Pilgrim News

തിരുവെങ്കിടം ക്ഷേത്രത്തില്‍ നവരാത്രി സംഗീതാര്‍ച്ചനയ്ക്ക് വ്യാഴാഴ്ച തുടക്കമായി

തിരുവെങ്കിടം ക്ഷേത്രത്തില്‍ നവരാത്രി സംഗീതാര്‍ച്ചനയ്ക്ക് വ്യാഴാഴ്ച തുടക്കമായി. വിശേഷാല്‍ പൂജകള്‍, സ്‌പെഷല്‍ കേളി, തായമ്പക എന്നിവയുമുണ്ടായി. ഗുരുവായൂര്‍ താണിയില്‍ ക്ഷേത്രത്തില്‍ വിജയദശമിദിനംവരെ നാമജപം, ഭജന, സംഗീതാര്‍ച്ചന എന്നിവയുണ്ടാകും. പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷ പരിപാടികള്‍ വിശേഷാല്‍ ചടങ്ങുകളോടെ ആരംഭിച്ചു. പെരുന്തട്ട ക്ഷേത്രത്തില്‍ നവരാത്രി ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍

Read more...

മമ്മിയൂര്‍ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം

ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ ബുധനാഴ്ച തുടങ്ങും. വൈകിട്ട് 6.30ന് നൃത്തസംഗീതോത്സവം ചാവക്കാട് അസി. സെഷന്‍സ് ജഡ്ജ് എന്‍. ശേഷാദ്രിനാഥന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടിനായര്‍ സ്മാരക പുരസ്‌കാരം ദാരുശില്പി ബാലനാചാരിക്ക് സമ്മാനിക്കും. തുടരന്ന് സൗന്ദര്‍രാജന്റെ വീണക്കച്ചേരിയും ഉണ്ടാവും. നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച മുതല്‍ ദിവസവും രാവിലെ എട്ടുമുതല്‍ സംഗീതാര്‍ച്ചനയും വൈകിട്ട് 4.30 മുതല്‍ നൃത്താഞ്ജലിയുണ്ടാകും.വ്യാഴാഴ്ച വൈകിട്ട് 6.30 മുതല്‍ ചെറുതുരുത്തി ശിവതരംഗ് നൃത്തവിദ്യാലയത്തിന്റ നൃത്തസന്ധ്യ, വെള്ളിയാഴ്ച രാവിലെ എട്ടുമുതല്‍ അന്നമനട സുരേഷും സംഘവും അവതരിപ്പിക്കുന്ന മൃദംഗലയവിന്യാസം, 9.30മുതല്‍ സംഗീതാര്‍ച്ചന, വൈകിട്ട് അഞ്ചു മുതല്‍ 6.30വരെ ഗോപികാ ബാലഗോപാല്‍, നീതുല്‍ അരവിന്ദ് എന്നിവരുടെ വയലിന്‍ സോളോ, വൈകിട്ട് 6.30 മുതല്‍ പ്രണവം ശങ്കരന്‍നമ്പൂതിരിയുടെ സംഗീതക്കച്ചേരി എന്നിവയുണ്ടാകും.

Read more...

ആയില്യം പൂജ

ഗുരുവായൂര്‍ : മമ്മിയൂര്‍ ക്ഷേത്രത്തില്‍ ആയില്യം പൂജയും സര്‍പ്പപൂജയും ശനിയാഴ്ച നടക്കും. രാവിലെ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ചടങ്ങ്.
ഗുരുവായൂര്‍: താണിയില്‍ ഭഗവതി ക്ഷേത്രത്തില്‍ ആയില്യം പൂജ ഞായറാഴ്ച നടക്കും.

ഭഗവദ്ഗീതാ സപ്താഹം

ഗുരുവായൂര്‍ : പൂവ്വത്തൂര്‍ സുബ്രഹ്മണ്യ ക്ഷേത്ര മാതൃ സമിതിയുടെ ആഭിമുഖ്യത്തില്‍ ഭാഗവത സപ്താഹ യജ്ഞം ശനിയാഴ്ച തുടങ്ങും. 3.30ന് കേരള ഗണകകണിശ യുവജന സഭ ജില്ലാ പ്രസിഡന്റ് സതീഷ് പണിക്കര്‍ ഉദ്ഘാടനം ചെയ്യും. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. അരവിന്ദാക്ഷന്‍ ഭഗവദ്ഗീത നിത്യ ജീവിതത്തില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

താംബൂല പ്രശ്‌നം നടത്തി

ഗുരുവായൂര്‍ : താണിയില്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ താംബൂല പ്രശ്‌നം നടത്തി. പെരിങ്ങോട് ശങ്കരനാരായണന്റെ നേതൃത്വത്തിലായിരുന്നു താംബൂല പ്രശ്‌നം നടത്തിയത്. ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.

