Pilgrim News

തിരുവെങ്കിടം ക്ഷേത്രത്തില്‍ ബ്രഹ്മോത്സവം

ഗുരുവായൂര്‍ : തിരുവെങ്കിടം ക്ഷേത്രത്തില്‍ ബ്രഹ്മോത്സവം 30 മുതല്‍ മെയ് 10 വരെ നടക്കും. 30ന് വൈകീട്ട് ആചാര്യവരണം, മുളയിടല്‍, പ്രാസാദശുദ്ധി, അസ്ത്രകലശപൂജ എന്നിവയുണ്ടാകും. മെയ് 1ന് രാവിലെ താന്ത്രിക ചടങ്ങുകള്‍ നടക്കും. എട്ടാംദിവസമായ മെയ് 7ന് സര്‍പ്പബലിയാണ്. 8ന് ഉത്സവബലി. 9ന് പള്ളിവേട്ടയും 10ന് ആറാട്ടുമാണ്.

മണ്ണുംപാടത്ത് പ്രതിഷ്ഠാദിനം

ഗുരുവായൂര്‍ : കോട്ടപ്പടി മണ്ണുംപാടത്ത് ഭഗവതിക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം 27ന് ആഘോഷിക്കും. തന്ത്രി കൊടകര ദേവേന്ദ്രശര്‍മ്മ മുഖ്യകാര്‍മ്മികനാകും. വൈകീട്ട് നാരായണംകുളങ്ങര ക്ഷേത്രത്തില്‍നിന്ന് താലം എഴുന്നള്ളിക്കും

താണിയില്‍ ഭഗവതിക്ക് വെള്ളി തിരുമുഖം വഴിപാട്‌

ഗുരുവായൂര്‍ : താണിയില്‍ ഭഗവതിക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനത്തില്‍ വെള്ളികൊണ്ട് നിര്‍മ്മിച്ച തിരുമുഖം വഴിപാടായി ലഭിച്ചു. ക്ഷേത്രം ഓഫീസില്‍ പുതിയ വഴിപാട് കൗണ്ടറും മറ്റൊരു ഭക്തന്റെ വക സമര്‍പ്പിച്ചു. ചടങ്ങില്‍ ട്രസ്റ്റി താണിയില്‍ ശിവദാസന്‍, കെ.കെ. ഗംഗാധരന്‍ വൈദ്യര്‍, കെ.പി. ശക്തിധരന്‍ എന്നിവര്‍ പങ്കെടുത്തു.

തെറ്റുകള്‍ പൊറുക്കണമെന്ന് വൈക്കത്തപ്പനോട് ഭക്തര്‍

guruvayoorOnline.com-NEWS-pilgrimവൈക്കം : അറിഞ്ഞും അറിയാതെയും ചെയ്തുപോയ അപരാധങ്ങള്‍ ക്ഷമിച്ച് അനുഗ്രഹിക്കണമേയെന്ന് പ്രാര്‍ഥിച്ചുകൊണ്ട് വൈക്കം മഹാദേവക്ഷേത്രത്തില്‍ ഭക്തര്‍ വിളിച്ചുചൊല്ലി പ്രായശ്ചിത്തം നടത്തി. രണ്ടുമാസംമുമ്പ് നടത്തിയ ദേവപ്രശ്‌നത്തില്‍ നിര്‍ദേശിച്ച പരിഹാരക്രിയകളുടെ ഭാഗമായാണ് തന്ത്രിമാര്‍, മേല്‍ശാന്തിമാര്‍, കീഴ്ശാന്തിമാര്‍, ദേവസ്വംജീവനക്കാര്‍,

Last Updated on Monday, 21 April 2014 11:24

Read more...

പ്രതിഷ്ഠാദിനം

ഗുരുവായൂര്‍: താണിയില്‍ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആചരിച്ചു . ഗണപതിഹോമം, കേളി, കലശാഭിഷേകം, ലളിതാസഹസ്രനാമം, ചുറ്റുവിളക്ക് എന്നിവ ഉണ്ടായി. തന്ത്രി ഈക്കാട്ട് നാരായണന്‍ നമ്പൂതിരി, പ്രധാന പൂജാരി താഴംക്കളം ദിവാകരന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം നല്‍കി. അന്നദാനം, ലളിതാസഹസ്രനാമം എന്നിവയുണ്ടായി. .ശിവഗിരി അമ്മ, കാര്‍ത്യായനിയമ്മ, ഗംഗാധരന്‍ വൈദ്യര്‍, കെ.പി. ശക്തിധരന്‍, ടി.ജി. അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി .

