Pilgrim News

പെരുന്തട്ട ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം

ഗുരുവായൂര്‍: പെരുന്തട്ട ശിവക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷം 28, 29 തിയ്യതികളില്‍ നടക്കും . തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികനാകും ജൂണ്‍ ഒന്നിന് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഗോപാലമന്ത്രാര്‍ച്ചന ഉണ്ടാകും

തീര്‍ഥാടകരുടെ ഗതാഗത സൗകര്യം സുഖകരമാക്കണമെന്ന്

ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതി, കുടിവെള്ള പദ്ധതി തുടങ്ങിയവയ്ക്കായി പൊളിച്ചിട്ട ഗുരുവായൂരിലെ റോഡുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ തീര്‍ത്ത്,് ഗുരുവായൂരിലെത്തുന്ന തീര്‍ഥാടകരുടെ ഗതാഗത സൗകര്യം സുഖകരമാക്കണമെന്ന്് തിരുവെങ്കിടം പാനയോഗം ആവശ്യപ്പെട്ടു. ശശി വാറണാട്ട് ആധ്യക്ഷ്യം വഹിച്ചു. ഗുരുവായൂര്‍ ശിവരാമന്‍, ബാലന്‍ വാറണാട്ട്, ഷണ്‍മുഖന്‍ തെച്ചിയില്‍, ഗുരുവായൂര്‍ ജയപ്രകാശ്, കെ. കേശവദാസ്, പ്രഭാകരന്‍ മൂത്തേടത്ത്, പുരുഷോത്തമന്‍ ചിറ്റാട എന്നിവര്‍ സംസാരിച്ചു.

Last Updated on Wednesday, 21 May 2014 11:26

പന്തളത്ത് ദേവീഭാഗവത സത്രത്തിന് ദീപംതെളിഞ്ഞു

guruvayoorOnline.com-NEWS-panthalamപന്തളം : മൂന്നാമത് അഖില കേരള ദേവീഭാഗവതസത്രത്തിന് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. മാനസികമായ മാറ്റത്തിന് ദേവീഭാഗവത ഗ്രന്ഥപാരായണവും പ്രഭാഷണവും ശ്രവിക്കുന്നത് ഉത്തമമാണെന്നും മോക്ഷമാര്‍ഗത്തിലെത്താന്‍ മനസ്സിനെ

Last Updated on Saturday, 17 May 2014 13:38

Read more...

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് തിരക്കേറി

guruvayoorOnline.com-NEWS-koodalmanikyamഇരിങ്ങാലക്കുട : തിരുവുത്സവത്തില്‍ ശീവേലികളും കലാപരിപാടികളും ക്ഷേത്രകലകളുമെല്ലാം സജീവമായതോടെ സംഗമേശസന്നിധി ആസ്വാദകര്‍ കൈയടക്കി. രാവിലെ അഷ്ടപദിയോടെ തുടങ്ങി ശീവേലി, തുടര്‍ന്ന് ക്ഷേത്രകലകള്‍, ഉച്ചതിരിഞ്ഞ് കലാപരിപാടികള്‍, വിളക്കെഴുന്നള്ളിപ്പ്, പുലരുംവരെ കഥകളി,

Last Updated on Thursday, 15 May 2014 11:20

Read more...

മന്ത്രധ്വനികളുയര്‍ന്ന് തൃക്കുറ്റ്യേരിക്ഷേത്രം

guruvayoorOnline.com-NEWS-templeപിലാത്തറ : ഏകാദശരുദ്ര-നക്ഷത്രവൃക്ഷ മഹായജ്ഞത്തിന് തിരിതെളിഞ്ഞതോെട കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥക്ഷേത്രാങ്കണം പൂജാദി ഹോമ മന്ത്രധ്വനികളാല്‍ മുഖരിതമായി. കൊല്ലൂര്‍ മൂകാംബികക്ഷേത്രം മുതല്‍ തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രം വരെയുള്ള 30-ഓളം പ്രമുഖ

Last Updated on Wednesday, 14 May 2014 09:57

Read more...

തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ബ്രഹ്മോത്സവം ശനിയാഴ്ച കൊടിയിറങ്ങി

ഗുരുവായൂര്‍ : തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ബ്രഹ്മോത്സവം ശനിയാഴ്ച കൊടിയിറങ്ങി. വൈകീട്ട് ആറാട്ടിന് ഭഗവാന്‍ പുറത്തേക്കെഴുന്നള്ളി. ഗജവീരന്മാരും പഞ്ചവാദ്യവും താലപ്പൊലിയും അകമ്പടിയായി. വഴിനീളെ ഭക്തര്‍ നിറപറവെച്ചു സ്വീകരിച്ചു. ഗുരുവായൂര്‍ മഞ്ജുളാ ലിനു മുന്നിലെത്തിയശേഷം തിരിച്ചെഴുന്നള്ളിച്ചു. രാത്രി

Read more...

