Society&Culture News

കസ്തൂര്‍ബാ ബാലികാസദനത്തില്‍ പ്രവേശനം

ഗുരുവായൂര്‍ : കസ്തൂര്‍ബാ ബാലികാസദനത്തില്‍ സൗജന്യമായി ഹോസ്റ്റല്‍ സൗകര്യത്തോടെ പഠിക്കുന്നതിന് 5, 6,7,8 കഌസുകളിലേക്ക് പട്ടികജാതി -പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥിനികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു 14 മുതല്‍ പ്രവേശനം തുടങ്ങും.

ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ ആഘോഷത്തിന് ഒരുക്കങ്ങളായി

ഗുരുവായൂര്‍ : സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ ആഘോഷവും ഇടവക പ്ലാറ്റിനം ജൂബിലി സമാപനവും 16, 17, 18, 19 തീയതികളില്‍ നടക്കുമെന്ന് വികാരി ഫാ. ഫ്രാന്‍സിസ് തലക്കോട്ടൂരും ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ ജോസും പത്രസമ്മേളനത്തിലറിയിച്ചു. തിരുനാള്‍ ഞായറാഴ്ച രാവിലെ ദിവ്യബലിക്കുശേഷം കൊടിയേറും. 16ന് രാത്രി വൈദ്യുതി ദീപാലങ്കാരത്തിന് സ്വിച്ചോണ്‍ കര്‍മ്മം നടക്കും. തുടര്‍ന്ന് വാദ്യഘോഷയാത്ര, രാത്രി ഗാനമേള,

Read more...

ഭിന്നശേഷിയുള്ളവര്‍ക്കായി കരുണയുടെ വിവാഹസംഗമം

ഗുരുവായൂര്‍: ഭിന്നശേഷിയുള്ളവര്‍ക്കായുള്ള കരുണ ഫൗണ്ടേഷന്റെ വിവാഹസംഗമം ബുധനാഴ്ച ടൗണ്‍ഹാളില്‍ നടക്കും. ഭിന്നശേഷിയുള്ളവര്‍ക്ക് ജീവിതപങ്കാളിയെ കണ്ടെത്താനുള്ള വേദിയൊരുക്കലാണിത്. 600 പേര്‍ പങ്കെടുക്കും.രാവിലെ 8ന് തുടങ്ങുന്ന സംഗമം കവി റഫീക്ക് അഹമ്മദ് ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ ഡോ. കെ.ബി. സുരേഷ്, സെക്രട്ടറി രവി ചങ്കത്ത്, കോഓര്‍ഡിനേറ്റര്‍ ഫാരിദ, ശ്രീനിവാസന്‍ ചുള്ളിപ്പറമ്പില്‍, ഫിറോസ് തൈപ്പറമ്പില്‍, കെ. സുഗതന്‍ തുടങ്ങിയവര്‍ അറിയിച്ചതാണിത്.

സ്വാമിനി നരഹരപ്രിയയ്ക്ക് പുരസ്‌കാരം

ഗുരുവായൂര്‍  : പരമേശ്വരന്‍ എമ്പ്രാന്തിരി അനുസ്മരണസമിതി ഏര്‍പ്പെടുത്തിയ നിഷ്‌ക്കാമ കര്‍മ്മയോഗി പുരസ്‌കാരം സ്വാമിനി നരഹരപ്രിയയ്ക്ക് സമ്മാനിക്കും. സി. ഉത്തമക്കുറുപ്പ്, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, രാധാകൃഷ്ണന്‍ കാക്കശ്ശേരി എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.

പ്രകാശനം ചെയ്തു

guruvayoorOnline.com-NEWS-naalഗുരുവായൂര്‍ : പാലക്കാട്ടു നിന്നുള്ള ആദ്ധ്യാത്മിക മാസികയായ നാള്‍ ഗുരുവായൂരില്‍ പ്രകാശനം ചെയ്തു.  ഗുരുവയൂര്‍ ക്ഷേത്ര നടയില്‍ വെച്ച് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ശ്രീ. ടി. വി. ചന്ദ്രമോഹന്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിക്ക് നല്‍കിയാണ്‌ പ്രകാശനം ചെയ്തത്.  ചടങ്ങില്‍ മാസികയുടെ മാനേജിംഗ്

Last Updated on Wednesday, 23 April 2014 19:09

Read more...

