Society&Culture News

കരയോഗം വാര്‍ഷികം

ഗുരുവായൂര്‍: അരിയന്നൂര്‍ എന്‍ എസ് എസ് കരയോഗം വാര്‍ഷികം യൂണിയന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഇ രാജഗോപാലന്‍ നായര്‍ അദ്ധ്യക്ഷനായി. പ്രൊഫ. എന്‍ രാജശേഖരന്‍ നായര്‍ ശതാബ്ദി ആചരണവും സെക്രട്ടറി കെമുരളീധരന്‍ സുവര്‍ണ്ണ ജൂബിലിയും ഉദ്ഘാടനം ചെയ്തു.

ബ്രാഹ്മണ സമൂഹത്തില്‍ ബൊമ്മക്കൊലു ഒരുങ്ങി

ഗുരുവായൂര്‍: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ബ്രാഹ്മണ സമൂഹത്തിന്റെ ബൊമ്മക്കൊലു ഒരുങ്ങി.  തെക്കേ ബ്രാഹ്മണ സമൂഹ മഠത്തിലാണ് മനോഹരമായി അലങ്കരിച്ചൊരുക്കിയ ബൊമ്മക്കൊലു തയ്യാറാക്കിയിട്ടുള്ളത്. ബ്രാഹ്മണ സമൂഹം വനിതാ സമാജം ഭാരവാഹികളായ ലളിതാ ഗോപാലകൃഷ്ണന്‍, മംഗളം നാരായണന്‍, സുലോചന സുബ്രഹ്മണ്യം, ഗീത ശിവരാമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  നവരാത്രി കാലം

Read more...

മഹാസമാധി ദിനാചരണം തുടങ്ങി

ഗുരുവായൂര്‍: എസ്.എന്‍.ഡി.പി. യോഗം ഗുരുവായൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരുസമാധി ആചരണം തുടങ്ങി. സമാധിദിനം വരെ ദിവസവും യൂണിയന്‍ ഓഫീസില്‍ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ശാന്തിഹവനം എന്നിവയുണ്ടാകും.  വിവിധ വിഷയങ്ങളില്‍ ദിവസവും

Read more...

കശ്മീര്‍ ദുരന്തം സര്‍വ്വമത പ്രാര്‍ത്ഥന

ഗുരുവായൂര്‍ : കശ്മീര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ട്ടപ്പെട്ടവരുടെ ആത്മാവിന് ശാന്തി നേര്‍ന്ന് കൊണ്ട് സായിസഞ്ജീവനിയുടെ നേതൃത്വത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥന നടത്തി. ഡോ. ഹരിനാരായണന്‍, അഡ്വ.വി.കെ.എസ്. ഉണ്ണി, ഫ്രാന്‍സിസ് പനക്കല്‍, നീതു. കെ. വര്‍ഗ്ഗീസ്, കെ.എസ്. ഭരതന്‍, ചിറ്റാട വാസുദേവന്‍, വേണുഗോപാല്‍ പാഴൂര്‍, എ.വി. ജയരാജ്, സരള മുള്ള്, രാമന്‍കുട്ടി മേനോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഷിര്‍ദ്ധി സായി ബാബയുടെ 96ാം

Read more...

സൗജന്യ വിത്തും വളവും

ഗുരുവായൂര്‍ : ഗുരുവായൂര്‍ കൃഷിഭവനില്‍നിന്ന് 201314ല്‍ പണമടച്ച് ഗ്രോബാഗ് വാങ്ങിയവര്‍ക്ക് സൗജന്യ വിത്തും വളവും വിതരണം ചെയ്യുന്നു. വീട്ടമ്മമാര്‍ക്ക് പച്ചക്കറി വിത്ത് പദ്ധതി പ്രകാരമുള്ള പച്ചക്കറി വിത്തും ഗുരുവായൂര്‍ കൃഷിഭവന്റെ പരിധിയില്‍ വരുന്ന വീട്ടമ്മമാര്‍ക്ക് വിതരണം ചെയ്യും. പുതിയതായി ഗ്രോബാഗ് ആവശ്യമുള്ളവര്‍ കൃഷിഭവനുമായി ബന്ധപ്പെടണമെന്നും കൃഷി ഓഫീസര്‍ അറിയിച്ചു.

