Society&Culture News

ആയിരം കറിവേപ്പില തൈകള്‍ നടും

ഗുരുവായൂര്‍ : ജീവ ഗുരുവായൂരിന്റെ നേതൃത്വത്തില്‍ ജൈവവളം ഉപയോഗിച്ച് 1000 കറിവേപ്പില തൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. വൈകിട്ട് നാലിന് പാലുവായ് പൊന്നരശ്ശേരി രാമകൃഷ്ണന്റെ കൃഷിയിടത്തില്‍ കെ.എം. ഹിലാലാണ് ആദ്യ കറിവേപ്പില തൈ നടുക. ഫോണ്‍: 9847050458.

സായ് സഞ്ജീവനി നേത്രക്യാമ്പ്

ഗുരുവായൂര്‍: സായ്‌സഞ്ജീവനി ട്രസ്റ്റിന്റെ സുദര്‍ശന പദ്ധതിയുടെ ഭാഗമായി നേത്ര പരിശോധനാ ക്യാമ്പ് ശനിയാഴ്ച നടക്കും. പകല്‍ 9 മുതല്‍ 1 വരെ ഗുരുവായൂര്‍ സായ് മന്ദിരത്തിലാണിത്. അര്‍ഹരായവര്‍ക്ക് മിതമായ നിരക്കില്‍ തുടര്‍ ചികിത്സ നല്‍കുമെന്നും ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്ക് ക്യാമ്പില്‍ പ്രത്യേക സൗകര്യം ഉണ്ടാകുമെന്നും ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എ. ഹരിനാരായണന്‍ അറിയിച്ചു.

അനന്തുവിന് സ്വീകരണം നല്‍കി

ഗുരുവായൂര്‍ : ശ്രീകൃഷ്ണ സ്‌കൂളിലെ കായിക പ്രതിഭ കെ.എസ്. അനന്തുവിനും കായിക അധ്യാപകന്‍ നെല്‍സനും ഗുരുവായൂര്‍ ഹൗസിങ് ബോര്‍ഡ് കോളനി സ്വീകരണം നല്‍കി. ടി. പ്രഭാകരന്‍ അധ്യക്ഷനായി. ബാലന്‍ നമ്പ്യാര്‍, ബാലകൃഷ്ണകുറുപ്പ്, സി. മാധവന്‍, വി.പി. നായര്‍, സുബ്രഹ്മണ്യവാര്യര്‍, എ.എസ്. രാഘവന്‍, പി.ആര്‍. സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

എസ്.എന്‍.ഡി.പി. വനിതാ സമ്മേളനം

ഗുരുവായൂര്‍ : എസ്.എന്‍.ഡി.പി. ജില്ലാ സംഗമത്തിന്റെ ഭാഗമായി ഗുരുവായൂര്‍ യൂണിയന്‍ വനിതാ സംഘം സമ്മേളനം മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് നടക്കും. യൂണിയന്‍ ഹാളില്‍ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

എന്‍.എസ്.എസ്. ആധ്യാത്മിക പഠനകേന്ദ്രം

ഗുരുവായൂര്‍ : എന്‍.എസ്.എസ് ബ്രഹ്മകുളം കരയോഗത്തിന്റെ ആധ്യാത്മിക പഠനകേന്ദ്രം, കോഓര്‍ഡിനേറ്റര്‍ വി. അച്യുതന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. വേണുഗോപാലന്‍ അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി കെ. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. സുരേഷ്‌കുമാര്‍ സ്വാഗതവും കെ. ശിവപ്രസാദ് നന്ദിയും പറഞ്ഞു.

