സ്ത്രീയെ തട്ടിക്കൊണ്ടുപോയ യുവതിയും ബന്ധുവും അറസ്റ്റില്‍

ഗുരുവായൂര്‍: വായ്പാ പണം അടച്ചുതീര്‍ക്കാത്തതിന്റെ പേരില്‍ സ്ത്രീയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച യുവതിയെയും ബന്ധുവിനെയും പോലീസ് അറസ്റ്റു ചെയ്തു.
ആളൂര്‍ അമ്പലത്ത് വീട്ടില്‍ അലിയുടെ ഭാര്യ ഷബ്‌ന (25), ബന്ധു എരമംഗലം ചെറുവത്തയില്‍ നൗഷാദ് (30) എന്നിവരെയാണ് ഗുരുവായൂര്‍ സി.ഐ. കെ. സുദര്‍ശന്‍, എസ്.ഐ. എം. ശശിധരന്‍, എ എസ്.ഐ. ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ചിറ്റാട്ടുകര വടക്കത്ത് ഷിബുവിന്റെ ഭാര്യ ശ്രുതി (32) യെയാണ് തട്ടിക്കൊണ്ടു പോയത്.
കഴിഞ്ഞ മാര്‍ച്ചില്‍ അലിയും ഷബ്‌നയും ഷിബുവിന് എട്ടുലക്ഷം രൂപ വായ്പ നല്‍കിയിരുന്നു. വായ്പയ്ക്ക് ഈടായി വീടിന്റെ ആധാരമാണ് ഷിബു അലിക്ക് നല്‍കിയിരുന്നത്. ആറു ലക്ഷം രൂപയും പലിശയായി നാലു ലക്ഷവും തിരിച്ചടച്ചപ്പോള്‍ ആധാരം മടക്കി നല്‍കി. ബാക്കി തുക അടയ്ക്കുന്നതിന്റെ ഉറപ്പിനായി ചെക്കുകളും മുദ്രപത്രങ്ങളും അലി വാങ്ങിവെച്ചു. പിന്നീട് തുക അടച്ചു തീര്‍ക്കണമെന്നു പറഞ്ഞ് ഷിബുവിനെ ഫോണില്‍ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Pilgrim News സ്ത്രീയെ തട്ടിക്കൊണ്ടുപോയ യുവതിയും ബന്ധുവും അറസ്റ്റില്‍