Pilgrim News

തിരുവെങ്കിടം ക്ഷേത്രത്തില്‍ മകരച്ചൊവ്വ ഉല്‍സവം 20ന്

ഗുരുവായൂര്‍ : തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ഭഗവതിയുടെ മകരച്ചൊവ്വ ഉല്‍സവം നാളെ ആഘോഷിക്കും. പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യം, അഭിഷേകം, അലങ്കാരം, ഗണപതിഹോമം എന്നീ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് ഗുരുവായൂര്‍ വിമല്‍കുമാറിന്റെ കേളി, ഗുരുവായൂര്‍ മുരളിയുടെ നാഗസ്വരം, ജനാര്‍ദനന്‍ നെടുങ്ങാടി, ഗുരുവായൂര്‍ ശശി മാരാര്‍ എന്നിവരുടെ അഷ്ടപദി. പുലര്‍ച്ചെ അഞ്ചിന് ലക്ഷാര്‍ച്ചന ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിന് എഴുന്നള്ളിപ്പിന് കോങ്ങാട് രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യം, തിരിച്ചെഴുന്നള്ളിപ്പിന് ഗുരുവായൂര്‍ ശിവരാമന്റെ നേതൃത്വത്തില്‍  മേളം എന്നിവ അകമ്പടിയാകും.

Read more...

ടോള്‍ പിരിവില്ലാതെ മേല്പാലം വേണം സി.പി.ഐ.

ഗുരുവായൂര്‍: ഗുരുവായൂര്‍ റെയില്‍വേ മേല്പാലം ടോള്‍ പിരിവില്ലാതെ നിര്‍മ്മിക്കണമെന്ന് സി.പി.ഐ. ഗുരുവായൂര്‍ മണ്ഡലം

Read more...

പാലിയേറ്റീവ് ദിനാചരണം

ഗുരുവായൂര്‍: കണ്ടാണശ്ശേരി പഞ്ചായത്തില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ദിനം ആചരിച്ചു. റാലിക്ക് വൈസ് പ്രസിഡന്റ്

Read more...

അഷ്ടമംഗലപ്രശ്‌നം സമാപിച്ചു

ഗുരുവായൂര്‍: പെരുന്തട്ട ശിവക്ഷേത്രത്തില്‍ അഷ്ടമംഗലപ്രശ്‌നം സമാപിച്ചു. പൊതുവാമന ഹരിദാസ് നമ്പൂതിരിയായിരുന്നു പ്രധാന ദൈവജ്ഞന്‍. എടക്കാട് ദേവീദാസ് ഗുരുക്കള്‍, ചോറ്റാനിക്കര രഘുനാഥമേനോന്‍, പുന്നയത്ത് മാങ്കുളം വിഷ്ണു നമ്പൂതിരി, തിരുവല്ല സുനില്‍കുമാര്‍ എന്നിവരായിരുന്നു മറ്റു ജ്യോതിഷികള്‍.ക്ഷേത്ര സമിതി ഭാരവാഹികളായ കീഴിയേടം രാമന്‍ നമ്പൂതിരി, എം.എല്‍. നമ്പീശന്‍, ഉഷ അച്യുതന്‍, കെ. അരവിന്ദാക്ഷമേനോന്‍, ഡോ. ലക്ഷ്മി, മുരളി മണ്ണുങ്ങല്‍, ശ്രീധരപ്രഭു, രാധാകൃഷ്ണന്‍ നമ്പീശന്‍ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. സമാപനച്ചടങ്ങില്‍ ദൈവജ്ഞരെ ആദരിച്ചു.

മകരജ്യോതി ദർശിച്ച് ധന്യതനേടി ഭക്തന്മാർ

makarajyothiശബരിമല : വിണ്ണിലേക്കുയര്‍ത്തിയ എണ്ണമറ്റ തൊഴുകൈകള്‍ ഭക്തിയുടെ പൂങ്കാവനമായി വിരിഞ്ഞു. അനേകം കണ്ഠങ്ങളില്‍ നിന്ന് ശരണമന്ത്രങ്ങളുടെ സംഗീതമൊഴുകി. ഭക്തനേത്രങ്ങളിലെ അര്‍ഥനയ്ക്ക് അനുഗ്രഹമായി പൊന്നമ്പലമേട് വിളക്കു വച്ചു. മകരജ്യോതിയുടെ ദിവ്യപ്രകാശം വീണ വഴികളിലൂടെ സ്വാമിമാര്‍ മലയിറങ്ങി. ഭക്തലക്ഷങ്ങള്‍ക്കു മീതേ ധര്‍മശാസ്താവിന്റെ അഭയമുദ്ര പരിലസിച്ചു. ശബരിമല തീര്‍ഥാടനത്തിലെ സുപ്രധാന നിമിഷങ്ങള്‍ ഭക്തര്‍ക്കു ധന്യതയുടേതായി.

Last Updated on Thursday, 15 January 2015 13:52

Read more...

താണിയില്‍ താലപ്പൊലി 15 മുതല്‍

ഗുരുവായൂര്‍ : താണിയില്‍ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ആഘോഷം 15 മുതല്‍ 30 വരെ നടക്കും. 20 വരെ നാഗക്കളം, 21നു ഭൂതക്കളം, തുടര്‍ന്നു ഭജന, ഓട്ടന്‍തുള്ളല്‍, ഭക്തിഗാനമേള, ഹരികഥ, പ്രഭാഷണം എന്നിവയുണ്ടാകും. 27നു കൊടിയേറ്റം നടക്കും. 28നു നാട്ടുപറ പുറപ്പാട്. 30നാണു താലപ്പൊലി.

