കൂനംമൂച്ചി സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപനം

 

kooonammoochiഗുരുവായൂര്‍:കൂനംമൂച്ചി സെന്റ് തോമസ് യുപി സ്‌കൂള്‍ ശതാബ്ദിയാഘോഷ സമാപനവും പൂര്‍വ്വ വിദ്യര്‍ഥി-അധ്യാപക-പി.ടി.എ സംഗമവും ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പൊതുസമ്മേളനത്തിന് മുന്നോടിയായുള്ള മേഖല റാലികള്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് കൂനംമൂച്ചി സെന്ററില്‍ എത്തിച്ചേരും.തുടര്‍ന്ന് സ്‌കൂള്‍
അങ്കണത്തില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.15ലക്ഷം ചെലവിട്ട് നിര്‍മ്മിച്ച ശതാബ്ദി സ്മാരക ഹാളിന്റെ സമര്‍പ്പണവും
നടക്കും.കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്‌കെ.ജി.പ്രമോദ് ഉപഹാര സമര്‍പ്പണം നടത്തും.
തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്ക്  ശതാബ്ദി ആഘോഷ സമാപനം
സി.എന്‍.ജയദേവന്‍ എംപി ഉദ്ഘാടനം ചെയ്യും.സ്‌കൂള്‍ മാനേജര്‍ ഫാ.ജോണ്‍ കിടങ്ങന്‍,പ്രധാനാധ്യാപിക ടി.എ.മേഴ്‌സി,പിടിഎ പ്രസിഡന്റ് ഡൊമിനിക്
കൂനംമൂച്ചി,ടി.വി.ജോണ്‍സണ്‍,ടി.എ.മുഹമ്മദ് ഷാഫി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Last Updated on Wednesday, 24 January 2018 09:37

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Society & Culture News കൂനംമൂച്ചി സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപനം