കണ്ടാണശ്ശേരിയില്‍ 12.45 കോടിയുടെ ബജറ്റ് പഞ്ചായത്തിലെ മുഴുവന്‍ റോഡുകളും നവീകരിക്കാന്‍ പദ്ധതി

ഗുരുവായൂര്‍: കണ്ടാണശ്ശേരി പഞ്ചായത്തില്‍ 12,45,97,031 രൂപ വരവും 11,68,500 രൂപ ചെലവും 77,08,531 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലളിത വേണുവിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് ജെയ്‌സണ്‍ ചാക്കോയാണ് ബജറ്റ് അവതരിപ്പിച്ചത്.പഞ്ചായത്തിലെ മുഴുവന്‍ റോഡുകളും സഞ്ചാരയോഗ്യമാക്കി യാത്രാ പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിനാണ് ബജറ്റ് മുന്നോട്ടു വെക്കുന്നത്. ഇതിനായി 1,23,37,400 രൂപ ബജറ്റില്‍ നീക്കിവച്ചു. പഞ്ചായത്ത് ഓഫീസ് സമുച്ചയത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി ഓഫീസ് പ്രവര്‍ത്തനം അതിലേക്ക് മാറ്റും.
കര്‍ഷകര്‍ക്ക് കറവപ്പശുക്കളെ നല്‍കി 'പാല്‍ സമൃദ്ധി' പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേടുവന്ന തെങ്ങുകള്‍ മുറിച്ചുമാറ്റാന്‍ കര്‍ഷകന് പണം നല്‍കും. കാലവര്‍ഷത്തിനുമുമ്പേ കര്‍ഷകര്‍ക്ക് വളംനല്‍കും. നെല്‍ക്കര്‍ഷകര്‍ക്ക് വിത്തും വളവും പാടശേഖരങ്ങളിലെ കൃഷിക്ക് പശ്ചാത്തല സൗകര്യവുമൊരുക്കും. കണ്ടാണശ്ശേരി പഞ്ചായത്ത് ബാലസൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കും. ബാലസഭ അംഗങ്ങള്‍ക്ക് ജൈവകൃഷി പരിശീലിപ്പിക്കുകയും അവര്‍ക്ക് വളര്‍ത്താന്‍ മുയല്‍ക്കുട്ടികളെ വാങ്ങി നല്‍കുകയും ചെയ്യും. കുടിവെള്ള പദ്ധതികള്‍, തെരുവു വിളക്കുകള്‍, ശുചീകരണ പദ്ധതികള്‍, അങ്കണവാടി പോഷകാഹാരം തുടങ്ങിയവയ്ക്കും പ്രാമുഖ്യം നല്‍കിയിട്ടുണ്ട്.
തുടര്‍ന്ന് ബജറ്റ് ചര്‍ച്ചയും നടന്നു. എ.എം. മൊയ്തീന്‍, വി.കെ. ദാസന്‍, പി.ജി. സാജന്‍, റൂബി ഫ്രാന്‍സിസ് ഉഷ പ്രഭുകുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Pilgrim News കണ്ടാണശ്ശേരിയില്‍ 12.45 കോടിയുടെ ബജറ്റ് പഞ്ചായത്തിലെ മുഴുവന്‍ റോഡുകളും നവീകരിക്കാന്‍ പദ്ധതി