Pilgrim News

ഗുരുവായൂരില്‍ രാമായണം ഗ്രന്ഥങ്ങളുടെ പ്രദര്‍ശനം

ഗുരുവായൂര്‍: രാമായണമാസക്കാലത്ത് ഗുരുവായൂര്‍ ദേവസ്വത്തിന്റെ രാമായണം ഗ്രന്ഥങ്ങളുടെ പ്രദര്‍ശനം വായനയിലേക്ക് തീര്‍ത്ഥാടനമൊരുക്കുന്നതായി. ദേവസ്വം മതഗ്രന്ഥശാലാ ഹാളില്‍ രാമായണമാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന അപൂര്‍വ്വ പ്രദര്‍ശനം ദേവസ്വം ലൈബ്രറി കമ്മിറ്റിയാണ് സംഘടിപ്പിച്ചത്.അദ്ധ്യാത്മ രാമായണം മൂലം മുതല്‍ വലുതും ചെറുതുമായ 24 തരം രാമായണഗ്രന്ഥങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. വാല്മീകി രാമായണം, കണ്ണശ്ശരാമായണം, തുളസീദാസരാമായണം, യോഗരാമായണം, അഗസ്ത്യരാമായണം, കമ്പരാമായണം, മാപ്പിള രാമായണം, വയനാടന്‍ രാമായണം,

Read more...

ഗുരുവയൂരില്‍ ഭാഗവത ത്രിപക്ഷയജ്ഞം സമാപിച്ചു

ഗുരുവായൂര്‍: തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ 42 ദിവസം നീണ്ടുനിന്ന ഭാഗവത ത്രിപക്ഷയജ്ഞത്തിന് തിങ്കളാഴ്ച സമാപനമായി. ആചാര്യന്‍ എം.ആര്‍. ബാലകൃഷ്ണപിഷാരടി യജ്ഞസമര്‍പ്പണം നടത്തി. നാമജപത്തോടെ ആചാര്യന്മാമരും ഭക്തജനങ്ങളും ചേര്‍ന്ന് ഭഗവദ് വിഗ്രഹവുമായി ക്ഷേത്രപ്രദക്ഷിണം നടത്തി. മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ഗുരുവായൂര്‍ പ്രഭാകര്‍ജി, വി. രാഘവ വാര്യര്‍, കോഴിയോട് ഉണ്ണിക്കൃഷ്ണന്‍, പ്രഭാകരന്‍ മണ്ണൂര്‍, സേതു തിരുവെങ്കിടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ക്ഷേത്രങ്ങളില്‍ രാമായണമാസാചരണം

ഗുരുവായൂര്‍: തിരുവെങ്കിടം ക്ഷേത്രത്തില്‍ രാമായണ മാസാചരണഭാഗമായി കര്‍ക്കടക പൂജ 17ന് തുടങ്ങും. ദിവസവും ഭഗവത് സേവ, അഷ്ടദളപത്മ പൂജ എന്നിവയുണ്ടാകും. പിതൃതര്‍പ്പണം 26ന് നടക്കും. താണിയില്‍ ക്ഷേത്രത്തില്‍ 17 മുതല്‍ രാമായണ പാരായണവും വിശേഷാല്‍ പൂജകളും ഉണ്ടാകും. കസ്തുര്‍ഭ ബാലികാസദനത്തില്‍ രാമായണപാരായണം, പ്രശ്‌നോത്തരി, പ്രഭാഷണം എന്നിവയോടെ രാമായണ മാസം ആചരിക്കും.

ഗുരുവായൂരില്‍ തീര്‍ത്ഥാടക പാക്കേജ് വേണം

ഗുരുവായൂര്‍: ഗുരുവായൂരിനെയും പരിസരപ്രദേശങ്ങളെയും ഉള്‍പ്പെടുത്തി തീര്‍ത്ഥാടക പാക്കേജ് വേണമെന്ന് ഗുരുവായൂര്‍ ടൗണ്‍ക്ലബ്ബ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഭാരവാഹികള്‍. വി.കെ. സുരേഷ് ബാബു (പ്രസി), എന്‍. രാജന്‍ (ജന .സെക്ര), ഷാജി അതിരിങ്ങല്‍, സി.ഡി. ജോണ്‍സന്‍ , (വൈസ് പ്രസി), വി. വിജയന്‍, ഒ.എഫ്. ജോയ് (ജോ സെക്ര), കെ.ബി. ഷൈജു (ഖജ.)

പ്രതിഷ്ഠാദിനം

ഗുരുവായൂര്‍: പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ജൂലായ് 9ന് നടക്കും. തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികനാകും.

