നാരായണാലയത്തില്‍ പൂന്താനം ഉണ്ണികൃഷ്ണന് ലക്ഷാര്‍ച്ചന

ഗുരുവായൂര്‍: ഗുരുവായൂര്‍ നാരായണാലയത്തില്‍ പൂന്താനം ഉണ്ണികൃഷ്ണന് ലക്ഷാര്‍ച്ചന 16ന് ആരംഭിക്കുമെന്ന് ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, സ്വാമി സന്മായനന്ദ സരസ്വതി, എ. വേണുഗോപാല്‍, ജി.കെ. ഗോപാലകൃഷ്ണയ്യര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.അഞ്ച് ദിവസമാണ് ലക്ഷാര്‍ച്ചന. രാവിലെയും വൈകീട്ടും ഓരോ നേരം അര്‍ച്ചന നടക്കും. ഇതോടൊപ്പം നാമസങ്കീര്‍ത്തനവും നടത്താം. ഇതിന്റെ ഉദ്ഘാടനം രാവിലെ പത്തരയ്ക്ക് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍കെ. ജയകുമാര്‍ നിര്‍വ്വഹിക്കും. ഫോട്ടോ പ്രദര്‍ശനം ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Society & Culture News നാരായണാലയത്തില്‍ പൂന്താനം ഉണ്ണികൃഷ്ണന് ലക്ഷാര്‍ച്ചന