പന്നിശേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ നവീകരണകലശം

ഗുരുവായൂര്‍ : കൂനംമൂച്ചി പന്നിശേരി മഹാവിഷ്ണു നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നവീകരണ കലശത്തിനു തുടക്കമായി. ക്ഷേത്രം തന്ത്രി ഈയ്ക്കാട്ട് നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികനായി. ഇന്നലെ രാവിലെ സുദര്‍ശനഹോമം, പുണ്യാഹം എന്നിവയ്ക്കു ശേഷം സന്ധ്യയ്ക്ക് ആചാര്യവരണം, പ്രാസാദശുദ്ധി, അസ്ത്രകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുഹോമം, വാസ്തുകലശാഭിഷേകം എന്നിവ നടന്നു. ഇന്നു ചതുഃശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, പ്രായശ്ചിത്തഹോമം എന്നീ ചടങ്ങുകള്‍ നടക്കും.11 ദിവസത്തെ ചടങ്ങുകള്‍ 28നു സമാപിക്കും. ദിവസവും ഉച്ചയ്ക്ക് പ്രസാദഊട്ടും ഉണ്ട്. നവീകരണ കലശത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ തെക്കേമഠം മാനേജര്‍ വടക്കുമ്പാട്ട് നാരായണന്‍ നമ്പൂതിരി അധ്യക്ഷനായി. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, മറ്റം ജയകൃഷ്ണന്‍ പണിക്കര്‍, ജയശ്രീ കിഷോര്‍, നവീകരണ കലശസമിതി പ്രസിഡന്റ് വി.ആര്‍. ബാലകൃഷ്ണന്‍, സെക്രട്ടറി കോലാരി ദാസന്‍, ട്രഷറര്‍ കോലാരി അജിതന്‍, കണ്‍വീനര്‍ കുറ്റിയില്‍ ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Society & Culture News പന്നിശേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ നവീകരണകലശം