എട്ടാമത് ത്രിപക്ഷ യജ്ഞത്തിന്റെ ധനസമാഹരണം സമാരംഭിച്ചു

tripakshamഗുരുവായൂര്‍: ശ്രീ തിരുവെങ്കിടാചലപതി  ക്ഷേത്രസന്നിധിയില്‍ 2015 ജൂണ്‍ 01 മുതല്‍ ജൂലൈ 13 കൂടി (43 ദിവസം) നടക്കുന്ന എട്ടാമത്  ശ്രീമദ് ഭാഗവത ത്രിപക്ഷ യജ്ഞത്തിന്റെ  ധനസമാഹരണം ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടില്‍ നിന്ന്  ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് 'ശ്രീധരസ്മൃതി ട്രസ്റ്റ്‌' പ്രസിഡന്റ്‌   ശ്രീ.മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്  ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങില്‍ ശ്രീധരസ്മൃതി  ട്രസ്റ്റ്‌ ഭാരവാഹികളായ ശ്രീ കോഴിയോട് ഉണ്ണികൃഷ്ണന്‍, പൊട്ടക്കുഴി ഭവദാസന്‍ നമ്പൂതിരി, ഗുരുസ്വാമി, വേങ്ങേരി ജയശങ്കര്‍, ഗുരുവായൂര്‍ പ്രഭകര്‍ജി  എന്നിവരും, തിരുവെങ്കിടം ക്ഷേത്രസമിതി ഭാരവാഹികളായ ശ്രീ. പ്രഭാകരന്‍  മണ്ണൂര്‍ ,അകമ്പടി ബാലകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

എട്ടാമത്തെ ത്രിപക്ഷയജ്ഞം ഇന്റെര്‍നെറ്റിലൂടെ തത്സമയ വെബ്കാസ്റ്റ് സംപ്രേഷനത്തോടെ പൂര്‍വ്വാധികം ഭംഗിയായി നടത്താന്‍ ഏകകണ്ഠമായി തീരുമാനിച്ചു. മുന്‍കാലങ്ങളിലെപ്പോലെ  2015 ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ പതിമൂന്ന് വരെയാണ് എട്ടാമത് ത്രിപക്ഷം നടക്കുകഎന്നും ട്രസ്റ്റ്‌ ഭാരവാഹികള്‍ അറിയിച്ചു.

Last Updated on Sunday, 15 February 2015 12:44

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Society & Culture News എട്ടാമത് ത്രിപക്ഷ യജ്ഞത്തിന്റെ ധനസമാഹരണം സമാരംഭിച്ചു