Pilgrim News

തിരുവെങ്കിടം ക്ഷേത്രത്തില്‍ ഇന്ന് ചെരുതാലപ്പൊലിയും മഹാപൊങ്കാലയും ആഘോഷിക്കുന്നു

tvkdm01ഗുരുവായൂര്‍ : തിരുവേങ്കിടാചലപതി ക്ഷേത്രത്തില്‍ മണ്ഡലകാല സമാപനദിനമായ ഇന്ന് മഹാപോന്കാലയും ചെരുതാലപ്പൊലിയും ആഘോഷിക്കുന്നു. രാവിലെ ഏഴിന് പൊങ്കാല ചടങ്ങുകള്‍ തുടങ്ങി. ആയിരങ്ങള്‍ പൊങ്കാലയിട്ടു. ക്ഷേത്രത്തില്‍ നാല്‍പത്‌ ദിവസമായി നടന്നു വന്നിരുന്ന പകല്‍പാനക്ക് സമാപനം കുറിച്ചുകൊണ്ട് ഇന്ന് ചെരുതാലപ്പൊലി ആഘോഷിക്കും.ചുറ്റുവിളക്ക്, എഴുന്നെള്ളിപ്പ് , താലപ്പൊലി, പൊങ്ങിലടി, ഗുരുതി എന്നിവയും അനുബന്ധ പൂജകളും നടക്കും. ദീപക്കാഴ്ച, തായമ്പക, കേളി  എന്നിവയും താ ലപ്പൊലിയൊടനുബന്ധിച്ചുണ്ടായിരിക്കും.

തിരുവെങ്കിടം ക്ഷേത്രം മഹാപൊങ്കാലയ്‌ക്കൊരുങ്ങി

ഗുരുവായൂര്‍: തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ മഹാ പൊങ്കാല 27ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഏഴിന് ചടങ്ങുകള്‍ തുടങ്ങും. ക്ഷേത്രമുറ്റത്തു നടക്കുന്ന പൊങ്കാലയില്‍ 1000 സ്ത്രീകളാണ് പങ്കെടുക്കുക. ഇതിനുള്ള കൂപ്പണ്‍ 26 വരെ ലഭിക്കും.ആറ്റുകാല്‍ ക്ഷേത്രത്തിലേയും ഗുരുവായൂര്‍ ക്ഷേത്രത്തിലേയും മുന്‍ മേല്‍ശാന്തി കക്കാട് ദേവദാസ് നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികനാകും.

ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവം 24 മുതല്‍

thiruvathiraഗുരുവായൂര്‍: ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവവും ദശലക്ഷ ദീപോത്സവവും 24 മുതല്‍ ജനവരി 4 വരെ ആഘോഷിക്കുമെന്ന് സെക്രട്ടറി രാംദാസ് ചൊവ്വല്ലൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 24ന് രാവിലെ 7ന് ചൊവ്വല്ലൂര്‍ തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രത്തില്‍നിന്ന് പട്ടും താലിയുമായുള്ള തിരുവാഭരണ ഘോഷയാത്ര തുടങ്ങും. 7.30ന് ഊരാളകുടുംബത്തിലെ അന്തര്‍ജ്ജനം ആദ്യത്തെ പട്ടുംതാലിയും തിരുവാഭരണങ്ങളും പാര്‍വ്വതിയുടെ നടയ്ക്കല്‍ സമര്‍പ്പിക്കും. രാവിലെ 6 മുതല്‍ 12 വരെയും വൈകീട്ട് 5 മുതല്‍ 8 വരെയുമാണ് പട്ടും താലിയും സമര്‍പ്പിക്കാനുള്ള സമയം. വൈകീട്ട് 6.30നാണ് മംഗല്ല്യപൂജ. രാവിലെ 6 മണി മുതല്‍ നമസ്‌കാരമണ്ഡപത്തില്‍ വേദജപവും വേളി ഓത്തും നടക്കും.

Last Updated on Sunday, 21 December 2014 10:02

Read more...

വൈകുണ്ഠ ഏകാദശി വിളക്കിനെഴുന്നള്ളിപ്പ് തുടങ്ങി

നെല്ലുവായ് : ധന്വന്തരീക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ചുള്ള വിളക്കിനെഴുന്നള്ളിപ്പ് ആരംഭിച്ചു. ദിവസവും രാത്രി 8.30ന് ക്ഷേത്രത്തില്‍ വിളക്കിനെഴുന്നള്ളിപ്പ് നടക്കും. ക്ഷേത്രത്തില്‍ ഉദയാസ്തമനപൂജയും പ്രസാദഊട്ടും നടന്നുവരുന്നു. ജനവരി ഒന്നിനാണ് പ്രശസ്തമായ വൈകുണ്ഠ ഏകാദശി മഹോത്സവം.

മമ്മിയൂര്‍ അന്നദാനവും ദേശവിളക്കും ഇന്ന്

ഗുരുവായൂര്‍ : അന്നദാനത്തിനു പ്രാധാന്യം നല്‍കി നടത്തുന്ന മമ്മിയൂര്‍ ദേശവിളക്ക് ഇന്നാഘോഷിക്കും. രാവിലെയും ഉച്ചയ്ക്കും രാത്രിയുമായി ഇരുപത്തയ്യായിരത്തോളം ഭക്തര്‍ക്ക് അന്നദാനം നല്‍കും. മമ്മിയൂര്‍ ക്ഷേത്രത്തിലെ പാട്ടുപന്തലില്‍ രാവിലെ ഏഴിന് ജ്യോതിപ്രകാശ് ഗുരുസ്വാമി പ്രതിഷ്ഠാകര്‍മം നിര്‍വഹിക്കും. തുടര്‍ന്ന് അഷ്ടപദി, നാഗസ്വരം, ഭക്തിപ്രഭാഷണം. സന്ധ്യയ്ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്നു പാലക്കൊമ്പെഴുന്നള്ളിപ്പിനു

Read more...

