Pilgrim News

മമ്മിയൂരിലെ ഭഗവതിക്കോഴി ഇനി ഓര്‍മ

henഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവ ക്ഷേത്രാങ്കണത്തിലെ ഭഗവതിക്കോഴി ഇനി ഓര്‍മ. ഭഗവതിക്കോഴിയെന്ന പേരില്‍ അറിയപ്പെട്ട്‌ ഭക്‌തജനങ്ങള്‍ക്കിടയില്‍ 14 വര്‍ഷമാണ്‌ ആകര്‍ഷണമായത്‌. ഒരാഴ്‌ചയായി പ്രസാദങ്ങളൊന്നും കഴിക്കാതെ വന്നപ്പോള്‍ വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ച്‌ വൈദ്യസാഹായം നല്‍കിയെങ്കിലും ഫലംകണ്ടില്ല. ഇന്നലെ ക്ഷേത്രക്കുളത്തിനപ്പുറത്ത്‌ പട്ടുവിരിച്ച്‌ പ്രത്യേക ചടങ്ങുകളോടെയായിരുന്നു സംസ്‌കാരം.ഭഗവതിക്കാവിലെ മരച്ചില്ലയിലായിരുന്നു രാത്രിയില്‍ ഉറക്കം. പകല്‍ ഭക്‌തജനങ്ങള്‍ക്കൊപ്പം സര്‍പ്പക്കാവ്‌ പ്രദക്ഷിണംവയ്‌ക്കും.

Read more...

ചാമുണ്ഡേശ്വരീ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

ഗുരുവായൂര്‍: ചാമുണ്ഡേശ്വരീ ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തിന് ശനിയാഴ്ച കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി എരംതൊടി മനയ്ക്കല്‍ സജിത്ത് നമ്പൂതിരിയാണ് കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിച്ചത്.ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ മുന്നിനി വിജയന്‍ നായര്‍, പി.എന്‍. ചന്ദ്രന്‍, ഇ. കൃഷ്ണദാസ്, അഡ്വ. മുള്ളത്ത് വേണുഗോപാല്‍, ചീരേടത്ത് വിജയന്‍, കെ. സുകുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 13നാണ് ഉത്സവം. ഉച്ചയ്ക്ക് കേളത്ത് കുട്ടപ്പന്റെ പ്രമാണത്തിലുള്ള പഞ്ചവാദ്യത്തോടെ ഉത്സവം എഴുന്നള്ളിക്കും. ഉച്ചതിരിഞ്ഞ് പത്തോളം ദേശങ്ങളില്‍നിന്നായി പൂരങ്ങള്‍ എത്തും.

Read more...

ഗുരുവായൂരിലെ വിശേഷങ്ങള്‍ ഇനി ലണ്ടനിലും

ഗുരുവായൂര്‍: ഗുരുവായൂരിലെ വിശേഷങ്ങള്‍ ഇനി ലണ്ടനിലും ആഘോഷിക്കും. ഒരു വര്‍ഷത്തിനകം ലണ്ടനില്‍ ഗുരുവായൂരപ്പക്ഷേത്രം നിര്‍മിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായാണിത്‌. ഗുരുവായൂര്‍ സ്വദേശിയായ തെക്കുമുറി ഹരിദാസിന്റെ നേതൃത്വത്തിലാണു വിശേഷ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്‌. മലയാളികള്‍ ഏറെയുള്ള ലണ്ടനിലെ ക്രോയിഡനിലാണ്‌ ആഘോഷം. ലണ്ടന്‍ ഹിന്ദു ഐക്യവേദിയാണ്‌ പരിപാടികളുടെ സംഘാടകര്‍. ഗുരുവായൂരില്‍ വിശേഷമുള്ള മാസങ്ങളില്‍ അവസാനത്തെ ശനിയാഴ്‌ചയാണു പരിപാടികള്‍. ഭജന, പ്രഭാഷണം തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. അടുത്ത വര്‍ഷം ചെമ്പൈ സംഗീതോത്സവം പോലുള്ള പരിപാടികളുമുണ്ടാകും. ലണ്ടനിലെ തമിഴ്‌ സ്വാധീനമുള്ള ക്ഷേത്രങ്ങളില്‍ ഉപദേവനായി മാത്രമാണ്‌ ഇപ്പോള്‍ ഗുരുവായൂരപ്പനുള്ളത്‌.

Read more...

