പാലയൂര്‍ മഹാതീര്‍ത്ഥാടനം 22ന്‌

പാലയൂര്‍ :അതിരൂപതയുടെ പാലയൂര്‍ മഹാതീര്‍ത്ഥാടനം 22ന് നടക്കുമെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ ഫാ. ജോണ്‍ അയ്യങ്കാനയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യപദയാത്ര രാവിലെ 7ന് ലൂര്‍ദ്ദ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍നിന്ന് ആരംഭിക്കും. ഒല്ലൂര്‍, പഴുവില്‍, വേലൂര്‍, വടക്കാഞ്ചേരി, കണ്ടശ്ശാംകടവ്, മറ്റം, കൊട്ടേക്കാട്, എരുമപ്പെട്ടി, വലപ്പാട് തീരദേശം എന്നിവിടങ്ങളില്‍നിന്നും ഉപപദയാത്രകളുണ്ടാകും. ലൂര്‍ദ്ദ് പള്ളിയില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വികാരി ഫാ. വര്‍ഗീസ് കൂത്തൂരിന് പേപ്പല്‍പതാക കൈമാറി തീര്‍ഥാടനം ഉദ്ഘാടനം ചെയ്യും. പദയാത്രകള്‍ കടന്നുപോകുന്നയിടങ്ങളില്‍ അതത് ഇടവകകളിലെ വികാരിമാര്‍ പദയാത്രയ്ക്കു നേതൃത്വം നല്കും. വൈകീട്ട് നാലിന് തീര്‍ത്ഥാടനം പാലയൂരിലെത്തും. തുടര്‍ന്ന് പൊതുസമ്മേളനം റോമില്‍നിന്നുള്ള പ്രതിനിധി ബിഷപ് അന്റോണിയോ സ്വേറ്റ ഉദ്ഘാടനം ചെയ്യും. മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനാവും. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബിജു കുണ്ടുകുളം വിശ്വാസപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ഫാ. ജോബ് പടയാട്ടില്‍, പബ്ലിസിറ്റി ചെയര്‍മാന്‍ ഫാ. ജിയോ കടവി, കണ്‍വീനര്‍ ജോര്‍ജ് ചിറമ്മല്‍ എന്നിവരും പങ്കെടുത്തു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Pilgrim News പാലയൂര്‍ മഹാതീര്‍ത്ഥാടനം 22ന്‌