താമരയൂര്‍ മാതൃഭജന സമിതിയുടെ ഭാഗവത സപ്താഹയജ്ഞം

ഗുരുവായൂര്‍: താമരയൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രസന്നിധിയില്‍ മാതൃഭജന സമിതിയുടെ അഞ്ചാമത് ഭാഗവത സപ്താഹയജ്ഞം ബുധനാഴ്ച ആരംഭിക്കും. കുറുവല്ലൂര്‍ ഹരി നമ്പൂതിരിയാണ് യജ്ഞാചാര്യന്‍, ഏപ്രില്‍ ഒന്നിന് യജ്ഞം സമാപിക്കും.ബുധനാഴ്ച വൈകീട്ട് നാലിന് വിഗ്രഹഘോഷയാത്രയോടെയാണ് ആരംഭം. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ പി.വി. ചന്ദ്രമോഹന്‍ വിഗ്രഹസമര്‍പ്പണവും പൂത്താലസമര്‍പ്പണം പോലീസ് കമ്മീഷണര്‍ ആര്‍. ജയചന്ദ്രന്‍ പിള്ളയും വിഗ്രഹവസ്ത്രസമര്‍പ്പണം ദേവസ്വം ഭരണസമിതിയംഗം എന്‍. രാജുവും ഭാഗവതഗ്രന്ഥ സമര്‍പ്പണം ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ബി. മഹേഷും നിര്‍വ്വഹിക്കും. ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് യജ്ഞം ഉദ്ഘാടനം ചെയ്യും. ആചാര്യവരണം മമ്മിയൂര്‍ ദേവസ്വം മുന്‍ ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍ നടത്തും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Pilgrim News താമരയൂര്‍ മാതൃഭജന സമിതിയുടെ ഭാഗവത സപ്താഹയജ്ഞം