Pilgrim News

പാലുവായ് കോതകുളങ്ങര ക്ഷേത്രത്തില്‍ കുംഭഭരണി ഉല്‍സവം

ഗുരുവായൂര്‍ : പതിനെട്ടരക്കാവുകളില്‍ പ്രധാനമായ പാലുവായ് കോതകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ കുംഭഭരണി ഉല്‍സവം

Read more...

തൈക്കാട് കണ്ണന്‍ചിറ കളം മഹോത്സവം നാളെ മുതല്‍

ഗുരുവായൂര്‍: തൈക്കാട് കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രത്തില്‍ കളം മഹോത്സവം 20, 21 തിയ്യതികളില്‍ നടക്കും. 21ന് രാവിലെ കലശം, ചൊവ്വല്ലൂര്‍ സുനിലിന്റെ നേതൃത്വത്തില്‍ മേളം, വൈകീട്ട് ഗുരുതി പൂജ, രാത്രി തായമ്പക എന്നിവയുണ്ടാകും. 22ന് രാവിലെ പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളം, ഉച്ചയ്ക്ക് 12.30ന് കൊച്ചിന്‍ സൗപര്‍ണ്ണികയുടെ ഭക്തിഗാനമേള, രാത്രി ഏഴിന് പല്ലശ്ശന നന്ദകുമാറിന്റെ പ്രമാണത്തില്‍ പഞ്ചവാദ്യം, പ്രാചീന

Read more...

ബ്രഹ്മകുളം ക്ഷേത്രത്തില്‍ ശിവരാത്രി

ഗുരുവായൂര്‍ : ബ്രഹ്മകുളം ക്ഷേത്രത്തില്‍ ശിവരാത്രി വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ സഹസ്രനാമാര്‍ച്ചന, ഉച്ചയ്ക്ക് വാദ്യമേളങ്ങളോടെ എഴുന്നള്ളിപ്പ്, രാത്രി ഗുരുവായൂര്‍ ശ്യാമളന്‍, ഗുരുവായൂര്‍ മഹേഷ് എന്നിവരുടെ ഡബിള്‍ തായമ്പക, കലാപരിപാടികള്‍, നൃത്തനൃത്യങ്ങള്‍ എന്നിവയുണ്ടായി.

സ്ത്രീയെ തട്ടിക്കൊണ്ടുപോയ യുവതിയും ബന്ധുവും അറസ്റ്റില്‍

ഗുരുവായൂര്‍: വായ്പാ പണം അടച്ചുതീര്‍ക്കാത്തതിന്റെ പേരില്‍ സ്ത്രീയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍

Read more...

ബ്രഹ്മകുളം ശിവരാത്രിയാഘോഷം ഇന്ന്

ഗുരുവായൂര്‍ : ബ്രഹ്മകുളം ശിവക്ഷേത്രത്തിലെ ശിവരാത്രി തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍

Read more...

ശിവരാത്രി ആഘോഷം

ഗുരുവായൂര്‍: ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം തുടങ്ങി. ഞായറാഴ്ച രാത്രി തൃശ്ശൂര്‍ സുബ്രഹ്മണ്യ കലാക്ഷേത്രത്തിന്റെ ദക്ഷയാഗം, പാര്‍വ്വതി പരിണയം ബാലെ , പാര്‍വ്വതി ജനാര്‍ദ്ദനന്‍ നയിച്ച നൃത്തനൃത്യങ്ങള്‍, പ്രാദേശിക കലാകാരന്‍മാരുടെ കലാപരിപാടികള്‍ എന്നിവയുണ്ടായി. തിങ്കളാഴ്ച രാത്രി 8ന് കഴിമ്പ്രം കാവ്യകേളിയുടെ കചന്‍ നാടകം ഉണ്ടാകും. ശിവരാത്രി ദിനമായ ചൊവ്വാഴ്ച രാവിലെ ശീവേലി എഴുന്നള്ളിപ്പിന് പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തിലാണ് മേളം. ഉച്ചതിരിഞ്ഞ് പഞ്ചവാദ്യം അന്നമനട പരമേശ്വരന്‍ മാരാര്‍ നയിക്കും.

Read more...

