ജീവിത സായന്തനം ' അടിച്ചുപൊളിച്ച് ' മുതിര്‍ന്ന പൗരന്‍മാര്‍

ഗുരുവായൂര്‍ : സ്‌നേഹസ്​പര്‍ശം കൂട്ടായ്മയുടെ നേതൃത്വത്തില്‍ നൂറോളം മുതിര്‍ന്ന പൗരന്‍മാരുടെ മാനസിക ഉല്ലാസ യാത്ര അവര്‍ക്ക് പുതിയ ഉണര്‍വേകി. പ്രായത്തിന്റെ അവശതകള്‍ മറന്ന് ആടിയും പാടിയും ഒന്നിച്ച് ഭക്ഷണമൊരുക്കിയും ജീവിതസായന്തനം ' അടിച്ചുപൊളിച്ച' പ്പോള്‍ അവര്‍ പഴയ കാലം തിരിച്ചുപിടിക്കുകയായിരുന്നു. പോലീസിന്റെ നേതൃത്വത്തിലുള്ള സ്‌നേഹസ്​പര്‍ശം വൈവിധ്യമാര്‍ന്ന കൂടിച്ചേരലുകള്‍ക്കൊണ്ട് ശ്രദ്ധേയമാകുകയാണ്. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ഒരുക്കിയ യാത്ര സംഘടനയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ക്രൈം ബ്രാഞ്ച് എസ്​പി ആര്‍.കെ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. സ്‌നേഹസ്​പര്‍ശം പ്രസിഡന്റ് ആര്‍.വി. അലി ആദ്ധ്യക്ഷ്യം വഹിച്ചു. ഗുരുവായൂര്‍ എസിപി ആര്‍. ജയചന്ദ്രന്‍ പിള്ള, സിഐ എം.യു. ബാലകൃഷ്ണന്‍, കോഓര്‍ഡിനേറ്റര്‍ അനില്‍ കല്ലാറ്റ്, പി.പി വര്‍ഗ്ഗീസ,് കൈപ്പിള്ളി ശ്രീധരന്‍ നായര്‍ , ആര്‍.വി. ഹൈദരലി, കെ.കെ. ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അതിരപ്പിള്ളി, വാഴച്ചാല്‍, സില്‍വര്‍ സ്റ്റോം, പെരിങ്ങല്‍ കൂത്ത് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Society & Culture News ജീവിത സായന്തനം ' അടിച്ചുപൊളിച്ച് ' മുതിര്‍ന്ന പൗരന്‍മാര്‍