ജീവകാരുണ്യ സംഗമവും ഓണ കൂട്ടായ്മയും

ഗുരുവായൂര്‍ : സ്‌നേഹസ്​പര്‍ശം ഫൗണ്ടേഷന്റെ വാര്‍ഷികവും ജീവകാരുണ്യ സംഗമവും ഓണകൂട്ടായ്മയും നടത്തി. മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.ഹാഷിം ചാവക്കാട് അധ്യക്ഷനായി. ഗുരുവായൂര്‍ സന്തോഷ് മാരാര്‍, വടക്കേപുരയ്ക്കല്‍ ഉണ്ണികൃഷ്ണന്‍, ലീന ശ്രീനിവാസന്‍ എന്നിവരെ ആദരിച്ചു. പെന്‍ഷന്‍ വിതരണവും ഓണക്കിറ്റ് വിതരണവും ഓണപ്പുടവ വിതരണവും നടത്തി. രാമന്‍കുട്ടിമേനോന്‍, സ്റ്റാന്‍ലി ചിരിയങ്കണ്ടത്ത്, ബാബുരാജ്,

Read more...

ക്ഷേത്രമുറ്റത്ത് മുന്നൂറുപേരുടെ തിരുവാതിര

thiruvathiraഗുരുവായൂര്‍ : ക്ഷേത്രം നടപ്പുരയില്‍ അഷ്ടമിരോഹിണി നാളില്‍ 300 ലേറെ വനിതകള്‍ അവതരിപ്പിച്ച തിരുവാതിരനൃത്തം അരങ്ങേറി. ഗുരുവായൂര്‍ ശിവകൃഷ്ണ ഭക്തസേവാസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍

Last Updated on Tuesday, 16 September 2014 11:59

Read more...

പി.ടി. മോഹനകൃഷ്ണന് ഗുരുവായൂരിന്റെ ആദരം

01ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്‍മാനും മുന്‍ എം.എല്‍.എ.യുമായ പി.ടി. മോഹനകൃഷ്ണനെ ഗുരുവായൂര്‍ പൗരാവലി ആദരിച്ചു. മഹാരാജ ദര്‍ബാര്‍ ഹാളില്‍

Last Updated on Tuesday, 16 September 2014 11:57

Read more...

രാമചന്ദ്ര വാരിയര്‍ അനുസ്മരണം നടന്നു

ramachandra warrier anusmaranamഗുരുവായൂര്‍ : ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനഗുരുസ്ഥാനീയനും തിരുവെങ്കിടാചലപതി ക്ഷേത്രം, അയ്യപ്പഭക്തസംഘം എന്നിവയുടെ പ്രസിഡന്റുമായിരുന്ന പി.വി. രാമചന്ദ്രവാരിയരുടെ അഞ്ചാം അനുസ്മരണ ചടങ്ങ് തിരുവെങ്കിടം ടി.ടി.ഡി. കല്യാണ മണ്ഡപത്തില്‍  വെച്ച് തിങ്കളാഴ്ച നടന്നു. ശ്രീ. ജ്യോതിദാസ് ഗുരുവായൂരിന്റെ പ്രാര്‍ത്ഥനയില്‍ ആരംഭിച്ച  പ്രസ്തുത ചടങ്ങിന് 

Last Updated on Thursday, 28 August 2014 16:13

Read more...

കേളപ്പജി സ്മാരക പുരസ്‌കാരം തവനൂര്‍ സുകുമാരന് സമ്മാനിച്ചു

ഗുരുവായൂര്‍ : കേരള മഹാത്മജി സാംസ്‌കാരിക വേദിയുടെ കേളപ്പജി സ്മാരക പുരസ്‌കാരം

Read more...

