Society&Culture News

ഗുരുവായൂര്‍ എയുപി സ്കൂള്‍ വാര്‍ഷികവും രക്ഷാകര്‍തൃദിനവും ഇന്ന്

ഗുരുവായൂര്‍ : ഗുരുവായൂര്‍ എയ്ഡഡ് യുപി സ്കൂള്‍ 79ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും ഇന്ന് നടക്കും. വൈകീട്ട് 5.30ന്  ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ പി.എസ്. ജയന്‍ ഉദ്ഘാടം ചെയ്യും. വിദ്യാഭ്യാസ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. വിാനോദ് അധ്യക്ഷത വഹിക്കും. കവി രാധാകൃഷ്ണന്‍ കാക്കശേരി മുഖ്യപ്രഭാഷണം നടത്തും.  ഡല്‍ഹിയില്‍ നടന്ന റിപ്പബ്ളിക്ദിന പരേഡില്‍ പങ്കെടുത്ത പൂര്‍വവിദ്യാര്‍ഥിനി  പി. കൃഷ്ണപ്രിയയെ അനുമോദിക്കും. തുടര്‍ന്ന്  വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടാകും.

ഉത്രാളിക്കാവ് പൂരം: പറപുറപ്പാട് നടന്നു

uthralikkavuവടക്കാഞ്ചേരി: ജില്ലയിലെ പ്രധാന ക്ഷേത്രോത്സവങ്ങളിലൊന്നായ ഉത്രാളിക്കാവ് പൂരത്തിനു  മുന്നോടിയായി പറപുറപ്പാടു നടന്നു. ക്ഷേത്രത്തില്‍ നടന്ന പൂജകള്‍ക്കുശേഷം നാഗസ്വരം, തായമ്പക എന്നിവയക്കുശേഷം രാത്രി എട്ടോടെയാണു പറപുറപ്പാട് നടന്നത്. ക്ഷേത്ര ശ്രീകോവിലില്‍ിന്ന്

Read more...

ജീവിത സായന്തനം ' അടിച്ചുപൊളിച്ച് ' മുതിര്‍ന്ന പൗരന്‍മാര്‍

ഗുരുവായൂര്‍ : സ്‌നേഹസ്​പര്‍ശം കൂട്ടായ്മയുടെ നേതൃത്വത്തില്‍ നൂറോളം മുതിര്‍ന്ന പൗരന്‍മാരുടെ മാനസിക ഉല്ലാസ യാത്ര അവര്‍ക്ക് പുതിയ ഉണര്‍വേകി. പ്രായത്തിന്റെ അവശതകള്‍ മറന്ന് ആടിയും പാടിയും ഒന്നിച്ച് ഭക്ഷണമൊരുക്കിയും ജീവിതസായന്തനം ' അടിച്ചുപൊളിച്ച' പ്പോള്‍ അവര്‍ പഴയ കാലം തിരിച്ചുപിടിക്കുകയായിരുന്നു. പോലീസിന്റെ നേതൃത്വത്തിലുള്ള സ്‌നേഹസ്​പര്‍ശം വൈവിധ്യമാര്‍ന്ന കൂടിച്ചേരലുകള്‍ക്കൊണ്ട് ശ്രദ്ധേയമാകുകയാണ്.

Read more...

എട്ടാമത് ത്രിപക്ഷ യജ്ഞത്തിന്റെ ധനസമാഹരണം സമാരംഭിച്ചു

tripakshamഗുരുവായൂര്‍: ശ്രീ തിരുവെങ്കിടാചലപതി  ക്ഷേത്രസന്നിധിയില്‍ 2015 ജൂണ്‍ 01 മുതല്‍ ജൂലൈ 13 കൂടി (43 ദിവസം) നടക്കുന്ന എട്ടാമത്  ശ്രീമദ് ഭാഗവത ത്രിപക്ഷ യജ്ഞത്തിന്റെ  ധനസമാഹരണം ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടില്‍ നിന്ന്  ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് 'ശ്രീധരസ്മൃതി ട്രസ്റ്റ്‌' പ്രസിഡന്റ്‌   ശ്രീ.മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്  ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങില്‍ ശ്രീധരസ്മൃതി  ട്രസ്റ്റ്‌ ഭാരവാഹികളായ ശ്രീ കോഴിയോട് ഉണ്ണികൃഷ്ണന്‍, പൊട്ടക്കുഴി ഭവദാസന്‍ നമ്പൂതിരി, ഗുരുസ്വാമി, വേങ്ങേരി ജയശങ്കര്‍, ഗുരുവായൂര്‍ പ്രഭകര്‍ജി  എന്നിവരും, തിരുവെങ്കിടം ക്ഷേത്രസമിതി ഭാരവാഹികളായ ശ്രീ. പ്രഭാകരന്‍  മണ്ണൂര്‍ ,അകമ്പടി ബാലകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

