Society&Culture News

ഏകാദശി സാംസ്‌കാരിക സമ്മേളനം

ഗുരുവായൂര്‍: പൈതൃകം ഗുരുവായൂരിന്റെ ഏകാദശി സാംസ്‌കാരിക സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. കിഴക്കേനട ഉഷ ബില്‍ഡിങ്ങിലാണ് ഓഫീസ്. ഭാഗവതാചാര്യന്‍ ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഡോ. കെ.ബി. സുരേഷ് അധ്യക്ഷനായി. അഡ്വ. രവി ചങ്കത്ത്, ഡോ. കെ.ബി. പ്രഭാകരന്‍, കെ.കെ. ശ്രീനിവാസന്‍, കെ. സുഗതന്‍, ആലുങ്ങല്‍ രാധാകൃഷ്ണന്‍, സി.എന്‍. ദാമോദരന്‍ നായര്‍, വേണുഗോപാല്‍, എം.ശ്രീനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഗുരുവായൂർ ഏകാദശി ലണ്ടനിലും

ഗുരുവായൂര്‍ :ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രത്തിനു മുന്നിലെ ചെമ്പൈ സംഗീതവേദിയിലെ സംഗീതോല്‍സവത്തിന്റെ അലയൊലികള്‍ ലണ്ടനിലും.  ഏകാദശിയോടനുബന്ധിച്ച് യുകെയിലെ  മലയാളി സംഘടനയായ ലണ്ടന്‍ ഹിന്ദു  ഐക്യവേദിയാണ് 29ന് സല്‍സംഗവും സംഗീതോല്‍സവവും സംഘടിപ്പിക്കുന്നത്. ലണ്ടന്‍ ക്രോയ്ടനിലെ വെസ്റ്റ് തോന്റോണ്‍ കമ്യൂണിറ്റി സെന്ററില്‍ വൈകിട്ട് അഞ്ചു  മുതല്‍ രാത്രി ഒന്‍പതു വരെയാണ് സല്‍സംഗവും ഗീതാദിനാചരണവും സംഗീതോല്‍സവവും നടത്തുന്നത്.

Read more...

സംസ്കൃത ഗീതാ വിചാരസത്രം ആരംഭിച്ചു

geetha vichara sathramഗുരുവയൂര്‍ : പൈതൃകം ഗുരുവായൂരിന്റെയും വിശ്വസംസ്കൃത പ്രതിഷ്ഠാനം കൊടുങ്ങലൂരിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലളിതാമായ സംസ്കൃതത്തില്‍ ഗീതാ വിചാര സത്രം ആരംഭിച്ചു. ഗുരുവയൂര്‍ കിഴക്കേ  നടയിലെ  രുഗ്മിണി റീജന്‍സിക്കു സമീപമുള്ള

Read more...

ഗുരുവായൂരില്‍ സൈക്കിള്‍ ക്ലബ്ബ്

ഗുരുവായൂര്‍: സൈക്കിള്‍ യാത്രയെ തിരിച്ചു പിടിക്കാന്‍ ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ സൈക്കിള്‍ ക്ലബ്ബ് രൂപവത്കരിച്ചു. പി.വി. മുഹമ്മദ് യാസിന്‍ (പ്രസി) , കെ.ആര്‍. ഉണ്ണികൃഷ്ണന്‍ (സെക്ര.) , ഗോപി മനയത്ത് (ഖജ) എന്നിവരാണ് ഭാരവാഹികള്‍.

