അതിരാത്രശാലയില്‍ യൂപംകൊള്ളല്‍ നടന്നു

ശുകപുരം: അതിരാത്രശാലയിലെ ചൈതന്യത്തെ അന്തരീക്ഷത്തിലേക്ക് പ്രസരിപ്പിക്കാനായി സ്ഥാപിക്കുന്ന യൂപത്തെ ക്രിയാംഗമായി തയ്യാറാക്കുന്ന യൂപംകൊള്ളല്‍ ചടങ്ങോടെയായിരുന്നു ഞായറാഴ്ച യജ്ഞശാല ഉണര്‍ന്നത്.യജ്ഞശാലയുടെ കിഴക്കേ അറ്റത്ത് ചിതിയുടെ കിഴക്കേ അറ്റത്ത് സ്ഥാപിക്കാനുള്ള കൂവളമരത്തിന്റെ യൂപം നേരത്തെ തയ്യാറാക്കിയതാണെങ്കിലും അത് ക്രിയാംഗമായി തയ്യാറാക്കുകയാണ് ചെയ്തത്.കൂവളം, പ്ലാശ്, കരിങ്ങാലി എന്നിങ്ങനെ വിവിധമരങ്ങള്‍ യൂപത്തിനുപയോഗിക്കാറുണ്ടെങ്കിലും കേരളത്തില്‍ കൂവളമാണുപയോഗിക്കുന്നത്. യൂപത്തിനനുയോജ്യമായ മരം കണ്ടെത്തി അധ്വര്യു അനുവാദം ചോദിച്ച് മരംമുറിച്ചു. തുടര്‍ന്ന് ചതുരശ്രമായും അഷ്ടകോണായും ചെത്തിയെടുത്തു.
ഒമ്പത് അരത്‌നിയാണ് യൂപത്തിന്റെ ഉയരം. ജയമാനന്റെ ഉയരത്തിന്റെ നാലിലൊന്നാണ് ഒരു അരത്‌നി. ഇത്തരത്തില്‍ അളന്നുതയ്യാറാക്കിയ സര്‍വദേവസാന്നിധ്യമുള്ള യൂപം ഒമ്പതാംനാളില്‍ ചിതിയുടെ കിഴക്ക് സ്ഥാപിക്കും. ബലിക്കുള്ള പശുവിനെ (ആട്) ഈ യൂപത്തിലാണ് കെട്ടുക

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Society & Culture News അതിരാത്രശാലയില്‍ യൂപംകൊള്ളല്‍ നടന്നു