. മണികണ്ഠന്‍, ബാലന്‍ വാറണാട്ട്, പി.കെ. ജോര്‍ജ്, നിഖില്‍ ജി. കൃഷ്ണന്‍, എം.കെ. ബാലകൃഷ്ണന്‍, പോളി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

അനുമോദിച്ചു

ഗുരുവായൂര്‍: ഗുരുവായൂരിലെ റോഡ് നേരെയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയ മുഖ്യമന്ത്രിയെയും വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ എം.എല്‍.എ. യെയും കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ അനുമോദിച്ചു. ജി.കെ. പ്രകാശ്, സി. ബിജുലാല്‍, പി.എ. ജയന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ അനുസ്മരണവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും

ഗുരുവായൂര്‍: ഗുരുവായൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാവും നഗരസഭയുടെ പ്രഥമ വൈസ് ചെയര്‍മാനുമായിരുന്ന

Last Updated on Monday, 30 June 2014 09:42

Read more...

വീട്ടിക്കിഴി സ്മാരക മാധ്യമ അവാര്‍ഡ് വി.പി. ഉണ്ണികൃഷ്ണന്

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ പ്രഥമ വൈസ് ചെയര്‍മാനും പത്രപ്രവര്‍ത്തകനുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തിന് പത്രപ്രവര്‍ത്തകന്‍ വി.പി. ഉണ്ണികൃഷ്ണനെ തിരഞ്ഞെടുത്തു. വീട്ടിക്കിഴി ട്രസ്റ്റ് വെള്ളിയാഴ്ച നാലിന് വാര്യര്‍ സമാജം ഹാളില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. വി. ബാലറാം ഉദ്ഘാടനം ചെയ്യും.

Read more...

ചാരിറ്റബിള്‍ സൊസൈറ്റി കണ്‍വന്‍ഷന്‍

ഗുരുവായൂര്‍: കേരള വിധവ വെല്‍ഫെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി മണലൂര്‍ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം. ഡി.സി.സി. ജന സെക്രട്ടറി ജോസ് വള്ളൂര്‍ നിര്‍വ്വഹിച്ചു. സി.എന്‍. രാജേന്ദ്രന്‍ അധ്യക്ഷനാകും. കെ.സി. അഭിലാഷ്, സൂരജ് രഘുനാഥ്, സുബിന്‍ പെരുവല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

മാടമ്പിനെയും കെ.ബി. ശ്രീദേവിയെയും ഗുരുവായൂര്‍ ദേവസ്വം ആദരിച്ചു

ഗുരുവായൂര്‍: വായനദിനാഘോഷത്തിന്റെ ഭാഗമായി മുതിര്‍ന്ന എഴുത്തുകാരായ മാടമ്പ് കുഞ്ഞുകുട്ടന്‍, കെ.ബി. ശ്രീദേവി എന്നിവരെ ഗുരുവായൂര്‍ ദേവസ്വം ആദരിച്ചു. ദേവസ്വം മതഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാദരണ സദസ്സ് സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മാടമ്പ് കുഞ്ഞുകുട്ടന്‍ ഭാഷയെ മാറ്റി പുതുക്കിപ്പണിത എഴുത്തുകാരനാണെങ്കില്‍, വാക്കുകളുടെ പവിത്രത മലയാളിയെ ഓര്‍മ്മപ്പെടുത്തിയ കവയിത്രിയാണ് കെ.ബി. ശ്രീദേവിയെന്ന് പെരുമ്പടവം പറഞ്ഞു.ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ അദ്ധ്യക്ഷനായി. ഉപഹാര സമര്‍പ്പണം പെരുമ്പടവം നിര്‍വ്വഹിച്ചു.

Read more...

മേളവിദ്വാന്‍ ഗുരുവായൂര്‍ കുഞ്ഞന്‍മാരാരെ അനുസ്മരിച്ചു

ഗുരുവായൂര്‍: ആറു പതിറ്റാണ്ടുകാലം ഗുരുവായൂര്‍ ക്ഷേത്രം അടിയന്തിര പ്രവൃത്തിക്ക് മേല്‍നോട്ടം വഹിച്ചിരുന്ന മേളവിദ്വാന്‍ ഗുരുവായൂര്‍ കുഞ്ഞന്‍മാരാരെ അനുസ്മരിച്ചു. അഖിലഭാരത ശ്രീഗുരുവായൂരപ്പ ഭക്തസമിതിയുടെ നേതൃത്വത്തില്‍ വാദ്യകലാകാരന്മാരും കലാസ്വാദകരും ചേര്‍ന്നാണ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചത്. ഭാഗവതാചാര്യന്‍ ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. നാകേരി വാസുദേവന്‍ നമ്പൂതിരി ആദ്ധ്യക്ഷ്യം വഹിച്ചു.

Read more...

കുടുംബസംഗമം

ഗുരുവായൂര്‍: തിരുവെങ്കിടം നായര്‍സമാജത്തിന്റെ കുടുംബസംഗമത്തില്‍ പഠനോപകരണ വിതരണവും 50 മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആദരവും കൊടുങ്ങല്ലൂര്‍ എ.ഇ.ഒ. ഗീതാലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആലയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷനായി . എന്‍. പ്രഭാകരന്‍നായര്‍ ഉപഹാരം നല്‍കി. മണ്ണൂര്‍ പ്രഭാകരന്‍നായര്‍, എം. ഭാസ്‌കരമേനോന്‍, ബാലന്‍ വാറണാട്ട്, അര്‍ച്ചനാ രമേശ്, ടി.പി. സുരേന്ദ്രന്‍നായര്‍, പ്രദീപ് നെടിയേടത്ത്, ബാലന്‍ തിരുവെങ്കിടം, രാജു മനയത്ത് എന്നിവര്‍ പ്രസംഗിച്ചു.

കെ. ദാമോദരന്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

ഗുരുവായൂര്‍: കമ്മ്യൂണിസ്റ്റ് ചിന്തകന്‍ കെ. ദാമോദരന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ കെ. ദാമോദരന്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു. 201213 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിനാണ് അവാര്‍ഡ് നല്‍കുക. വിവര്‍ത്തനം സ്വീകരിക്കില്ല. ഗ്രന്ഥകര്‍ത്താക്കള്‍ക്കും പ്രസാധകര്‍ക്കും കൃതികള്‍ അയയ്ക്കാം. കൃതികളുടെ നാല് കോപ്പികള്‍ സഹിതം 15നു മുമ്പായി സെക്രട്ടറി, കെ. ദാമോദരന്‍ പഠനഗവേഷണകേന്ദ്രംവായനശാല, എടപ്പുള്ളി റോഡ്, ഗുരുവായൂര്‍680101. ഫോണ്‍: 9447771960

കോവിലന്‍ സ്മൃതികുടീരത്തില്‍ അനുസ്മരണവും അക്ഷരപൂജയും

ഗുരുവായൂര്‍: അരിയന്നൂരിലെ കോവിലന്‍ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചനയും അക്ഷരപൂജയും നടത്തി . കോവിലന്‍ പഠിച്ച തൈക്കാട് അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അക്ഷരത്താലമേന്തിയാണ് പുഷ്പാര്‍ച്ചനയ്‌ക്കെത്തിയത്. കോവിലന്‍ കഥകളുടെ പേരും തലക്കെട്ടുകളും നിറച്ചുവെച്ചതായിരുന്നു താലങ്ങള്‍. അനുസ്മരണസദസ്സ് പി.എ. മാധവന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Society & Culture News