Pilgrim News

കടവല്ലൂര്‍ സാഗ്‌നേയത്തിന് നാളെ സമാപനം

പെരുമ്പിലാവ്: കടവല്ലൂര്‍ ശ്രീരാമസ്വാമിക്ഷേത്രത്തില്‍ നടന്നുവരുന്ന സാഗ്‌നേയ യജ്ഞത്തിന് ഞായറാഴ്ച സമാപനമാകും.നവംബര്‍ ഒന്നിന് 5000ത്തോളം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന സാരസ്വതയജ്ഞത്തോടെയാണ് സാഗ്‌നേയത്തിന് തുടക്കമായത്. പത്ത് ദിവസങ്ങളിലായി ഫലസിദ്ധിക്കായി വിവിധ ഹോമങ്ങളാണ് യജ്ഞശാലയില്‍ നടന്നത്. വിദ്യാഭിവൃദ്ധി, ശ്രേഷ്ഠസന്താനലബ്ധി, രോഗശമനം, യോഗക്ഷേമം, മംഗല്യം എന്നിവയ്ക്കായിരുന്നു ഹോമങ്ങള്‍ നടന്നത്. ഹോമശേഷം അതത് വിഷയങ്ങളെക്കുറിച്ച് വിദഗ്ധരുടെ പ്രഭാഷണവും ഉണ്ടായി. വൈകുന്നേരം വിശേഷാല്‍ മൂര്‍ത്തിപൂജയും നടന്നു.

Read more...

പറമ്പന്തളി ഷഷ്ഠി വര്‍ണാഭമായി

parambanthaliമുല്ലശ്ശേരി: ഭക്തിയുടെയും അനുഷ്ഠാനത്തിന്റെയും നിറവില്‍ പറമ്പന്തളി മഹാദേവക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി ആഘോഷം വര്‍ണ്ണാഭമായി. ഷഷ്ഠീവ്രതമെടുത്ത് അനേകര്‍ വിവിധ സ്ഥലങ്ങളില്‍നിന്നായി പറമ്പന്തളി മഹാദേവ ക്ഷേത്രത്തിലെ സുബ്രഹ്മണ്യസ്വാമിക്കു മുന്നില്‍ പ്രണമിച്ച് അഭിഷേകം നടത്തി മടങ്ങി. ഉച്ചയോടെ ഭസ്മക്കാവടി അടക്കം കാവടിസംഘങ്ങളുടെ ഘോഷയാത്രകള്‍ നടന്നു. ചിന്ത്കാവടിയും പൂക്കാവടിയും ശിങ്കാരിമേളവും നാഗസ്വരവും അകമ്പടിയായി. ദീപാരാധനയ്ക്കുശേഷവും വിവിധ കാവടിസംഘങ്ങള്‍ അഭിഷേകത്തിനായി എത്തി. വടക്കേടത്ത് താമരപ്പിള്ളി കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ക്ഷേത്രത്തില്‍ തന്ത്രിപൂജ നടത്തി.