ബ്രഹ്മകുളം ഇടവക തരിശുഭൂമിയില്‍ പച്ചക്കറി കൃഷിക്കൊരുങ്ങുന്നു

ഗുരുവായൂര്‍ : കൃഷിയുടെ സംസ്‌കാരം വളര്‍ത്തിയെടുക്കാനായി ബ്രഹ്മകുളം ഇടവക തരിശുഭൂമിപാട്ടത്തിനെടുത്ത് പച്ചക്കറി കൃഷിക്കൊരുങ്ങുന്നു. ഇടവകയില്‍ ആശ്രയസംഘങ്ങള്‍ രൂപവത്കരിച്ചാണ് കൃഷി നടത്തുക. വിളവെടുക്കുന്ന പച്ചക്കറികളുടെ വിപണനത്തിന് പള്ളിയില്‍ സൗകര്യവും ഒരുക്കും. ബ്രഹ്മകുളം സെന്റ് തോമസ് പള്ളി വികാരി ഫാ. സെബി ചിറ്റിലപ്പള്ളിയുടെ പ്രത്യേക ഉത്സാഹ പ്രകാരമാണ് ഇടവകയില്‍ പുതുമയാര്‍ന്ന

Read more...

എന്‍.എസ്.എസ്. തിരുവെങ്കിടം

ഗുരുവായൂര്‍ : തിരുവെങ്കിടം എന്‍.എസ്.എസ്. കരയോഗം മന്നം സമാധിയുടെ ഭാഗമായി നഗരസഭാ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കി. പ്രസിഡന്റ് ചങ്കത്ത് മൂകാമിയമ്മ, ഷണ്‍മുഖന്‍ തെച്ചിയില്‍, വി. ബാലകൃഷ്ണന്‍നായര്‍, എം. ശ്രീനാരായണന്‍, ഭാസ്‌കരന്‍നായര്‍, രാജന്‍ കുപ്പായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

എന്‍.എസ്.എസ്. മന്നം സമാധിദിനം ആചരിച്ചു

ഗുരുവായൂര്‍ : എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ മന്നം സമാധിദിനം ആചരിച്ചു. ഭക്തിഗാനാലപനം, പുഷ്പാര്‍ച്ചന, ഉപവാസം, നാരായണീയ പാരായണം എന്നിവയുണ്ടായി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി. ചന്ദ്രശേഖരന്‍ നായര്‍, സെക്രട്ടറി കെ. മുരളീധരന്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് സി. കോമളവല്ലി, സെക്രട്ടറി ജ്യോതി രവീന്ദ്രനാഥ്, കെ.കെ. ജയറാം, പി.വി. സുധാകരന്‍, ടി. പ്രഭാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പാരായണത്തിന് വി. അച്യുതന്‍കുട്ടി നേതൃത്വം നല്കി.

പൈതൃകം വൈജ്ഞാനികസദസ്സ്

ഗുരുവായൂര്‍ : പൈതൃകം ഗുരുവായൂരിന്റെ വൈജ്ഞാനികസദസ്സ് ഞായറാഴ്ച നടക്കും. 'ഉപനിഷത്തിലൂടെ ഒരു യാത്ര' എന്ന വിഷയത്തില്‍ സംവാദമുണ്ടാകും. വെകീട്ട് ആറിന് രുക്മിണി റീജന്‍സിയിലാണിത്. ഫോണ്‍: 9847022422.

സുകൃതം ജീവകാരുണ്യ കൂട്ടായ്മ

ഗുരുവായൂര്‍ : സുകൃതം തിരുവെങ്കിടത്തിന്റെ ജീവകാരുണ്യകൂട്ടായ്മയും സമാദരണ സദസ്സും കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മേഴ്‌സി ജോയി അധ്യക്ഷയായി. കെ.പി.എ. റഷീദ് പെന്‍ഷനും ശശി വാറണാട്ട് പലവ്യഞ്ജനക്കിറ്റും നല്‍കി. സ്‌കൂള്‍ കലോത്സവപ്രതിഭകളായ സയന റോസ്, സാഗര്‍ ജോണി, അപര്‍ണ്ണ ഹരികൃഷ്ണന്‍, സാന്ദ്ര സി.ജെ., ഗ്ലോറിയ സി. ജോണ്‍ എന്നിവര്‍ക്ക് എം.എല്‍.എ. ഉപഹാരം നല്‍കി.

Read more...