Last Updated on Sunday, 15 February 2015 12:44

Read more...

കപ്പിയൂര്‍ ക്ഷേത്രോത്സവം

ഗുരുവായൂര്‍: കോട്ടപ്പടി കപ്പിയൂര്‍ ചിറക്കല്‍ ഭഗവതീ ക്ഷേത്രത്തില്‍ ഉത്സവം ഞായറാഴ്ച ആഘോഷിക്കും. രാവിലെ പൂത്താലം എഴുന്നള്ളിപ്പോടെയാണ് തുടക്കം. ഉച്ചയ്ക്ക് പൂരം എഴുന്നള്ളിപ്പിന് കൊമ്പന്‍ നാകേരിമന കേശവന്‍ തിടമ്പേറ്റും.ഉച്ചതിരിഞ്ഞ് വിവിധ ദേശങ്ങളില്‍നിന്നായി 20 ഓളം കമ്മിറ്റികളുടെ പൂരങ്ങള്‍ എത്തും. വൈകീട്ട് കൂട്ടിയെഴുന്നള്ളിപ്പിന് 101 പേര്‍ അണിനിരക്കുന്ന പാണ്ടിമേളം ഉണ്ടാകും. രാത്രി വെടിക്കെട്ട്, കേളി, തായമ്പക, നാടകം എന്നിവയും ഉണ്ടാകും.

ഗുരുവായൂരില്‍ വിദ്യാര്‍ഥികളുടെ സമ്പൂര്‍ണ്ണ ഗീതാപാരായണം

ഗുരുവായൂര്‍: ക്ഷേത്രസന്നിധിയില്‍ വെള്ളിയാഴ്ച ആയിരം വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്ന് ഭഗവദ്ഗീത സമ്പൂര്‍ണ്ണ പാരായണം നടത്തി.സ്വാമി ചിന്മയാനന്ദയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് തൃശ്ശൂര്‍ ചിന്മയാമിഷന്റെയും ഗുരുവായൂര്‍ ഗീതാ സത്സംഗ സമിതിയുടെയും നേതൃത്വത്തിലായിരുന്നു ഗീതാപാരായണം.മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ക്ഷേത്രം വലിയതന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, ചിന്മയമിഷന്‍ കേരള ചീഫ് ഡോ. ജി. മുകുന്ദന്‍, ശശിധരമേനോന്‍, കണ്ണന്‍സ്വാമി, സി. വേണുഗോപാല്‍, ആര്‍. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

ഗുരുവായൂരില്‍ മഞ്ജുളദിനം ആചരിച്ചു

ഗുരുവായൂര്‍ : വാരിയര്‍ സമാജം യൂണിറ്റിന്റെ നേതൃത്വത്തില്‍ മഞ്ജുളദിനം ആഘോഷിച്ചു. അക്ഷയ വാരിയര്‍ സമാജത്തില്‍ നടന്ന ദിനാചരണം കേളി കൊട്ടോടെ ആരംഭിച്ചു. കവി ഡോ. കെ.വി. രാമകൃഷ്ണന്‍ഉദ്ഘാടനം ചെയ്തു. പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുരളിധരന്‍, വി. വേണുഗോപാലന്‍, കെ.വി. ഹരിനാരായണന്‍ വാരിയര്‍ എന്നിവരെ ആദരിച്ചു. കലാപരിപാടികള്‍, സ്നേഹവിരുന്ന്, മഞ്ജുളാല്‍ത്തറയിലേക്കു ഘോഷയാത്ര എന്നിവയുണ്ടായി. ഭാരവാഹികള്‍: വിജയരാഘവന്‍ (പ്രസി), പാര്‍വതി എസ്. വാരിയര്‍ (സെക്ര), ശാന്ത വാരസ്യാര്‍ (ട്രഷറര്‍).