ഗണേശോത്സവം: സംഘാടക സമിതിയായി

ഗുരുവായൂര്‍: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ഗണേശോത്സവത്തിന് സംഘാടക സമിതിയായി. കേണല്‍ വി. വേണുഗോപാല്‍ (ചെയര്‍മാന്‍), വി. മനോജ്് (ജന.കണ്‍വീനര്‍), പി. വത്സലന്‍ (പ്രോഗ്രാം കണ്‍.), ബിജു പാലുവായ്(മുഖ്യ സംയോജകന്‍), ടി.പി. മുരളി (ഖജാ.). ഹിന്ദു ധര്‍മ്മ ജാഗരണ്‍ സംസ്ഥാന പ്രമുഖ് വി.കെ. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണന്‍ ആദ്ധ്യക്ഷ്യം വഹിച്ചു.

തിരുവെങ്കിടത്ത് വിദ്യാഗോപാല മന്ത്രാര്‍ച്ചന

ഗുരുവായൂര്‍: തിരുവെങ്കിടം എന്‍.എസ്.എസ്. കരയോഗം വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഗോപാലമന്ത്രാര്‍ച്ചന നടത്തി. വേണു ഗോപാല്‍ പാഴുര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു. ചങ്കത്ത് മൂകാമിയമ്മ, വി. ബാലകൃഷ്ണന്‍ നായര്‍, രാജന്‍ നായര്‍ കുപ്പായില്‍, ജ്യോതിദാസ് കൂടത്തിങ്കല്‍, പി.കെ. വേണുഗോപാല്‍, ഭാസ്‌കരന്‍ നായര്‍, തെച്ചിയില്‍ ഷണ്‍മുഖന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഗുരുബാബ ആശ്രമത്തില്‍ മാര്‍ച്ചിനെത്തിയവര്‍ക്ക് സ്വീകരണം നല്‍കി

ഗുരുവായൂര്‍: ഗുരുവായൂരിലെ ഗുരുബാബ ആശ്രമത്തിലേക്ക് മാര്‍ച്ച് നടത്തിയ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകരെ ആശ്രമ അധികൃതര്‍ പഴക്കുലയും പഌക്‌സും നിരത്തി സ്വീകരിച്ചു. ആശ്രമത്തിന് മുമ്പില്‍ അഞ്ച്്് പഴക്കുലകളും ഫ്ലക്‌സ് ബോര്‍ഡുകളും നിരത്തിയാണ് സ്വീകരിച്ചത്. പടിഞ്ഞാറെ നടയിലെ ഗുരുബാബ ആശ്രമത്തിലെത്തിയ യുവതിയെ കാണാതായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടാണ്

Read more...

ഗീതോപദേശം നങ്ങ്യാര്‍കൂത്ത് രൂപത്തില്‍ അരങ്ങില്‍

ഗുരുവായൂര്‍: ഭഗവദ്ഗീതയിലെ ഗീതോപദേശം കഥ നങ്ങ്യാര്‍കൂത്ത് രൂപത്തിലുള്ള ആദ്യ അരങ്ങിന് ഗുരുവായൂര്‍ വേദിയായി. പ്രശസ്ത നങ്ങ്യാര്‍കൂത്ത് കലാകാരി ഉഷാനങ്ങ്യാരാണ് ഇത് സ്വന്തമായി ചിട്ടപ്പെടുത്തി ഗുരുവായൂരപ്പനു മുന്നില്‍ സമര്‍പ്പിച്ചത്. ചൊവ്വാഴ്ച രാവിലെ മേല്പത്തൂര്‍ ഓഡിറ്റോറിയത്തിലായിരുന്നു അവതരണം. കുരുക്ഷേത്രയുദ്ധസന്ദര്‍ഭങ്ങളും അര്‍ജുനന് ഭഗവാന്‍ കൃഷ്ണന്റെ ഗീതോപദേശവും ഉഷാനങ്ങ്യാര്‍ കൂത്തിലൂടെ പ്രതിഫലിപ്പിച്ചു.

Read more...

സത്സംഗം വഴി ഈശ്വരമഹിമ അടുത്തറിയാനാകും -മഹാകവി അക്കിത്തം

ഗുരുവായൂര്‍: ഈശ്വരമഹിമയെ ഏറ്റവും അടുത്തറിയാന്‍ സത്സംഗം വഴി സാധ്യമാകുമെന്ന്് മഹാകവി അക്കിത്തം അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ നാരായണാലയത്തില്‍ ആദ്ധ്യാത്മിക കുലപതികളുടെ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശങ്കരാചാര്യര്‍, മേല്‍പ്പത്തൂര്‍, പൂന്താനം, എഴുത്തച്ഛന്‍, വില്വമംഗലം, മാനവേദന്‍ തുടങ്ങി 18 കുലപതികളെക്കുറിച്ച് സി.പി. നായര്‍ രചിച്ച ഗ്രന്ഥത്തിന്റെ സമര്‍പ്പണവും നടന്നു.

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Pilgrim News