എന്‍.എസ്.എസ്. ആദ്ധ്യാത്മിക പഠനകേന്ദ്രം

ഗുരുവായൂര്‍ : എന്‍.എസ്.എസ്. തൈക്കാട് കരയോഗം ആദ്ധ്യാത്മിക പഠനകേന്ദ്രം കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. വേണുഗോപാല്‍ പാഴൂര്‍ അധ്യക്ഷനായി. താലൂക്ക് കണ്‍വീനര്‍ മുരളീധരന്‍, വി.അച്യുതന്‍കുട്ടി, ഗോപിനാഥന്‍ പെരുമ്പിള്ളി, പ്രസന്ന ബാബു, വത്സല വേണുഗോപാല്‍, മണി വാച്ചിരിങ്ങല്‍, സേതു കരിപ്പോട്ട്, ശശി ചേനാടത്ത് എന്നിവര്‍ സംസാരിച്ചു.

ബോധവല്‍ക്കരണ ക്ലാസ് നടന്നു

bodhavalkkarana clasഗുരുവായൂര്‍ : കെ.കെ.പി.സി.സി വിചാര്‍ വിഭാഗ് ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ വെച്ച്  ബോധവല്‍ക്കരണ ക്ലാസ് നടത്തി. ശ്രീ. ജോസ് ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ്  ശ്രീ വിജയഹരി ഉദ്ഘാടനം ചെയ്തു. ശ്രീമതി. ജോയ്സി ആന്റണി സ്വാഗതം പറഞ്ഞു. കോടതികളെയും  നിയമവ്യവസ്ഥയെയും കുറിച്ച് അഡ്വ. തേര്‍ളി അശോകന്‍  സംസാരിച്ചു.

ചിത്രപ്രദര്‍ശനം നടത്തി

chithrapradarshnamഗുരുവായൂര്‍ : കെ.കെ.പി.സി.സി വിചാര്‍ വിഭാഗ് ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിത്രപ്രദര്‍ശനം  നടത്തി.  ഇന്ന് ഉച്ചയക്ക് 2.30ന്  ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ വെച്ച്  ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ശ്രീ ടി.വി. ചന്ദ്രമോഹന്‍ ചിത്രപ്രദര്‍ശനം  ഉദ്ഘാടനം ചെയ്തു.

Read more...

ഉമാ പ്രേമന് എന്‍.ആര്‍.ഐ. പുരസ്‌കാരം നല്‍കി

ഗുരുവായൂര്‍ : ഗുരുവായൂര്‍ എന്‍.ആര്‍.ഐ. ഫോറം യു.എ.ഇ. മികച്ച സാമൂഹികപ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ഉമാ പ്രേമന് നല്‍കി. ഗുരുവായൂര്‍ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഡയറക്ടറായ ഉമാ പ്രേമന് ഇതുവരെയുള്ള കാരുണ്യപ്രവര്‍ത്തനങ്ങളുടെ മികവ് കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കിയത്. പ്രസിഡന്റ് മനാഫ് ഗുരുവായൂര്‍, ജനറല്‍ സെക്രട്ടറി റിജീബ്, സക്കറിയ, കബീര്‍ ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

എന്‍.ആര്‍.ഐ. ഫോറം

ഗുരുവായൂര്‍ : ഗുരുവായൂര്‍ എന്‍.ആര്‍.ഐ. ഫോറം യു.എ.ഇ. ചാപ്റ്റര്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. മനാഫ് ഗുരുവായൂര്‍ (പ്രസി), സുനില്‍ കരുമത്തില്‍ (വൈ.പ്രസി), ഫൈസല്‍ ഫസ്റ്റ്, കെ.എം. റിജീബ് (ജന.സെക്ര), ജ്യോതി പ്രദീപ്, സുനില്‍ ഗംഗാധരന്‍, എം.ആര്‍. രാജന്‍, നൗഷാദ് കരക്കെട്ടി, മുഹമ്മദുണ്ണി, ടി.വി. നൗഷാദ് (ജോ.സെക്ര), ഗുരു ഗുരുവായൂര്‍ (ഖജാ).

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Society & Culture News