Pilgrim News

ശബരിമല സീസണ്‍ : ഗുരുവായൂരില്‍ പോലീസിനെ സഹായിക്കാന്‍ 120പേര്‍ക്ക് അവസരം

ഗുരുവായൂര്‍: ശബരിമല സീസണില്‍ ഗുരുവായൂര്‍ ക്ഷേത്രനഗരിയിലെ തിരക്ക് നിയന്ത്രിക്കാനും ക്രമസമാധാന പരിപാലനത്തിനുമായി പോലീസിനെ സഹായിക്കാന്‍ 120പേരെ നിയമിക്കുന്നു. 90പുരുഷന്മാരെയും 30സ്ത്രീകളെയുമാണ് നിയമിക്കുക. ഇതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചതായി എസിപി ആര്‍. ജയചന്ദ്രന്‍പിള്ള അറിയിച്ചു. ഗതാഗതനിയന്ത്രണം, പാര്‍ക്കിങ് ഗ്രൗണ്ടുകള്‍, തിരക്കുള്ള പ്രധാനകേന്ദ്രങ്ങള്‍, ഇന്നര്‍ഔട്ടര്‍ റിങ് റോഡുകള്‍,

Last Updated on Friday, 14 November 2014 11:18

Read more...

തിരുവെങ്കിടം ക്ഷേത്രത്തില്‍ ദേശവിളക്ക്

ഗുരുവായൂര്‍: തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ഗുരുവായൂര്‍ അയ്യപ്പ ഭജന സംഘത്തിന്റെ ദേശവിളക്കിന് സംഘാടക സമിതിയായി. എം. രാധാകൃഷ്ണന്‍ (ചെയര്‍.), കെ. ദിവാകരന്‍ (ജന. കണ്‍വീ ) , ജി.കെ. രാമകൃഷ്ണന്‍ ( ഫിനാന്‍സ് ചെയര്‍ ), ചന്ദ്രന്‍ ചങ്കത്ത് ( കോഓര്‍ഡിനേറ്റര്‍ )എന്നിവരാണ് മുഖ്യ ഭാരവാഹികള്‍. ഡിസംബര്‍ 15 നാണ് വിളക്ക്.

Last Updated on Friday, 14 November 2014 11:17

തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ദേശപ്പൊങ്കാല

deshapongalaഗുരുവായൂര്‍: തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ഡിസംബറില്‍ നടക്കുന്ന മഹാ പൊങ്കാലയുടെ കൂപ്പണ്‍ വിതരണോദ്ഘാടനം നടത്തി. ജില്ലാ കളക്ടര്‍ എം.എസ്. ജയ ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ മഹിമാ രാജേഷിന് ആദ്യ കൂപ്പണ്‍ നല്‍കി ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ് ജി.കെ. രാമകൃഷ്ണന്‍ അധ്യക്ഷനായി.

Last Updated on Friday, 24 October 2014 09:30

തിരുവെങ്കിടം പൊങ്കാല: ആലോചനായോഗം നടന്നു

thiruvenkidom ponkala meetingഗുരുവായൂര്‍ : തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ഡിസംബര്‍ അവസാനവാരം ചെറുതാലപ്പൊലിയോടനുബന്ധിച്ചു നടക്കുന്ന ദേശപൊങ്കാലയുടെ നടത്തിപ്പിനെ കുറിച്ച്   ക്ഷേത്രപരിസരത്ത് ആലോചനായോഗം നടന്നു. ക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ നാട്ടുകാരും മാതൃസമിതി പ്രവര്‍ത്തകരും പങ്കെടുത്തു.

Last Updated on Thursday, 09 October 2014 16:53

ചൊവ്വല്ലൂരില്‍ സഹോദരങ്ങളുടെ ഇരട്ടത്തായമ്പക

ഗുരുവായൂര്‍: ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ നവരാത്രി ആഘോഷ ഭാഗമായി സഹോദരങ്ങളായ ചൊവ്വല്ലൂര്‍ മോഹനന്‍, ചൊവ്വല്ലൂര്‍ സുനില്‍ എന്നിവര്‍ അവതരിപ്പിച്ച തായമ്പക ശ്രദ്ധേയമായി. ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു ഇത്.