കൊച്ചനാംകുളങ്ങര പൂരത്തിന് കൊടിയേറി

ഗുരുവായൂര്‍: ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിന് മേല്‍ശാന്തി പ്രദീപ് നമ്പൂതിരി കൊടിയേറ്റി. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.വി. രാമകൃഷ്ണന്‍, സെക്രട്ടറി തേരില്‍ വേണുഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു.13 നാണ് ഉത്സവം.വൈകീട്ട് കൂട്ടിയെഴുന്നള്ളിപ്പിന് 20 ആനകള്‍ അണിനിരക്കും. കാവടികള്‍, നാദസ്വരം, നാടന്‍കലകള്‍ തുടങ്ങിയവ ഉണ്ടാകും. രാത്രി വെടിക്കെട്ട് നടക്കും. നടതുറപ്പ് ദിവസമായ 20ന് രാത്രി ഗാനമേളയും ഉണ്ടാകും.

ചേമ്പാലക്കുളം ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി ഉത്സവം

ഗുരുവായൂര്‍: കോട്ടപ്പടി ചേമ്പാലക്കുളം ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ഫിബ്രവരി 6ന് നടക്കും. രാവിലെ 5ന് നടതുറക്കല്‍, 7ന് പൊങ്കാല, 7.30ന് നടയ്ക്കല്‍ പറ, 8ന് നവകം, പഞ്ചഗവ്യം, തന്ത്രി പൂജ.10.30ന് അന്നദാനം, ഉച്ചയ്ക്ക് ഒന്നിന് എഴുന്നെള്ളിപ്പ്, വൈകീട്ട് 5ന് കൂട്ടി എഴുന്നെള്ളിപ്പ്, 6ന് നടയ്ക്കല്‍ പറ, 6.30ന് ദീപാരാധന, 8.30ന് തായമ്പക, 9ന് കളമെഴുത്ത്, 10.30ന് ഐവര്‍കളി എന്നിവ ഉണ്ടാവും.

കാവടികള്‍ പീലിവിടര്‍ത്തിയാടി പൂയ്യാഘോഷം

ഗുരുവായൂര്‍: കാവടികളും വാദ്യഘോഷങ്ങളുംകൊണ്ട് ക്ഷേത്രങ്ങളില്‍ തൈപ്പൂയ്യം വര്‍ണാഭമായി.കോട്ടപ്പടി താനപ്പറമ്പില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പ് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ നിന്നായിരുന്നു. പിച്ചളയില്‍ പൊതിഞ്ഞ് സ്വര്‍ണ്ണനിറം പൂശിയ മനോഹരമായ രഥത്തിലായിരുന്നു എഴുന്നള്ളിപ്പ്.ഉച്ചതിരിഞ്ഞ് രഥം എഴുന്നെള്ളിപ്പ്, കാവടികള്‍, വാദ്യമേളങ്ങള്‍ തുടങ്ങിയ ആഘോഷങ്ങള്‍ എത്തി. കൂട്ടിയെഴുന്നെള്ളിപ്പിന് പഴഞ്ഞി ഭാസ്‌കരന്‍, പെങ്ങാമുക്ക് അപ്പുക്കുട്ടന്‍ എന്നിവര്‍ മേളം നയിച്ചു. കോമരം സത്യന്‍ ശാന്തി ഉറഞ്ഞു തുള്ളിയാണ് ആഘോഷങ്ങള്‍ അരിയെറിഞ്ഞ് കയറ്റിയത്.

Read more...

സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ ഇന്ന് തൈപ്പൂയം

ഗുരുവായൂര്‍ :കോട്ടപ്പടി കാളികുളം ക്ഷേത്രത്തില്‍ തൈപ്പൂയം വിവിധ പരിപാടികളോടെ ആഘോഷിക്കും. മേല്‍ശാന്തി സുരേഷ് ശാന്തി, അരുണ്‍ഘോഷ് ശാന്തി എന്നിവരുടെ നേതൃത്വത്തില്‍ വിശേഷാല്‍ പൂജകള്‍, രാവിലെ എട്ടിന് ശീവേലി, കാവടി അഭിഷേകം, രണ്ടിന് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്, 4.30ന് പ്രാദേശിക കമ്മിറ്റികളുടെ എഴുന്നള്ളിപ്പുകള്‍, കൂട്ടിയെഴുന്നള്ളിപ്പ്, പാണ്ടിമേളം, ചുറ്റുവിളക്ക്, കേളി, തായമ്പക എന്നിവയുണ്ടാകും. ചൊവ്വല്ലൂര്‍ കരിയന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രം, കോട്ടപ്പടി താനപ്പറമ്പില്‍ സുബ്രഹമ്ണ്യക്ഷേത്രം എന്നിവിടങ്ങളിലും വിവിധ പരിപാടികളോടെ തൈപ്പൂയം ആഘോഷിക്കും.