Last Updated on Saturday, 09 November 2013 10:23

വര്‍ണ്ണക്കാഴ്ചകളൊരുക്കി ഇരുന്നിലംകോട് ഷഷ്ഠി

irinilmkode shastiവടക്കാഞ്ചേരി: സ്‌കന്ദഷഷ്ഠിസുദിനത്തില്‍ ഇരുന്നിലം കോട്ടപ്പന്റെ സന്നിധിയില്‍ പൂക്കാവടികള്‍ക്ക് തീര്‍ത്തത് വര്‍ണ്ണ പൂക്കളം. നാദസ്വരങ്ങളുടെയും മേളങ്ങളുടെയും അകമ്പടിയോടെ പീലിക്കാവടികളും പൂക്കാവടികളുമായെത്തി മുള്ളൂര്‍ക്കര, വരവൂര്‍, ഭാഗങ്ങളില്‍ നിന്നുള്ള പത്ത് കാവടി സംഘങ്ങള്‍ ക്ഷേത്ര സന്നിധിയിലെത്തി അഭിഷേകം നടത്തി. കാവടികള്‍ ശിരസ്സിലേറ്റി പമ്പരംപോലെ കറക്കി കാവടിയാട്ടരംഗത്തെ വിദഗ്ധര്‍ ആയിരങ്ങളുടെ മനം കവര്‍ന്നു. അനുഷ്ഠാന പുണ്യമായി 21 ദിവസം വ്രതമെടുത്ത് കവിളിലും നെഞ്ചിലും ശൂലം കുത്തി കുമ്മിയടിച്ച് കാവടിസംഘങ്ങള്‍ക്ക് മുന്നില്‍ നൃത്തം ചവിട്ടിയ ആണ്ടവന്മാര്‍ ഭക്തിയുടെ നേര്‍ക്കാഴ്ചയായി. ക്ഷേത്ര സംരക്ഷണസമിതി സ്‌കന്ദഷഷ്ഠി ദിവസം ഇരുന്നിലംകോട് ക്ഷേത്രത്തിലെത്തിയ ആയിരക്കണക്കിന് ഭക്തര്‍ക്ക് അന്നദാനവും ഒരുക്കി.

Last Updated on Saturday, 09 November 2013 10:21

ഇരുന്നിലംകോട് ഷഷ്ഠി ഇന്ന്

വടക്കാഞ്ചേരി: ഇരുന്നിലംകോട് സ്‌കന്ദഷഷ്ഠി മഹോത്സവം വെള്ളിയാഴ്ച ആഘോഷിക്കും. താളമേളങ്ങളുടെ അകമ്പടിയുമായി 10 കാവടി സംഘങ്ങള്‍ ക്ഷേത്രസന്നിധിയിലെത്തി അഭിഷേകം നടത്തും. 21 ദിവസത്തെ വ്രതമെടുത്ത് മുഖത്ത് ശൂലം കുത്തി കുമ്മിയടിച്ച് നൃത്തം ചെയ്ത് സുബ്രഹ്മണ്യഭക്തര്‍ ക്ഷേത്രത്തിലെത്തും. മഹാ അന്നദാനവുമുണ്ട്.

പറമ്പന്തളി ഷഷ്ഠി ഇന്ന്

മുല്ലശ്ശേരി:പറമ്പന്തളി മഹാദേവക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി വെള്ളിയാഴ്ച ആഘോഷിക്കും. ഇതിനോടനുബന്ധിച്ച് ക്ഷേത്രവും പരിസരവും കുലവിതാനത്താലും ദീപങ്ങളാലും അലങ്കൃതമായി. നടയില്‍ ബഹുനില പന്തലുയര്‍ന്നു. വെങ്കിടങ്ങ്, മുല്ലശ്ശേരി, എളവള്ളി, പാവറട്ടി പഞ്ചായത്തുകളില്‍നിന്നായി 28 ദേശക്കമ്മിറ്റികളാണ് ഉത്സവത്തില്‍ പങ്കാളികളാകുന്നത്. കാവടികളും അലങ്കാരങ്ങളും ഒരുക്കി ദേശക്കാര്‍ ആവേശത്തിമര്‍പ്പിലാണ്. വ്യാഴാഴ്ച രാത്രി നാട്ടുകാര്‍ക്കായി ആഘോഷക്കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാവടിയും മേളവുമായി ദേശവലത്ത് നടത്തി.വെള്ളിയാഴ്ച ഉത്സവദിനത്തില്‍ നിര്‍മ്മാല്യദര്‍ശനത്തിനു ശേഷം തന്ത്രിപൂജ നടക്കും. തന്ത്രി വടക്കേടത്ത് താമരപ്പിള്ളി മനയ്ക്കല്‍ ദാമോദരന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികനാണ്. മേല്‍ശാന്തി സുന്ദരന്‍ എമ്പ്രാന്തിരിയും രമേഷ് നമ്പൂതിരിയും സഹകാര്‍മ്മികരാണ്. പാല്‍, ഇളനീര്‍, പഞ്ചാമൃതം എന്നിവകൊണ്ടുള്ള അഭിഷേകങ്ങള്‍ നടക്കും.

Last Updated on Friday, 08 November 2013 09:44

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Pilgrim News