വര്‍ണക്കാഴ്‌ചയൊരുക്കി പാര്‍ക്കാടി പകല്‍ പൂരം

parkadiഅഞ്ഞൂര്‍: പൂരപ്രേമികള്‍ക്ക്‌ വര്‍ണകാഴ്‌ചയൊരുക്കി പാര്‍ക്കാടി പകല്‍പൂരം സമാപിച്ചു.രാവിലെ വിശേഷാല്‍ പൂജകള്‍ക്കുശേഷം ഗ്രാമീണ സ്‌ത്രീകളുടെ കലം കരിക്കല്‍ ചടങ്ങ്‌ നടന്നു. ഉച്ചക്ക്‌ വെള്ളിത്തിരുത്തി ഉണ്ണിനായരുടെ നേതൃത്വത്തില്‍ നടന്ന പഞ്ചാരി മേളത്തോടെയുള്ള ദേവസ്വം പൂരം എഴുന്നള്ളിപ്പിന്‌ കൊണാര്‍ക്ക്‌ ഗണപതി ദേവിയുടെ തിടമ്പേറ്റി. തുടര്‍ന്ന്‌ കമ്പനിപ്പടി, ചെറുവത്താനി, അഞ്ഞൂര്‍കുന്ന്‌, അഞ്ഞൂരങ്ങാടി,

Read more...

കലാമണ്ഡലം സാംസ്‌കാരിക സര്‍വകലാശാലയാക്കുന്നു

വടക്കാഞ്ചേരി: കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയെ സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുളള സമ്പൂര്‍ണ്ണ സാംസ്‌കാരിക സര്‍വകലാശാലയായി രൂപാന്തരപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടപടി തുടങ്ങി. കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷിനെ സ്‌പെഷല്‍ ഓഫീസറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.സാംസ്‌കാരിക സര്‍വകലാശാല പദ്ധതിരേഖ ആറുമാസത്തിനുളളില്‍ സമര്‍പ്പിക്കാനാണ് സ്‌പെഷല്‍ ഓഫീസര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുളളത്.കലാമണ്ഡലം കല്പിത സര്‍വകലാശാലയാക്കുന്നതിനും സ്‌പെഷല്‍ ഓഫീസറായി അന്നത്തെ സര്‍ക്കാര്‍

Read more...

പി.ആര്‍. കുറുപ്പ് അനുസ്മരണം

ഗുരുവായൂര്‍ : മുന്‍ മന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന പി.ആര്‍. കുറുപ്പിന്റെ ചരമവാര്‍ഷികം ദേവസ്വം എംപ്ളോയീസ് സെന്റര്‍ അനുസ്മരണ ദിനമായി ആചരിച്ചു. ദേവസ്വം ജീവനക്കാര്‍ക്കു കെഎസ്ആര്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നടപ്പാക്കിയതു പി.ആര്‍. കുറുപ്പായിരുന്നുവെന്നു യോഗം അനുസ്മരിച്ചു. വി.കെ. സന്തോഷ്, പി.സി. ശ്രീനിവാസന്‍, സേതുനാഥ് കുനിയില്‍, കെ. ചന്ദ്രന്‍, കെ.കെ. മോഹനന്‍, സരസ്വതി, ശിവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

ലോഗിന്‍ കലോല്‍സവം

കോഴിക്കോട് :ജില്ല ആതിഥേയത്വം വഹിക്കുന്ന ഏഴാം സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിനായുള്ള ഒരുക്കങ്ങളെല്ലാം നഗരത്തില്‍ പൂര്‍ത്തിയായി. കലോല്‍സവ മല്‍സരവേദിയല്ലെങ്കിലും മാനാഞ്ചിറ മൈതാനവും ആസ്വാദകര്‍ക്കു വന്നിരിക്കാനായി  രാത്രി വൈകിയും തുറന്നിരിക്കും.ഇന്ന് 10 വേദികളില്‍ 10 ഇനങ്ങളിലാണ് മല്‍സരം. പ്രധാന വേദിയില്‍ മോഹിനിയാട്ടമാണ് ആദ്യ ഇനം.രാവിലെ ഏഴു മുതല്‍ കലോല്‍സവത്തിന്റെ കലവറ തുറക്കും. പ്രധാന വേദിക്ക് മറുവശത്തുള്ള ക്രിസ്ത്യന്‍ കോളജ് സ്കൂള്‍ ഗ്രൌണ്ടിലാണ് ഭക്ഷണപ്പന്തല്‍. നഗരപരിധിയിലെ 15 സ്കൂളുകളില്‍ ഇന്നു മുതല്‍ താമസസൌകര്യം ഏര്‍പ്പെടുത്തും.

