വയനാട്ടില്‍ ഭാഗവതാര്‍ച്ചന; ഗുരുവായൂരില്‍ വിളംബരമായി

1ഗുരുവായൂര്‍ : വയനാട്, അമ്പലവയല്‍ സനാതന ധര്‍മ്മാശ്രമ കൃഷ്ണസന്നിധിയില്‍ ഡിസംബര്‍ 20ന് ആരംഭിക്കുന്ന ഭാഗവത ശ്ലോകമാലികാര്‍ച്ചനയുടെ വിളംബരവും ലോഗോ പ്രകാശനവും ഗുരുവായൂരില്‍ നടന്നു. നാരായണാലയത്തില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ ക്ഷേത്രം വലിയതന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് നിലവിളക്ക് കൊളുത്തി വിളംബര സഭ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മാര്‍ഗ്ഗദര്‍ശ മണ്ഡല്‍ മുന്‍ പ്രസിഡന്റ് സ്വാമി പ്രശാന്താനന്ദ

സരസ്വതി ലോഗോ പ്രകാശനം ചെയ്തു. സനാതന ധര്‍മ്മാശ്രമ മഠാധിപതി മാതാ കൃഷ്ണപ്രിയാനന്ദ സരസ്വതി ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന സംന്യാസിസഭ ജന.സെക്രട്ടറി സ്വാമി പ്രഭാകരാനന്ദ സരസ്വതി, സ്വാമി ഗംഗാധരാനന്ദ സരസ്വതി, സുബ്രഹ്മണ്യന്‍ നമ്പൂതിരി, അതിരുദ്ര യജ്ഞാചാര്യന്‍ കീഴിയേടം രാമന്‍ നമ്പൂതിരി, നഗരസഭാ കൗണ്‍സിലര്‍ തേലമ്പറ്റ വാസുദേവന്‍ നമ്പൂതിരി, ശബരിമല, ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ഏഴിക്കോട് ശശി നമ്പൂതിരി, മാതാജി ശോഭ പ്രഭാനന്ദ സരസ്വതി, അഡ്വ. മാങ്ങോട്ട് രാമകൃഷ്ണമേനോന്‍, ജനു ഗുരുവായൂര്‍, അഡ്വ. ഉമാശങ്കര്‍ എന്നിവര്‍ സംസാരിച്ചു. ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് അധ്യക്ഷനായി. ഡിസംബര്‍ 20 മുതല്‍ ഏഴുദിവസമാണ് ഭാഗവതാര്‍ച്ചന.

 

Last Updated on Monday, 30 March 2015 16:10

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Society & Culture News വയനാട്ടില്‍ ഭാഗവതാര്‍ച്ചന; ഗുരുവായൂരില്‍ വിളംബരമായി