നാമജപ സപ്താഹവും ലക്ഷാര്‍ച്ചനയും സമാപിച്ചു

ഗുരുവായൂര്‍: ഗുരുവായൂരില്‍ ഒരാഴ്ചയായി നടന്നിരുന്ന നാമജപ സപ്താഹ യജ്ഞവും പൂന്താനം ഉണ്ണികൃഷ്ണന്റെ ലക്ഷാര്‍ച്ചനയും സമാപിച്ചു. നാരായണാലയത്തില്‍ തിരുനാമാചാര്യന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരിയുടെ സമാധിദിനത്തോടനുബന്ധിച്ചായിരുന്നു ലക്ഷാര്‍ച്ചന.മഞ്ചറ ഉണ്ണികൃഷ്ണന്‍നമ്പൂതിരി, മുളമംഗലം കൃഷ്ണന്‍നമ്പൂതിരി, തേലമ്പറ്റ നന്ദികേശ്വരന്‍ നമ്പൂതിരി, സുനില്‍ നമ്പൂതിരി, നരേന്ദ്രന്‍ നമ്പൂതിരി എന്നിവര്‍ യജ്ഞം നയിച്ചു. ക്ഷേത്ര പ്രദക്ഷിണത്തോടയാണ് യജ്ഞം സമാപിച്ചത്. സമാപനച്ചടങ്ങില്‍ ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി, സ്വാമി സന്മയാനന്ദ, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, ജി.കെ. ഗോപാലകൃഷ്ണന്‍, രാധ കൃഷ്ണയ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. പാവങ്ങള്‍ക്ക് അന്നദാനം, കുട്ടികള്‍ക്ക് മധുരപലഹാരം എന്നിവ നല്‍കി.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Society & Culture News നാമജപ സപ്താഹവും ലക്ഷാര്‍ച്ചനയും സമാപിച്ചു