ആവേശമായി 101 പേരുടെ പഞ്ചാരിമേളം

ഗുരുവായൂര്‍: തൈക്കാട് കഴുമല്ലൂര്‍ പൂരത്തോടനുബന്ധിച്ച് നെന്‍മിനി റോക് സ്റ്റാര്‍ ഒരുക്കിയ 101 പേരുടെ പഞ്ചാരിമേളം ആസ്വാദകരില്‍ ആവേശം കൊട്ടിക്കയറുന്നതായി. കിഴക്കൂട്ട് അനിയന്‍മാരാര്‍, കോട്ടപ്പടി സന്തോഷ് മാരാര്‍, ചൊവ്വല്ലൂര്‍ മോഹനന്‍ മാരാര്‍ എന്നിവരാണ് മേളം നയിച്ചത്. മുതുവറ അനിയന്‍മാരാര്‍ (വലന്തല), ഗുരുവായൂര്‍ സേതു (കുറുങ്കുഴല്‍), തെച്ചിയില്‍ ഷണ്‍മുഖന്‍ (താളം), മുരളി (കൊമ്പ്) എന്നിവരും നേതൃനിരയിലുണ്ടായി. നെന്‍മിനി സത്യ നഗറിലായിരുന്നു മേളം അരങ്ങേറിയത്.

കപ്പിയൂര്‍ ക്ഷേത്രത്തില്‍ ദേശപ്പൊങ്കാല

ഗുരുവായൂര്‍: കോട്ടപ്പടി കപ്പിയൂര്‍ ചിറക്കല്‍ ഭഗവതിക്ഷേത്രത്തില്‍ ഉത്സവഭാഗമായി ദേശപ്പൊങ്കാല നടത്തി. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍നമ്പൂതിരി മുഖ്യകാര്‍മ്മികനായി. ക്ഷേത്രം ഭാരവാഹികളായ കെ.കെ. വിശ്വനാഥന്‍, ഇ. വേണുഗോപാല്‍, കെ. നന്ദനന്‍, കെ.എസ്. മേനോന്‍, എം.പി. രാജന്‍, പി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഞായറാഴ്ചയാണ് പൂരം

പെരുന്തട്ട ക്ഷേത്രത്തില്‍ രുദ്രയജ്ഞം സമാപിച്ചു

ഗുരുവായൂര്‍: പെരുന്തട്ട ശിവക്ഷേത്രത്തില്‍ രുദ്രയജ്ഞം ബുധനാഴ്ച രാവിലെ വസോര്‍ധാരയോടെ സമാപിച്ചു.ഗുരുവായൂര്‍ ക്ഷേത്രം തന്ത്രിമാരായ ചേന്നാസ് ഹരി നമ്പൂതിരിപ്പാട്, ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. കീഴേടം രാമന്‍ നമ്പൂതിരി, പൊയ്യില്‍ ദാമോദരന്‍ നമ്പൂതിരി, നടുമുത്തേടം കൃഷ്ണന്‍ നമ്പൂതിരി, ചെറുതയൂര്‍ വാസുദേവന്‍ നമ്പൂതിരി, മേലേടം ശങ്കരന്‍ നമ്പൂതിരി, മൂത്തേടം ഗോവിന്ദന്‍ നമ്പൂതിരി, കൊടക്കാട്ട് ശശി നമ്പൂതിരി, കൊടക്കാട് വാസുദേവന്‍ നമ്പൂതിരി, തിരുവാലൂര്‍ കൃഷ്ണന്‍ നമ്പൂതിരി, ദിവാകരന്‍ നമ്പൂതിരി, സുദേവ് കെ. നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികരായി.ഉച്ചയ്ക്ക് അന്നദാനത്തിന് ആയിരങ്ങള്‍ പങ്കെടുത്തു.

Last Updated on Thursday, 12 February 2015 09:45

Read more...

കപ്പിയൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം

ഗുരുവായൂര്‍: കോട്ടപ്പടി കപ്പിയൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം 15 ന് ആഘോഷിക്കും. രാവിലെ പൂത്താലം എഴുന്നള്ളിപ്പോടെയാണ് തുടക്കം. ഉച്ചയ്ക്ക് പൂരം എഴുന്നള്ളിപ്പിന് കൊമ്പന്‍ നാകേരിമന കേശവന്‍ തിടമ്പേറ്റും.ഉച്ചതിരിഞ്ഞ് വിവിധ ദേശങ്ങളില്‍ നിന്നായി 20 കമ്മിറ്റികളുടെ പൂരങ്ങള്‍ എത്തും. വൈകീട്ട് കൂട്ടിയെഴുന്നള്ളിപ്പിന് വെള്ളിത്തിരുത്തി ഉണ്ണിനായര്‍ പാണ്ടിമേളം നയിക്കും. രാത്രി വെടിക്കെട്ട്, കേളി, ഇരിങ്ങപ്പുറം ബാബുവിന്റെ തായമ്പക, കോഴിക്കോട് രംഗമിത്രയുടെ 'നാട്ടുവൈദ്യന്‍' നാടകം എന്നിവയും ഉണ്ടാകും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Pilgrim News