ക്ഷേത്രങ്ങളില്‍ മകരപ്പത്ത് ആഘോഷിച്ചു

ഗുരുവായൂര്‍ :മമ്മിയൂര്‍ നാരായണംകുളങ്ങര ഭഗവതി ക്ഷേത്രത്തിലും കണ്ടാണശേരി വാഴാവ് ക്ഷേത്രത്തിലും മകരപ്പത്ത് ആഘോഷിച്ചു. നാരായണംകുളങ്ങര മേലേക്കാവ് ക്ഷേത്രത്തില്‍ ഉല്‍സവം എഴുന്നള്ളിപ്പിനോടനുബന്ധിച്ച് നടന്ന മേളത്തിന് ഗുരുവായൂര്‍ ശിവരാമന്‍, തെച്ചിയില്‍ ഷണ്‍മുഖന്‍, ഗുരുവായൂര്‍ ജയപ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നൂറുകണക്കിന് നിറപറകളൊരുക്കി ദേവിയെ വരവേറ്റു.കാവടികള്‍, തെയ്യം, തിറ, മേളം എന്നിവയോടെ വിവിധ ദേശക്കമ്മിറ്റികളുടെ പൂരം

Read more...

നാരായണംകുളങ്ങരയിലും വാഴാവിലും ഇന്ന് മകരപ്പത്ത് മഹോത്സവം

ഗുരുവായൂര്‍: മമ്മിയൂര്‍ നാരായണംകുളങ്ങര ക്ഷേത്രത്തിലും കണ്ടാണശ്ശേരി വാഴാവില്‍ ക്ഷേത്രത്തിലും മകരപ്പത്ത് മഹോത്സവം ശനിയാഴ്ച ആഘോഷിക്കും. ദേവസ്വം കീഴേടമായ നാരായണംകുളങ്ങരയില്‍ ഉച്ചതിരിഞ്ഞ് വിവിധ കരക്കാരുടെയും ദേശക്കാരുടേയും എഴുന്നള്ളിപ്പുകള്‍ ക്ഷേത്രസന്നിധിയില്‍ എത്തും. വൈകീട്ട് കൂട്ടി എഴുന്നള്ളിപ്പാണ്. തുടര്‍ന്ന് മേലേക്കാവ്  താഴേക്കാവ് ഭഗവതിമാരുടെ കൂടിക്കാഴ്ച നടക്കും. രാത്രി കേളി, തായമ്പക, താലം എന്നിവയുണ്ടാകും. വാഴാവില്‍ ക്ഷേത്രത്തില്‍ ഉച്ചതിരിഞ്ഞ് വിവിധ ദേശങ്ങളില്‍നിന്ന് പൂരങ്ങളെത്തും. വൈകീട്ട് ഗജവീരന്‍മാരുടെ അകമ്പടിയോടെ കൂട്ടി എഴുന്നള്ളിക്കും.

തിരുവെങ്കിടാചലപതി ക്ഷേത്രം: ഭക്തിയുടെ നിറവിൽ മകരച്ചൊവ്വ ആഘോഷിച്ചു

tvkdm mcഗുരുവായൂര്‍: നൂറുകണക്കിന് പറകള്‍ ഭഗവതിക്ക് സമര്‍പ്പിച്ച് തിരുവെങ്കിടാചലപതി ക്ഷേത്രത്തല്‍ മകരച്ചൊവ്വ ആഘോഷിച്ചു. പുറത്തേക്കെഴുന്നള്ളിയ ഭഗവതിയെ ഭക്തര്‍ വിവിധ ദ്രവ്യങ്ങള്‍ നിറച്ച പറകള്‍ ഒരുക്കി സ്വീകരിച്ചു. ക്ഷേത്രം കോമരം ഉറഞ്ഞു തുള്ളി പറകള്‍ ചൊരിഞ്ഞു.രാവിലെ ഭഗവതിക്ക് അഭിഷേകത്തോടെയാണ് മകരച്ചൊവ്വ ആഘോഷങ്ങള്‍ തുടങ്ങിയത്. അലങ്കാരം, കേളി എന്നിവയുണ്ടായി. ഗുരുവായൂര്‍ മുരളി നാദസ്വരവും ജനാര്‍ദ്ദനന്‍ നെടുങ്ങാടിയും ഗുരുവായൂര്‍ ശശിമാരാരും ചേര്‍ന്ന് അഷ്ടപദിയും അവതരിപ്പിച്ചു.

Last Updated on Wednesday, 21 January 2015 09:33

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Pilgrim News