കരയോഗം കുടുംബസംഗമം

ഗുരുവായൂര്‍: തിരുവെങ്കിടം എന്‍.എസ്.എസ്. കരയോഗം കുടുംബസംഗമവും ജീവകാരുണ്യ പദ്ധതിയും കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചങ്കത്ത് മൂകാമിയമ്മ അധ്യക്ഷയായി. മഹിമ രാജേഷ്, രാധാകൃഷ്ണന്‍ കാക്കശ്ശേരി, എന്‍. രാജശേഖരന്‍, എം. മുരളീധരന്‍, ഉണ്ണികൃഷ്ണന്‍ കാഞ്ഞുള്ളി, സിജി സ്റ്റീഫന്‍, വി. ബാലകൃഷ്ണന്‍ നായര്‍, രവി ചങ്കത്ത്, ടി. പ്രഭാകരന്‍, എം. ശ്രീനാരായണന്‍, ഷണ്‍മുഖന്‍ തെച്ചിയില്‍, രാജന്‍ കുപ്പായില്‍, ജ്യോതി ദാസ് കൂടത്തിങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സാന്ത്വന പരിചരണത്തുക നല്‍കി

ഗുരുവായൂര്‍: കോട്ടപ്പടി ആര്‍.സി.യു.പി. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച സാന്ത്വന പരിചരണത്തിനുള്ള തുക കൈമാറി. ഗുരുവായൂര്‍ സിഐ കെ. സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി പള്ളി വികാരി ഫാ. സനോജ് അറങ്ങാശ്ശേരി അധ്യക്ഷനായി. പ്രധാനാധ്യാപിക ടി.എ. മേഴ്‌സി, പി.ടി.എ. പ്രസിഡന്റ് സ്റ്റാന്‍സി ചിരിയങ്കണ്ടത്ത്, നൂറുന്നിസ ഹൈദരലി, അനില്‍ കല്ലാറ്റ്, തോംസന്‍ വാഴപ്പിള്ളി, മേരി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

കുടുംബസംഗമം നടത്തി

thiruvenkidom nair samajam family meetഗുരുവായൂര്‍ :  തിരുവെങ്കിടം എന്‍.എസ്.എസ്. കരയോഗം കുടുംബ സംഗമവും സ്‌കോളര്‍ഷിപ്പ് വിതരണവും വിവിധ എന്റോവ്മെന്റുകളുടെ ധനസഹായ വിതരണവും ഒക്ടോബര്‍ അഞ്ചിന് തിരുവെങ്കിടം കൊടയില്‍ കമ്യൂണിറ്റി ഹാളില്‍ വെച്ച് നടന്നു. ഗുരുവായൂര്‍ എം.എല്‍.എ. കെ.വി. അബ്ദുള്‍ഖാദര്‍ സമ്മേളനം ഉത്ഘാടനം ചെയ്തു.

Read more...

തിരുവത്ര ദാമോദര്‍ജി സ്മാരക പുരസ്ക്കാരം സമര്‍പ്പിച്ചു

thiruvathra damodarji anusmaranamഗുരുവായൂര്‍ : കേരള മഹാത്മജി സാംസ്കാരികവേദിയും തിരുവത്ര ദാമോദര്‍ജി സമൃതി ഫൗണ്ടേഷനും  ചേര്‍ന്ന് പ്രമുഖ ഗാന്ധിയനും  സര്‍വോദയ നേതാവും സ്വാതന്ത്രസമരസേനാനിയുമായിരുന്ന തിരുവത്ര ദാമോദര്‍ജിയുടെ അനുസ്മരണവും സ്മാരക പുരസ്ക്കാര സമര്‍പ്പണവും  നടന്നു.

Read more...

വിളംബരവും അനുസ്മരണവും നടത്തി

thripaksham vilambaramഗുരുവായൂര്‍ : തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍  ജൂണ്‍ 1 മുതല്‍ ജൂലായ്‌ 13 വരെ (2015) നീണ്ടു നില്‍ക്കുന്ന ശ്രീധരസ്മൃതി നേതൃത്വം നല്‍കുന്ന എട്ടാമത് ശ്രീമദ് ഭാഗവത ത്രിപക്ഷ യജ്ഞത്തിന്റെ വിളംബരം നടത്തി.  വിജയദശമി ദിനത്തില്‍ തിരുവെങ്കിടം ക്ഷേത്രപരിസരത്ത് ത്രിപക്ഷയജ്ഞത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാളും, തിരുവെങ്കിടം ക്ഷേത്രസമിതി ഉപാദ്ധ്യക്ഷനുമായ  വി. രാഘവ

Last Updated on Saturday, 04 October 2014 17:45

Read more...

