ശുകപുരത്ത് സാഗ്നികം അതിരാത്രം 20 മുതല്‍

തൃശ്ശൂര്‍: 96 വര്‍ഷങ്ങള്‍ക്ക് ശേഷം എടപ്പാള്‍ ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്ര പരിസരത്ത് മാര്‍ച്ച് 20 മുതല്‍ 31 വരെ 'സാഗ്നികം' അതിരാത്രം നടത്തുമെന്ന് മുഖ്യ രക്ഷാധികാരി ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് പത്രസമ്മേളനത്തില്‍ പറഞ്ഞു. 17ന് അതിരാത്രശാലയിലേക്കുള്ള സോമലത, കൃഷ്ണാജിനം, കരിങ്ങാലി കാതല്‍, മേഖല പുല്ല് എന്നിവ കൊല്ലങ്കോട് തിരുകാച്ചാംകുറിശ്ശി പെരുമാള്‍ ക്ഷേത്രത്തില്‍നിന്ന് എത്തിക്കും. 18ന് 10.30ന് കലവറ നിറയ്ക്കല്‍. 19ന് വൈകീട്ട് 4ന് യജമാനന്‍, പത്‌നി, യജ്ഞോപകരണങ്ങള്‍ എന്നിവയുമായുള്ള ഘോഷയാത്ര എടപ്പാള്‍ നാറാസ് മനയില്‍നിന്ന് ആരംഭിക്കും. സാമൂതിരി കെ.സി.യു. രാജ വിളംബരം നടത്തും. മഹാകവി അക്കിത്തം പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 20 മുതല്‍ 30 വരെ കഥകളി, സോപാനസംഗീതം തുടങ്ങിയ പരിപാടികള്‍ അരങ്ങേറും. 22ന് 3 മണിക്ക് കേരളത്തില്‍ അഗ്നിഹോത്രം ചെയ്തവരുടെ പത്‌നിമാരെ ആദരിക്കും. സമാപനദിവസമായ 31ന് വൈകീട്ട് ശാല അഗ്നിക്ക് സമര്‍പ്പിക്കും. പത്രസമ്മേളനത്തില്‍ ഡോ. സര്‍. കെ.വി. കൃഷ്ണന്‍, ഡോ. കെ.എം.ജെ. നമ്പൂതിരി, കുറവങ്ങാട് വാസുദേവന്‍ നമ്പൂതിരി, ഉണ്ണി ശുകപുരം എന്നിവരും പങ്കെടുത്തു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Pilgrim News ശുകപുരത്ത് സാഗ്നികം അതിരാത്രം 20 മുതല്‍