കവിതയെഴുത്തില്‍ ഫേബിയാസിന് അന്താരാഷ്ട്ര അംഗീകാരം

ചാവക്കാട്: എം.വി. ഫേബിയാസിന്റെ 'ഇന്ത്യന്‍സിംഗ്' എന്ന കവിത ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ സര്‍വകലാശാലയുടെ കവിതാ പ്രദര്‍ശനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സര്‍വകലാശാല കവിതാ പ്രദര്‍ശനം സംഘടിപ്പിച്ചത്. നൂറിലധികം കവിതകളില്‍നിന്നാണ് ഫേബിയാസിന്റെ കവിത തിരഞ്ഞെടുത്തത് അടുത്തമാസം ഈ കവിത ലിവര്‍പൂള്‍ നഗരത്തിന്റെ പലഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കും. മെയ് ആറിന് ലിവര്‍ പൂളില്‍ നടക്കുന്ന പുരസ്‌കാര വിതരണം ച്ചടങ്ങിലേക്കും ഫേബിയാസിനെ ക്ഷണിച്ചിട്ടുണ്ട് . 'വാര്‍ വേഡ്‌സ് പോയട്രി ചലഞ്ച് ' എന്ന പേരിലാണ് സര്‍വകലാശാല കവിതകള്‍ ക്ഷണിച്ചിരുന്നത്.
ഒന്നാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയില്‍നിന്ന് അമ്പതിനായിരത്തിലധികംപേരെ ബ്രിട്ടീഷുകാര്‍ ഫ്രാന്‍സിലേക്ക് യുദ്ധത്തിനായി കൊണ്ടുപോയിരുന്നു. ഇവരില്‍ അധികംപേരും പഞ്ചാബുകാരാണ്. പിന്നീട് ഇവരില്‍ അധികംപേരെക്കുറിച്ചും വിവരമൊന്നുമുണ്ടായില്ല. ഈ ചരിത്ര പശ്ചാത്തലം പ്രമേയമാക്കി എഴുതിയതാണ് കവിത.
മുമ്പ് ഇംഗ്ലണ്ടിലെ പെന്‍ജില്‍ വാര്‍ പോയട്രി 2014ലെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരത്തില്‍ ഈ കവിത പ്രസിദ്ധീകരിച്ചിരുന്നു. മാറഞ്ചേരി ഗവ.ഹൈസ്‌കൂള്‍ അധ്യാപകനും ചാവക്കാട് സ്വദേശിയുമാണ് ഫേബിയാസ്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Society & Culture News കവിതയെഴുത്തില്‍ ഫേബിയാസിന് അന്താരാഷ്ട്ര അംഗീകാരം