ആദരിച്ചു

ഗുരുവായൂര്‍ : ആധുനിക വൈദ്യശാസ്ത്രത്തില്‍ പുതിയ സംഭാവനകള്‍ നല്‍കിയ ഡോ. മുരളി പി. വെട്ടത്തിനെ ജന്മനാടായ കണ്ടാണശ്ശേരി ആദരിച്ചു. പി.എ. മാധവന്‍ എം.എല്‍.എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ലളിതാ വേണു, ഡോ. ചന്ദ്രന്‍, ഡോ. രാഘവന്‍, ഡോ. രാഘവന്‍ വെട്ടത്ത്, മുരളി വെട്ടത്ത്, അശോകന്‍ വട്ടംപറമ്പില്‍, ടി.എ. വാമനന്‍, വി.എന്‍. മോഹന്‍ദാസ്, സന്തോഷ്ബാബു എന്നിവര്‍ സംസാരിച്ചു.

തയ്യൽ മെഷീൻ വിതരണവും ഗ്രൂപ്പ് ഇൻഷൂറൻസ് പദ്ധതിയുടെ ഉദ്ഘാടനവും നടന്നു

guruvayoorOnline.com-NEWS-nssഗുരുവായൂര്‍ : ചാവക്കാട് താലൂക്ക് എന്‍.എസ്.എസ്‌. മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് യൂണിയന്റെ സുവര്‍ണ്ണ ജൂബിലിയും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ശതവാര്‍ഷീക ദിനാചരണവും സംബന്ധിച്ച് സ്വയം സഹായസംഘങ്ങളുടെ കീഴില്‍

Last Updated on Tuesday, 22 April 2014 16:09

Read more...

പൈതൃകം ഗുരുവായൂരിന്റെ കുടുംബസംഗമവും വൈജ്ഞാനിക സദസ്സും നടന്നു

ഗുരുവായൂര്‍ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള പ്രതിമാസ കുടുംബസംഗമവും വൈജ്ഞാനിക സദസ്സും രുഗ്മിണി റീജസിയില്‍ വെച്ച് നടന്നു. ചടങ്ങിനു തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.  യോഗത്തിനു  രവി ചങ്കത്ത് സ്വാഗതം പറയുകയും അഡ്വ. സി. രാജഗോപാല്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. ഭാരതപുഴയുടെ വടക്ക് ആദ്യമായി നടന്ന കോഴിക്കോട് സോമയാഗത്തിന് നേതൃത്വം നല്‍കിയ ഡോ. എം.ആര്‍ രാജേഷ് നമ്പൂതിരിയെ യോഗത്തില്‍ വെച്ച്  പൈതൃകം സ്വീകരണം നല്‍കി. ചടങ്ങില്‍ വെച്ച്  ഡോ. എം.ആര്‍ രാജേഷ് നമ്പൂതിരി ഭാരതീയ പൈതൃകം എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണവും നടത്തി.

Last Updated on Tuesday, 22 April 2014 15:54

സ്വാതന്ത്ര്യസമരസേനാനി രാഘവന്‍നായര്‍ ഗാന്ധിയന്‍മാര്‍ക്കും മാതൃക

ഗുരുവായൂര്‍ : അന്തരിച്ച സ്വാതന്ത്ര്യസമരസേനാനി എം. രാഘവന്‍നായര്‍ ഗാന്ധിയന്‍മാര്‍ക്കും മാതൃകയായിരുന്നുവെന്ന് കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. പറഞ്ഞു. രാഘവന്‍നായരുടെ പതിനാറാം ചരമദിനത്തില്‍ ഛായാചിത്രം അനാച്ഛാദനം ചെയ്ത് അനുസ്മരണ

Read more...

ഔഷധസസ്യവിതരണം

ഗുരുവായൂര്‍ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ ലോക പൈതൃകദിനാചരണഭാഗമായി ഔഷധസസ്യങ്ങള്‍ വിതരണം ചെയ്തു. കിഴെക്കനടയില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ മഹിമ രാജേഷ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ തേലംപറ്റ വാസുദേവന്‍ നമ്പൂതിരി ആദ്യ തൈ ഏറ്റുവാങ്ങി. പൈതൃകം പ്രസിഡന്റെ് അഡ്വ . സി. രാജഗോപാലന്‍ അധ്യക്ഷനായി. ഡോ. കെ.ബി. സുരേഷ്, രവി ചങ്കത്ത്, മധു കെ. നായര്‍,

Read more...