സംഗീതലയം തീര്‍ത്ത് പഞ്ചരത്‌ന കീര്‍ത്തനാലാപനം

ഗുരുവായൂര്‍: തിരുവെങ്കിടം ക്ഷേത്രത്തില്‍ ഉത്സവഭാഗമായുള്ള വെങ്കിടേശ്വര സംഗീതോത്സവത്തിന് സമാപനംകുറിച്ചുള്ള പഞ്ചരത്‌ന കീര്‍ത്തനാലാപനം ആസ്വാദകരില്‍ സംഗീതാവേശം തീര്‍ത്തു.  ഗുരുവായൂര്‍ മണികണ്ഠന്‍, ശ്രീദേവി അങ്ങാടിപ്പുറം, ലേഖ കൃഷ്ണകുമാര്‍, ഊര്‍മ്മിള ഉദയന്‍, ഭാഗ്യലക്ഷ്മി ഗുരുവായൂര്‍, പ്രദീപ് പെരിന്തല്‍മണ്ണ എന്നിവര്‍ വായ്പാട്ടിന് മുന്നില്‍ അണിനിരന്നു. ജയദേവന്‍ ഒറ്റപ്പാലം (വയലിന്‍), രാമകുമാര്‍ വര്‍മ്മ (മൃദംഗം), ജ്യോതിദാസ് കൂടത്തിങ്ങല്‍ (ഇടക്ക) പക്കമേളം നയിച്ചു.

തിരുവെങ്കിടം ക്ഷേത്രത്തിൽ ഇന്ന് ഉത്സവം കൊടിയിറങ്ങും

ഗുരുവായൂര്‍ : തിരുവെങ്കിടാചലപതിക്ഷേത്രത്തില്‍ ഉത്സവം ശനിയാഴ്ച രാത്രി കൊടിയിറങ്ങും. വൈകീട്ട് ഭഗവാന്‍ ഗ്രാമപ്രദക്ഷിണത്തിന് ക്ഷേത്രമതില്‍ക്കകം വിട്ടിറങ്ങും. പഞ്ചവാദ്യം, നാദസ്വരം, താലപ്പൊലി എന്നിവ അകമ്പടിയാകും. രാത്രിയോടെ ഗുരുവായൂര്‍ മഞ്ജുളാലില്‍ എത്തി തിരിച്ചെഴുന്നെള്ളും. രാത്രി ആറാട്ട് ചടങ്ങുകള്‍ക്ക് തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികനാകും. തുടര്‍ന്ന് കൊടിയിറക്കും. വെള്ളിയാഴ്ച പള്ളിവേട്ട ഭക്തിനിര്‍ഭരമായി.

Read more...

തിരുവെങ്കിടം സംഗിതോത്സവ വേദിയില്‍ വാദ്യമന്വയം ഹരം പകര്‍ന്നു

ഗുരുവായൂര്‍ : തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ സംഗിതോത്സവഭാഗമായി ഗുരുവായൂര്‍ കലാക്ഷേത്ര അവതരിപ്പിച്ച വാദ്യസമന്വയം സദസ്സിനെ ഹരം കൊള്ളിച്ചു.
നിശാന്ത് പണിക്കര്‍ (വയലിന്‍), രതീഷ് താമരയൂര്‍, (ഫ്‌ലൂട്ട്) ,ആലുവ ഗോപാലകൃഷണന്‍ (മൃദംഗം), വിനോദ്കുമാര്‍ അകമ്പടി (തബല), ഷണ്‍മുഖന്‍ (റിഥം പാഡ്), ഗുരുവായൂര്‍ ജയപ്രകാശ് (ചെണ്ട) ജ്യോതിദാസ് കൂടത്തിങ്കല് !( ഇടയ്ക്ക)എന്നിവര്‍ അണിനിരന്നു.

പന്തായില്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം

ഗുരുവായൂര്‍ : പന്തായില്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം 9, 10, 11 തിയ്യതികളില്‍ ആഘോഷിക്കും. തന്ത്രി പൊട്ടക്കുഴി നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികനാകും.
9നും 10നും രാവിലെ മുതല്‍ താന്ത്രികച്ചടങ്ങുകള്‍ നടക്കും. 11ന് രാവിലെ പഞ്ചവാദ്യത്തോടെ പുറത്തേക്കെഴുന്നെള്ളിപ്പ്. ഗുരുവായൂര്‍ മഞ്ജുളാലില്‍ പഞ്ചവാദ്യം അവസാനിച്ച് മേളത്തോടെ തിരിച്ചെഴുന്നെള്ളിക്കും രാത്രി കേളി, തായമ്പക, ഫാന്‍സി വെടിക്കെട്ട് എന്നിവയുണ്ടാകും

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Pilgrim News