ഉത്രാളിക്കാവ് പൂരം: പറപുറപ്പാട് നടന്നു

uthralikkavuവടക്കാഞ്ചേരി: ജില്ലയിലെ പ്രധാന ക്ഷേത്രോത്സവങ്ങളിലൊന്നായ ഉത്രാളിക്കാവ് പൂരത്തിനു  മുന്നോടിയായി പറപുറപ്പാടു നടന്നു. ക്ഷേത്രത്തില്‍ നടന്ന പൂജകള്‍ക്കുശേഷം നാഗസ്വരം, തായമ്പക എന്നിവയക്കുശേഷം രാത്രി എട്ടോടെയാണു പറപുറപ്പാട് നടന്നത്. ക്ഷേത്ര ശ്രീകോവിലില്‍ിന്ന് പുറത്തുവന്ന കോമരം ദേശപ്രതിനിധികള്‍ക്കും ഭക്തജങ്ങള്‍ക്കും മുന്നില്‍ കല്‍പ്പന നടത്തി മേളത്തിന്റെ അകമ്പടിയോടെ ആദ്യപറ സ്വീകരിക്കുന്നതിനായി മുല്ലയ്ക്കല്‍ ആല്‍ത്തറയിലെത്തി. കേളത്ത് തറവാട്ടുകാരുടെ ആള്‍പറ സ്വീകരിച്ചതിനുശേഷം പൂരം നടത്തിപ്പ് പങ്കാളികളായ വടക്കാഞ്ചേരി, കുമരനല്ലൂര്‍, എങ്കക്കാട് എന്നീ ദേശക്കാര്‍ വെടിക്കെട്ടു നടത്തി.  ഒരാഴ്ചത്തെ പറയെടുപ്പിുശേഷം 24 നാണ് പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം. പൂരത്തിനു  മുന്നോടിയായി 22നു  ക്ഷേത്രത്തില്‍ ആല്‍ത്തറ മേളവും സാമ്പിള്‍ വെടിക്കെട്ടും 23ന്  അതാതു ദേശങ്ങളില്‍ ആച്ചമയ പ്രദര്‍ശവും നടക്കും. മൂന്നു ദേശക്കാരുടെയും ബഹുനില കാഴ്ചപന്തലുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. എങ്കക്കാട് ദേശത്തിന്റെ ആനചമയപ്രദര്‍ശനം  ക്ഷേത്രത്തിനു  സമീപമുള്ള തുളസി ഫര്‍ണിച്ചര്‍ സ്ഥാപനത്തിലും കുമരനെല്ലൂര്‍ വിഭാഗത്തിന്റെ പ്രദര്‍ശനം  കുമരനെല്ലൂര്‍ ക്ഷേത്രത്തിലും വടക്കാഞ്ചേരി ദേശത്തിന്റെ ആനചമയ പ്രദര്‍ശനം  വടക്കാഞ്ചേരി ശിവക്ഷേത്രത്തിനു  സമീപത്തും നടക്കും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Society & Culture News ഉത്രാളിക്കാവ് പൂരം: പറപുറപ്പാട് നടന്നു