Read more...

സെമിനാര്‍ നടത്തി

nss seminarഗുരുവായൂര്‍ : ചാവക്കാട് താലൂക്ക് ആഭിമുഖ്യത്തില്‍ ഉള്ള മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം സഹായസംഘങ്ങളില്‍ ജെ & ജി രൂപികരിച്ചു. വിഷാംശങ്ങളല്ലാത്ത പച്ചക്കറി വിതരണം നടത്തുന്നതിന്റെ സെമിനാര്‍ സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി വി.വി. ഗംധരന്‍ നായര്‍ ഉത്ഘാടനം

Read more...

പാലിയേറ്റീവ് കെയര്‍ദിനം ജനുവരി 15ന് ആചരിക്കും

laife care movement  press meetഗുരുവായൂര്‍ : ഗുരുവായൂര്‍ ലൈഫ് കെയര്‍ മൂവ്മെന്റ് സൊസൈറ്റി പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനം ജനുവരി 15ന് വിപുലമായി ആചരിക്കും. രാവിലെ 9 മണിക്ക് മഞ്ജുളാല്‍ പരിസരത്തുനിന്നും സ്വാന്തന സന്ദേശനറാലി ആരംഭിക്കും. സ്വാന്തന സന്ദേശനറാലി ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ .പി.എസ്. ജയന്‍ ഉത്ഘാടനം ചെയ്യും.  ഗുരുവായൂരിലെ സാമൂഹ്യസാംസ്കാരികജീവകാരുണ്യ സേവന

Last Updated on Monday, 12 January 2015 18:07

Read more...

മുതിര്‍ന്നവരെ ആദരിച്ചു

ഗുരുവായൂര്‍: കരുവന്നൂര്‍ തറവാട് കുടുംബസംഗമത്തില്‍ 80 പിന്നിട്ട അംഗങ്ങളെ ആദരിച്ചു. താമരയൂര്‍ തെക്കുംതറയില്‍ നടന്ന സംഗമസമ്മേളനം കരയോഗം പ്രസിഡന്റ് ഡോ. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. തറവാട് കാരണവര്‍ നാരായണന്‍നായര്‍ അധ്യക്ഷനായി.പുത്തമ്പല്ലി കരയോഗം സെക്രട്ടറി കെ.കെ. ജയറാം മുഖ്യപ്രഭാഷണം നടത്തി. വസുമതി, മാലതിയമ്മ, നാരായണന്‍ എന്നിവരെ ആദരിച്ചു. ഗുരുവായൂര്‍ തറവാട് കൂട്ടായ്മ പ്രസിഡന്റ് കെ.ടി. ശിവരാമന്‍നായര്‍, ശ്രീകുമാര്‍, മേജര്‍ ഉണ്ണികൃഷ്ണന്‍, കുമാരന്‍ നായര്‍, സോമനാഥന്‍ എന്നിവര്‍ സംസാരിച്ചു.

 

Last Updated on Tuesday, 30 December 2014 18:28

സിഡി പ്രകാശനം ചെയ്തു

poomoodalഗുരുവായൂര്‍ : തിരുവെങ്കിടം കലാഗ്രമാത്തിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത അഷ്ടപദി കലാകാരനും, ഗായകനും, സംഗീതജ്ഞനുമായ ജ്യോതിദാസ് ഗുരുവായൂര്‍ രചനയും സംഗീത സംവിധാനവും നിര്‍വഹിച്ച തിരുവെങ്കിടാചലപതി മഹാക്ഷേത്രത്തിലെ പൂമൂടല്‍ എന്ന ഭക്തിഗാനസിഡി പ്രകാശനം ചെയ്തു. 

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Society & Culture News