തിരുവെങ്കിടം ക്ഷേത്രത്തില്‍ മകരച്ചൊവ്വ ഉല്‍സവം കെടിയേറി

ഗുരുവായൂര്‍ :തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ മകരച്ചൊവ്വ ഉല്‍സവത്തിനു കൊടിയേറി. ക്ഷേത്രത്തില്‍ പാലകൊമ്പിടി വിശേഷത്തോടനുബന്ധിച്ചു പൂജകള്‍ക്കു ശേഷം ഭഗവതി ക്ഷേത്രത്തിനു മുന്നിലെ കൊടിമരത്തില്‍ പ്രസിഡന്റ് ജി.കെ. രാമകൃഷ്ണന്‍ കൊടിയേറ്റം നടത്തി. പാട്ടുപന്തലില്‍ പാനയുമുണ്ടായി. കൊടിയേറ്റത്തോടെ ദേശപ്പറയ്ക്കു തുടക്കമായി.

അവാര്‍ഡിന്റെ തിളക്കത്തില്‍ കുറുങ്കുഴല്‍ കച്ചേരി

ഗുരുവായൂര്‍: സംഗീത നാടക അക്കാദമിയുടെ ഗുരുശ്രീ അവാര്‍ഡ് ലഭിച്ചതിന്റെ തിളക്കത്തില്‍ പല്ലാവൂര്‍ കൃഷ്ണന്‍കുട്ടി കുറുങ്കുഴല്‍ കച്ചേരി അവതരിപ്പിച്ചു. മമ്മിയൂര്‍ ക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകീട്ടായിരുന്നു കച്ചേരി നടന്നത്.അക്കാദമിയുടെ അവാര്‍ഡ് പ്രഖ്യാപിച്ചിട്ടേയുള്ളൂ. ഈ അംഗീകാരത്തിനുശേഷം കൃഷ്ണന്‍കുട്ടി ആദ്യമായി കച്ചേരി നടത്തുന്നത് മമ്മിയൂരിലാണ്. ഹംസധ്വനി രാഗത്തില്‍ ' വാതാപി ' കീര്‍ത്തനത്തോടെയായിരുന്നു തുടക്കം. ആസ്വാദക ഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയിട്ടുള്ള നിരവധി ഗാനങ്ങളും കീര്‍ത്തനങ്ങളും വായിച്ചുള്ള കച്ചേരി രണ്ടു മണിക്കൂറിലേറെ നേരം നീണ്ടു.

Read more...

ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ പട്ടും താലിയും ചാര്‍ത്തല്‍ നാല് വരെ

തൃശ്ശൂര്‍: ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രധാന വഴിപാടുകളായ പട്ടും താലിയും ചാര്‍ത്തല്‍ മംഗല്യപൂജ എന്നിവ ജനവരി നാലിന് സമാപിക്കും. ക്ഷേത്രത്തില്‍ വൈകീട്ട് 6.30 ന് 102 ദിവസം നീണ്ടുനിന്ന ദശലക്ഷ ദീപോത്സവത്തിന്റെ സമാപന മഹാസംഗമവും നടക്കും.ക്ഷേത്രം ഊരാള കുടുംബത്തില്‍നിന്ന് ആരംഭിച്ച തിരുവാഭരണ ഘോഷയാത്രയോടെയാണ് പട്ടും താലിയും ചാര്‍ത്തല്‍ തുടങ്ങിയത്. ആയിരക്കണക്കിന് കന്യകമാരും ദമ്പതിമാരും വഴിപാട് നടത്തി ഉത്സവത്തിന്റെ ഭാഗമായി.കീഴില്ലം കൃഷ്ണന്‍ നമ്പൂതിരി, തന്ത്രി കീഴ്മുണ്ടയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരിനാരായണന്‍ നമ്പൂതിരി എന്നിവരാണ് താന്ത്രിക ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം

Read more...

തിരുവെങ്കിടം ക്ഷേത്രത്തില്‍ മഹാപൊങ്കാലയോടെ ചെറുതാലപ്പൊലി ആഘോഷിച്ചു

ponkala tvkdmഗുരുവായൂര്‍ :തിരുവെങ്കിടം ക്ഷേത്രത്തില്‍ ചെറുതാലപ്പൊലി ദിവസമായ ഇന്നലെ ആയിരത്തിലധികം സ്ത്രീകള്‍ ഭഗവതിക്ക് മഹാപൊങ്കാലയര്‍പ്പിച്ചു. ക്ഷേത്രത്തിനു മുന്നില്‍തയാറാക്കിയ പ്രത്യേക പണ്ടാര അടുപ്പിലേക്ക് ഭഗവതിയുടെ ശ്രീലകത്തുനിന്ന് ഓതിക്കന്‍ കക്കാട് ദേവദാസ് നമ്പൂതിരി, മേല്‍ശാന്തി ഭാസ്കരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നു രാവിലെ ഏഴിന് അഗ്നി പകര്‍ന്നു പൊങ്കാലയ്ക്കു തുടക്കം കുറിച്ചു.

Last Updated on Monday, 29 December 2014 09:40

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Pilgrim News