സായി ബാബ മഹാസമാധിദിനാചരണം

ഗുരുവായൂര്‍: ഗുരുവായൂര്‍ സായ് സഞ്ജീവനി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സായി ബാബ 96 ാമത് മഹാസമാധി ദിനാചരണവും ഗുരുവായൂര്‍ സായി ബാബ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനാഘോഷവും 2, 3 തിയ്യതികളില്‍ നടക്കും.

മാനിഷാദ യാത്രയ്ക്ക് സ്വീകരണം

ഗുരുവായൂര്‍: ഫാ. ഡേവിസ് ചിറമ്മല്‍ നയിക്കുന്ന 'മാനിഷാദ' യാത്രയ്ക്ക് ഗുരുവായൂര്‍ ആക്ട്‌സ് കിഴക്കേനടയില്‍ ഒക്ടോബര്‍ 2ന് വൈകീട്ട് നാലിന് സ്വീകരണം നല്‍കും. അന്നുരാവിലെ മുതല്‍ മഞ്ജുളാല്‍ പരിസരത്ത് അനുഭാവ ഉപവാസ യജ്ഞമുണ്ടാകും.

പച്ചക്കറിവിത്ത് വിതരണം

ഗുരുവായൂര്‍: കൃഷിഭവന്റെ പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഭാഗമായി പൂക്കോട് കൃഷിഭവന്റെ നേതൃത്വത്തില്‍ കാരയൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ പച്ചക്കറിവിത്തുകള്‍ നല്‍കി. കൃഷിഓഫീസര്‍ സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക രമണി അധ്യക്ഷയായി.

ആയുര്‍വേദ ക്യാമ്പ്‌

ഗുരുവായൂര്‍ : മറ്റം ജീവന്‍ സുരക്ഷാ യുവജനവേദിയുടെ സൗജന്യ ആയുര്‍വേദ ക്യാമ്പ് കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ലളിത വേണു ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് ടി.എല്‍. ലോനപ്പന്‍ അധ്യക്ഷനായി. പി.ജി. സാജന്‍, ഡോ. ശ്രീജിത്ത്, അനിത ശിവാനന്ദന്‍, സി.സി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ഗുരുവായൂരില്‍ നാടകമേളയ്ക്ക് നാളെ തിരശ്ശീല ഉയരും

ഗുരുവായൂര്‍ : ബ്രഹ്മക്കുളം സര്‍ഗ്ഗം കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന പ്രൊഫഷണല്‍ നാടക മേളയ്ക്ക് ഗുരുവായൂരില്‍ ഞായറാഴ്ച തിരശ്ശീല ഉയരും . നഗരസഭ ടൗണ്‍ഹാളില്‍ വൈകീട്ട് ആറിന് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ നാടകോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  ദിവസവും വൈകീട്ട് 6.30നാണ് നാടകം തുടങ്ങുക. 28 ന് തിരുവനന്തപുരം മലയാള നാടക വേദിയുടെ 'അപ്രധാന

Read more...

അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക് കുരുന്നുകളുടെ സാന്ത്വനം

ഗുരുവായൂര്‍: കോട്ടപ്പടി ഡിമെന്‍ഷ്യ കെയര്‍ സെന്ററിലെ അല്‍ഷിമേഴ്‌സ് രോാഗികള്‍ക്ക് കപ്പിയൂര്‍ എല്‍.പി. സ്‌ക്കൂളിലെ കുരുന്നു വിദ്യാര്‍ത്ഥികള്‍ സാന്ത്വനവുമായെത്തി. രോഗികള്‍ക്കൊപ്പം പാട്ടും കളിയും സ്‌നേഹവിരുന്നുമായി ഒരു ദിവസം ചെലവഴിച്ചു. പ്രധാനധ്യാപകന്‍ ലിസി സി.ടി. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി.എല്‍. ഷിനി, പി.ബി. ശ്രീതു എന്നിവര്‍ പ്രസംഗിച്ചു

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Society & Culture News