തായമ്പക അരങ്ങേറ്റം

ഗുരുവായൂര്‍ :  ചാമുണ്ടേശ്വരി ക്ഷേത്രത്തില്‍ ഗുരുവായൂര്‍ ദേവസ്വം ഇംഗഌഷ് സ്‌കൂളിലെ മൂന്നാംകഌസ്സ് വിദ്യാര്‍ഥി ശ്രീറാം തായമ്പക അരങ്ങേറ്റം നടത്തി. കലാമണ്ഡലം രാജന്റെ ശിഷ്യനായ ഈ കുട്ടി പെരുമ്പിള്ളി മനോജിന്റെയും രേഖയുടെയും മകനാണ്.

സൗജന്യ ചെസ് പരിശീലന ക്യാമ്പ് തുടങ്ങി

ഗുരുവായൂര്‍: ചെസ് ഒളിമ്പ്യന്‍സ് അക്കാദമിയും പഞ്ചാബ് നാഷണല്‍ ബാങ്കും ചേര്‍ന്ന് സൗജന്യ ശാസ്ത്രീയ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു. നഗരസഭാ ലൈബ്രറി ഹാളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെയാണിത്. ഇതിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍ നിര്‍വ്വഹിച്ചു. ചെസ് ഒളിമ്പ്യന്‍ എന്‍.ആര്‍. അനില്‍കുമാര്‍ അധ്യക്ഷനായി. കെ.എസ്. രാജേന്ദ്രന്‍, മനോജ്, ഷറഫുദ്ദീന്‍ മുനക്കക്കടവ്, പി.എച്ച്. സയ്യിദ്, അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. പങ്കെടുക്കാന്‍ 8089025728 നമ്പറില്‍ ബന്ധപ്പെടണം.

ശ്രീരാജരാജേശ്വരി കലാക്ഷേത്രത്തിന്റെ 28-)o വാർഷികം ആഘോഷിച്ചു

guruvayoorOnline.com-NEWS-sree rajarajeswari kalashethraഗുരുവായൂര്‍ : സംഗീത-സാഹിത്യ-നൃത്ത-നൃത്ത്യ-വാദ്യങ്ങള്‍ ഉള്‍പ്പെടുന്ന സമസ്ത കലകളുടെയും അധിനായകനായ ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം സ്പുരിക്കുന്ന ഗുരുവായൂരില്‍ കഴിഞ്ഞ ഇരുപത്തിയേഴ് വര്‍ഷങ്ങളായി നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയ കലകളില്‍ അഭ്യസനം നല്‍കി പ്രവര്‍ത്തിച്ചുവരുന്ന ശ്രീരാജരാജശ്വരി

Last Updated on Saturday, 12 April 2014 18:00

Read more...

സുകൃതം വിഷു-ഈസ്റ്റര്‍ കൂട്ടായ്മ

ഗുരുവായൂര്‍ : ജീവകാരുണ്യ സംഘടനയായ സുകൃതത്തിന്റെ വിഷു-ഈസ്റ്റര്‍ കൂട്ടായ്മ നാളെ രാവിലെ 11നു മാവിന്‍ചുവട് ലയണ്‍സ് ഹാളില്‍ പി.എ. മാധവന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് മേഴ്സി ജോയ് അധ്യക്ഷയാകും. ന്യൂസ് പേപ്പര്‍ ബോയ് സിനിമയിലെ ബാലനായി അഭിനയിച്ച നരേന്ദ്രനും രാഷ്ട്രപതിയുടെ

Read more...

പുസ്തകം പ്രകാശനം ചെയ്തു

ഗുരുവായൂര്‍ : വി.എം. ശ്രീധരന്‍ നായര്‍ രചിച്ച 'ഇതാ ഭഗവാനിലേക്കുള്ള പാത നാരദന്‍ ഉപദേശിക്കുന്നു എന്ന പുസ്തകത്തിന്റെ പ്രകാശനം ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ സാഹിത്യകാരന്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിക്കു നല്‍കി നിര്‍വഹിച്ചു. ഗുരുവായൂരപ്പ ഭക്തക്ഷേമസമിതി പ്രസിഡന്റ് ജനാര്‍ദനന്‍ കിടാവ് പ്രസംഗിച്ചു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Society & Culture News