നവരാത്രി ആഘോഷം

ഗുരുവായൂര്‍: ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ക്ഷേത്രത്തില്‍ നവരാത്രിയുടെ ഭാഗമായി നാട്യഗൃഹത്തിന്റെ കലാപരിപാടികള്‍ ബുധനാഴ്ച നടക്കും. വൈകീട്ട് പുസ്തകങ്ങള്‍ പൂജയ്ക്ക് വെയ്ക്കും. വ്യാഴാഴ്ച നൃത്താര്‍ച്ചനയും വെള്ളിയാഴ്ച സംഗീതാര്‍ച്ചനയും നടക്കും.  ബ്രഹ്മക്കുളം ശിവക്ഷേത്രത്തില്‍ വ്യാഴാഴ്ച വൈകീട്ട് ദീപം തെളിയിക്കല്‍, ഗുരുവായൂര്‍ ശ്യാമളന്‍, ഗുരുവായൂര്‍ മഹേഷ് എന്നിവരുടെ ഡബിള്‍ തായമ്പക എന്നിവയുണ്ടാകും.

മമ്മിയൂര്‍ ദേശവിളക്ക്സ്വാഗതസംഘം

ഗുരുവായൂര്‍ : മമ്മിയൂര്‍ അയ്യപ്പ ഭക്തസംഘത്തിന്റെ ആഭിമുഖ്യത്തില്‍ മമ്മിയൂര്‍ ക്ഷേത്രസന്നിധിയില്‍ 58ാമത് ദേശവിളക്കും അന്നദാനവും ഡിസംബര്‍ 13ന് നടത്താന്‍ തീരുമാനിച്ചു. സി.എന്‍. ദാമോദരന്‍നായര്‍ ചെയര്‍മാനും അനില്‍കുമാര്‍ ചിറയ്ക്കല്‍ ജനറല്‍ കണ്‍വീനറായും 501 അംഗ ആഘോഷക്കമ്മിറ്റിക്ക് രൂപം നല്‍കി.  യോഗത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ മഹിമ രാജേഷ്, ദേവസ്വം ഭരണസമിതിയംഗം എന്‍. രാജു, അരവിന്ദന്‍ പല്ലത്ത്,

Read more...

കാരയൂര്‍ ക്ഷേത്രത്തില്‍ പൂഴിയിലെഴുത്തിന് ഒരുക്കങ്ങളായി

ഗുരുവായൂര്‍ : കാവീട് കാരയൂര്‍ സരസ്വതിക്ഷേത്രത്തില്‍ വിജയദശമി ദിവസം നടക്കുന്ന 'പൂഴിയിലെഴുത്ത്' ചടങ്ങിന് ഒരുക്കങ്ങളായി. രാവിലെ മേല്‍ശാന്തി വാസുദേവന്‍ എമ്പ്രാന്തിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങ്. ക്ഷേത്രക്കുളത്തില്‍നിന്ന് ശേഖരിക്കുന്ന മണല്‍ ഉണക്കിയശേഷം പൂജിച്ച് ക്ഷേത്രമുറ്റത്ത് വിതറും. അതിലാണ് കുട്ടികള്‍ ഹരിശ്രീ കുറിക്കുക. മുതിര്‍ന്നവരും പൂഴിയിലെഴുതും.

അയ്യപ്പത്ത് ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം

ഗുരുവായൂര്‍: ചൊവ്വല്ലൂര്‍ അയ്യപ്പത്ത് തറവാട്ടു പാമ്പിന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ഒക്ടോബര്‍ ഒന്നിന് നടക്കും. കലശം, വിശേഷാല്‍ പൂജകള്‍ എന്നിവയുണ്ടാകും. താഴക്കിഴ നാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികനാകും.

ചൊവ്വല്ലൂര്‍ ക്ഷേത്രത്തില്‍ ദശലക്ഷ ദീപോത്സവം

ഗുരുവായൂര്‍ : ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ നവരാത്രി, ദശലക്ഷ ദീപോത്സവം ആഘോഷങ്ങള്‍ക്ക് തുടക്കമായി. ദശലക്ഷ ദീപോത്സവത്തിന് തന്ത്രി കീഴ്മുണ്ടയൂര്‍ പരമേശ്വരന്‍ നമ്പൂതിരി ഊരാളന്‍ കീഴില്ലം കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരിനാരായണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് തിരി തെളിയിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിനു ചുറ്റും ആയിരക്കണക്കിന് തിരികള്‍ തെളിഞ്ഞു.
2015 ജനവരി 14ന് വൈകീട്ട് 6.30നാണ് ദശലക്ഷ ദീപോത്സവത്തിന്റെ സമാപനം. തുടര്‍ന്ന്

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Pilgrim News