രാമചന്ദ്രവാരിയര്‍ അനുസ്മരണം ഇന്ന്‌

ഗുരുവായൂര്‍ : ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനഗുരുസ്ഥാനീയനും തിരുവെങ്കിടാചലപതി ക്ഷേത്രം, അയ്യപ്പഭക്തസംഘം എന്നിവയുടെ പ്രസിഡന്റുമായിരുന്ന പി.വി. രാമചന്ദ്രവാരിയരുടെ അഞ്ചാം അനുസ്മരണ ചടങ്ങ് തിരുവെങ്കിടം ക്ഷേത്രസന്നിധിയില്‍ തിങ്കളാഴ്ച നടക്കും. നിര്‍ധനരായ കുടുംബങ്ങള്‍ക്ക് അരിയും ചികിത്സയില്‍ കഴിയുന്ന രോഗബാധിതര്‍ക്ക് വൈദ്യസഹായവും നല്‍കും. വൈകീട്ട് നാലിന് അനുസ്മരണസമ്മേളനം പി.എ. മാധവന്‍

Read more...

വാരിയര്‍ സമാജം മധ്യമേഖലാ സമ്മേളനം ഗുരുവായൂരില്‍

തൃശ്ശൂര്‍ : വാരിയര്‍ സമാജം മധ്യമേഖലാ സമ്മേളനം ആഗസ്ത് 24ന് ഗുരുവായൂര്‍ അക്ഷയഹാളില്‍ നടക്കും. സമാജം സംസ്ഥാന പ്രസിഡന്റ് ടി.കെ. സോമനാഥ വാരിയര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ്​പ്രസിഡന്റ് ആര്‍. നീലകണ്ഠ വാരിയര്‍ അധ്യക്ഷനാകും. ജനറല്‍ സെക്രട്ടറി വി.വി. മുരളീധര വാരിയര്‍ മുഖ്യപ്രഭാഷണം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി യു.വി. രാമനാഥനും പിആര്‍ഒ എ.സി. സുരേഷും അറിയിച്ചു. കഴകക്കാരുടെ പ്രശ്‌നങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും.

രാമചന്ദ്രവാരിയര്‍ അനുസ്മരണം 25ന്‌

ഗുരുവായൂര്‍ : ക്ഷേത്രത്തിലെ ആചാരാനുഷ്ഠാന ഗുരുസ്ഥാനീയനും തിരുവെങ്കിടാചലപതി ക്ഷേത്രസമിതി പ്രസിഡന്റുമായിരുന്ന പി.വി. രാമചന്ദ്രവാരിയരുടെ അനുസ്മരണച്ചടങ്ങ് 25ന് നടക്കും. തിരുവെങ്കിടം, തിരുപ്പതി ദേവസ്ഥാനം ഓഡിറ്റോറിയത്തില്‍ വൈകീട്ട് നാലിന് നടക്കുന്ന അനുസ്മരണസമ്മേളനം പി.എ. മാധവന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

നാരായണീയ ദശകപാഠമത്സരം

ഗുരുവായൂര്‍ : ഭാഗവതവാചസ്​പതി തോട്ടം കൃഷ്ണന്‍ നമ്പൂതിരി സ്മാരക നാരായണീയ ദശകപാഠമത്സരം സപ്തംബര്‍ 21ന് നടക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരം. ഓരോ വിഭാഗത്തിലും മത്സരത്തിന് പ്രത്യേക ദശകങ്ങളുണ്ട്. വിവരങ്ങള്‍ക്ക് 9744149452, 0491 3171396.

ഗുരുബാബയുടെ ദര്‍ശനത്തിന് തിരക്ക്

ഗുരുവായൂര്‍: മമ്മിയൂര്‍ ഗുരുബാബ ആശ്രമത്തിലെ പതിനഞ്ച്് വര്‍ഷത്തെ ഏകാന്തവാസത്തിന് ശേഷം വെള്ളിയാഴ്ച ഗുരുബാബ ഭക്തര്‍ക്ക് ദര്‍ശനം നല്‍കി. വെള്ളിയാഴ്ച രാവിലെയായിരുന്നു ഗുരുബാബ ദര്‍ശനം നല്‍കിയത്.  രാവിലെ മുതല്‍ ആയിരക്കണക്കിനാളുകളാണ് ദര്‍ശനത്തിനായി കാത്തുനിന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഭക്തരുടെ നീണ്ട നിര മമ്മിയൂര്‍ മുതല്‍ പടിഞ്ഞാറെ നടവരെ നീണ്ടു. ദര്‍ശനം

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Society & Culture News