താമരയൂര്‍ ദേശവിളക്ക് 14ന്

ഗുരുവായൂര്‍ : താമരയൂര്‍ അയ്യപ്പഭജന സമിതിയുടെ നേതൃത്വത്തില്‍ കൊടുവള്ളിശേരി മഹാവിഷ്ണു ക്ഷേത്രസന്നിധിയില്‍ 14നു ദേശവിളക്ക് ആഘോഷിക്കും. സന്ധ്യയ്ക്ക് പേരകം ശിവക്ഷേത്രത്തില്‍നിന്നു പാലക്കൊമ്പ് എഴുന്നള്ളിപ്പ്, ഗുരുവായൂര്‍ അശോകന്റെനേതൃത്വത്തില്‍ നാഗസ്വരം, താലപ്പൊലി എന്നിവ ഉണ്ടാകും. പന്തലില്‍ പാട്ടിന് ഗുരുസ്വാമി മണത്തല ജനാര്‍ദനന്‍ നേതൃത്വം നല്‍കും. രാത്രി എട്ടു മുതല്‍ അന്നദാനം ഉണ്ടാകും.

ശബരിമല: വരുമാനം 77 കോടി കവിഞ്ഞു

sabarimalaശബരിമല : മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലം 22 ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ വരവ് 77 കോടിരൂപ കവിഞ്ഞതായി ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാര്‍ അറിയിച്ചു.സന്നിധാനം ദേവസ്വം ഓഫീസ് കോംപ്ലക്‌സില്‍ കൂടിയ മണ്ഡലംമകരവിളക്ക് മഹോത്സവത്തിന്റെ അവലോകന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Last Updated on Thursday, 11 December 2014 09:28

Read more...

പന്തായില്‍ ക്ഷേത്രത്തില്‍ സപ്താഹയജ്ഞം തുടങ്ങി

ഗുരുവായൂര്‍: പന്തായില്‍ അയ്യപ്പ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഡോ. എ. ഹരിനാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. യജ്ഞാചാര്യന്‍ ഗുരുവായൂര്‍ മണികണ്ഠവാര്യരെ ചടങ്ങില്‍ ആദരിച്ചു. രാജീവ്, ശാന്ത നാരായണ പിഷാരടി, ശാരദ അച്യുതവാര്യര്‍, പി.കെ. ചന്ദ്രന്‍, ഇന്ദിര കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

തൃപ്രയാര്‍ ഏകാദശി: ശീവേലിക്കെത്തിയത് പതിനായിരങ്ങള്‍

തൃപ്രയാര്‍: വൃശ്ചികപ്പകലിലെ കത്തുന്ന ചൂട് വകവെയ്ക്കാതെ എത്തിയ പതിനായിരങ്ങള്‍ക്ക് ദര്‍ശനപുണ്യം പകര്‍ന്ന് ശ്രീരാമചന്ദ്രന്‍ എഴുന്നള്ളി. കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രാമാണികത്വത്തില്‍ പെരുവനം സതീശന്‍മാരാര്‍ അടക്കമുള്ള മേള കലാകാരന്മാര്‍ അണിനിരന്ന പഞ്ചാരിമേളം ഉത്സവപ്രേമികള്‍ക്ക് ആഹ്ലാദമേകിയപ്പോള്‍ തൃപ്രയാര്‍ ഏകാദശി ചേതോഹരമായി. രാവിലെ നിത്യനിദാന ചടങ്ങുകള്‍ക്കു ശേഷമാണ് ശീവേലി തുടങ്ങിയത്. ദേവസ്വം സീതാരാമന്‍ ഭഗവാന്റെ സ്വര്‍ണ്ണക്കോലമേറ്റി. സ്വര്‍ണ്ണംപതിച്ച പച്ചപ്പട്ടുകുട ചൂടിനിന്ന സീതാരാമന്റെ ഇടത്ത് പാമ്പാടി രാജനും വലത്ത് ചിറയ്ക്കല്‍ കാളിദാസനും

Last Updated on Wednesday, 19 November 2014 09:48

Read more...

ശബരിമലശ്രീലകം തുറന്നു; മണ്ഡലകാലത്തിന് ശുഭാരംഭം

sabariശബരിമല: നാല്പത്തിയൊന്ന് നാള്‍ നീളുന്ന മണ്ഡലപൂജ ഉത്സവത്തിന് തുടക്കംകുറിച്ച് ശബരിമലനട തുറന്നു. ശരണം വിളികളുമായി തൊഴുകൈകളോടെ കാത്തുനിന്ന ഭക്തര്‍ക്ക് ഭസ്മാഭിഷിക്തനായ അയ്യപ്പരൂപം നിര്‍വൃതിയേകി. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.നാരായണന്‍ നമ്പൂതിരി നടതുറന്ന് ഭക്തജനസാന്നിധ്യം അറിയിച്ചു.

Last Updated on Monday, 17 November 2014 10:36

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Pilgrim News