തിരുവെങ്കിടാച്ചലപതി ക്ഷേത്രത്തിൽ ഇല്ലംനിറ നടന്നു

thiruvenkitam illam niraഗുരുവായൂർ : തിരുവെങ്കിടാച്ചലപതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായി  ഇല്ലംനിറ നടന്നു. ക്ഷേത്രം മതിൽക്കെട്ടിനു പുറത്ത് അരിമാവ് അണിഞ്ഞ് പ്രത്യേകം ഒരുക്കിയ സ്ഥലത്ത് പഴുന്നാനയിൽ നിന്ന് കൊണ്ട് കൊണ്ടുവന്ന

Read more...

ഗുരുവായൂര്‍ നാരായണാലയത്തില്‍ കോടിയര്‍ച്ചനയ്ക്ക് സമാപനം

ഗുരുവായൂര്‍ : ആഞ്ഞം മാധവന്‍നമ്പൂതിരിയുടെ ജന്മദിനാഘോഷ ഭാഗമായി ഗുരുവായൂര്‍ നാരായണാലയത്തില്‍ 21ാമത് കോടിയര്‍ച്ചന ബുധനാഴ്ച സമാപിച്ചു. രാവിലെ ഭജനയോടെ ക്ഷേത്രപ്രദക്ഷിണം നടത്തിയശേഷമായിരുന്നു സമാപനച്ചടങ്ങ്. ക്ഷേത്രം മതിലിനു പുറത്ത് നാരായണാലയത്തിലെ ഭക്തന്‍ സി.എന്‍. രവി ശയനപ്രദക്ഷിണവും ചെയ്തു. തുടര്‍ന്ന് പൂന്താനം പൂജിച്ച ഉണ്ണിക്കൃഷ്ണവിഗ്രഹത്തിലും ഭാഗവതസപ്താഹത്തില്‍ പൂജിച്ച കൃഷ്ണവിഗ്രഹത്തിലും തിരുനാമാചാര്യന്റെ വെണ്ണക്കല്‍പ്രതിമയിലും അഭിഷേകം നടത്തി.

Read more...

രാമായണ പാരായണസദസ്സ്‌

ഗുരുവായൂര്‍: താലൂക്ക് എന്‍.എസ്.എസ്. കരയോഗം വനിതായൂണിയന്‍ രാമായണ പാരായണസദസ്സ് നടത്തി. യൂണിയന്‍ ഹാളില്‍ പാരായണവും പ്രഭാഷണവും നടന്നു. യൂണിയന്‍ പ്രസിഡന്റ് വി. ചന്ദ്രശേഖരന്‍ നായര്‍ പ്രൊഫ. എന്‍. രാജശേഖരന്‍ നായര്‍ അദ്ധ്യക്ഷനായി. കെ. മുരളീധരന്‍, വി. അച്യുതന്‍കുട്ടി, കെ. ഗോപാലന്‍, പി.വി. സുധാകരന്‍, ടി. പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

പെരുന്തട്ട ക്ഷേത്രത്തില്‍ ഇല്ലംനിറ

ഗുരുവായൂര്‍: പെരുന്തട്ട ശിവക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഇല്ലംനിറ ആഘോഷിച്ചു.നമസ്‌കാരമണ്ഡപത്തില്‍ മേല്‍ശാന്തി ശ്രീധരന്‍ നമ്പൂതിരി നെല്‍ക്കതിര്‍ പൂജിച്ചു. ഉപദേവന്‍മാരായ അയ്യപ്പന്‍, ഗണപതി, ഭഗവതി, സുബ്രഹ്മണ്യന്‍ ശ്രീകോവിലുകളിലും ഇല്ലംനിറ നടത്തി.ക്ഷേത്രഭരണസമിതി ഭാരവാഹികളായ കീഴിയേടം രാമന്‍നമ്പൂതിരി, രാമകൃഷ്ണന്‍ ഇളയത്, എം.എന്‍. നമ്പീശന്‍, ഉഷാ അച്യുതന്‍, എം. മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പെരുന്തട്ട ക്ഷേത്രത്തില്‍ പ്രത്യക്ഷ ഗണപതിഹോമം

ഗുരുവായൂര്‍: പെരുന്തട്ട ശിവക്ഷേത്രത്തില്‍ വെള്ളിയാഴ്ച പ്രത്യക്ഷ മഹാഗണപതിഹോമം നടക്കും. 108 നാളികേരം കൊണ്ടു നടത്തുന്ന മഹാഗണപതിഹോമത്തിന് ഗണപതിയുടെ പ്രതീകമായ ആനയുടെ സാന്നിധ്യമുണ്ടാകും. നാഗേരി കേശവന്‍ എന്ന കൊമ്പനെയാണ് തലേക്കെട്ട് അണിയിച്ച് നിര്‍ത്തുക. രാവിലെ 5ന് ഹോമം തുടങ്ങും. തന്ത്രി ചേന്നാസ് ഹരിനമ്പൂതിരിപ്പാട് മുഖ്യകാര്‍മികനാകും. ക്ഷേത്രത്തില്‍ വ്യാഴാഴ്ച സമ്പൂര്‍ണ്ണ നാരായണീയ പാരായണം നടന്നു. ഉഷാ അച്യുതന്‍ നേതൃത്വം നല്‍കി. കര്‍ക്കടകം കഴിയുന്നതുവരെ ദിവസവും രാമായണ പാരായണവും ഉണ്ടാകും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Pilgrim News