താമരയൂരില്‍ ഭാഗവത സപ്താഹം സമാപിച്ചു

ഗുരുവായൂര്‍ : താമരയൂര്‍ ധര്‍മശാസ്താ ക്ഷേത്രസന്നിധിയില്‍ മാതൃഭജനസമിതിയുടെ ഭാഗവത സപ്താഹയജ്ഞം വെള്ളിയാഴ്ച സമാപിച്ചു. ഭാഗവതം പന്ത്രണ്ടാം അധ്യായം വായിച്ചായിരുന്നു സമാപനം. യജ്ഞാചാര്യന്‍ പേരാറ്റുപുറം കൃഷ്ണന്‍നമ്പൂതിരിക്ക് ഗുരുവായൂര്‍ ദേവസ്വം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ. സുമതി ദക്ഷിണ

Read more...

പെരുന്തട്ട ക്ഷേത്രത്തില്‍ നവീകരിച്ച കുളവും കുളപ്പുരമാളികയും 14ന് സമര്‍പ്പിക്കും

guruvayoorOnline.com-NEWS-peruthattaഗുരുവായൂര്‍ : പെരുന്തട്ട ശിവക്ഷേത്രത്തില്‍ നവീകരിച്ച ക്ഷേത്രക്കുളവും കുളപ്പുരമാളികയും 14നു രാവിലെ 7.30നു സമര്‍പ്പിക്കും. അഞ്ചു വര്‍ഷം മുന്‍പാണു നിലവിലുള്ള ക്ഷേത്രക്കുളം വലുതാക്കി കരിങ്കല്ലു വിരിച്ചു പടവുകള്‍ കെട്ടുന്ന ജോലി ആരംഭിച്ചത്. കുളത്തിനോടു ചേര്‍ന്നു ശാന്തിക്കാരനു താമസിക്കാനുള്ള മുറി, സ്റ്റോര്‍മുറി, ഹാള്‍ എന്നിവടയടങ്ങുന്ന കുളപ്പുരമാളികയുടെ നിര്‍മാണവും പൂര്‍ത്തിയായി.

Last Updated on Saturday, 12 April 2014 11:02

Read more...

കേദാര്‍നാഥ് തീര്‍ഥാടനം മേയ് നാലിനു പുനരാരംഭിക്കും

ഋഷികേശ് : ഹിമാലയത്തിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളായ കേദാര്‍നാഥ് ക്ഷേത്രത്തില്‍ മേയ് നാലു മുതലും ബദരീനാഥ് ക്ഷേത്രത്തില്‍ മേയ് അഞ്ചു മുതലും തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കും. കഴിഞ്ഞ വര്‍ഷം ജൂണിലുണ്ടായ മേഘസ്ഫോടനത്തില്‍ കേദാര്‍നാഥിലെ ക്ഷേത്രം ഒഴികെയുള്ള കെട്ടിടങ്ങളെല്ലാം തകരുകയും റോഡുകള്‍ക്ക് കേടുപാടു സംഭവിക്കുകയും ആയിരക്കണക്കിന് തീര്‍ഥാടകര്‍ അപകടത്തില്‍പ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴും

Read more...

പ്രതിഷ്ഠാദിനാഘോഷം

ഗുരുവായൂര്‍ : ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷപരിപാടികള്‍ തുടങ്ങി. തിങ്കളാഴ്ച വൈകീട്ട് തന്ത്രി അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ചടങ്ങുകള്‍ തുടങ്ങി. ചൊവ്വാഴ്ച രാവിലെ ഗണപതിഹോമം ഉച്ചയ്ക്ക് എഴുന്നള്ളിപ്പ്, അന്നദാനം എന്നിവയുണ്ടാകും.

നെന്‍മിനി അയ്യപ്പന്‍കാവ് പ്രതിഷ്ഠാദിനാഘോഷം

ഗുരുവായൂര്‍ : ദേവസ്വം കീഴേടമായ നെന്‍മിനി അയ്യപ്പന്‍കാവ് പ്രതിഷ്ഠാദിന ഉത്സവം ആഘോഷിച്ചു. കലാപരിപാടികള്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. പി. പുരുഷോത്തമപ്പണിക്കര്‍ അധ്യക്ഷനായി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ. മുരളീധരന്‍, പ്രൊഫ. നീലകണ്ഠന്‍ ഭട്ടതിരിപ്പാട്, എസ്.പി. ഷാജി, സ്മിത മങ്ങാട്ട് എന്നിവര്‍ പ്രസംഗിച്ചു. മ്യൂസിക് ഫ്യൂഷന്‍, തിരുവാതിരക്കളി, നൃത്തസന്ധ്യ, തായമ്പക, വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടായി.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Pilgrim News