വീടു കാക്കാന്‍ സ്റ്റാര്‍ട് അപ് വില്ലേജില്‍ നിന്നും 'റിക്കോ' വരുന്നു

കൊച്ചി: സ്മാര്‍ട് ഫോണിലൂടെയും റിമോട്ട് കണ്‍ട്രോളിലൂടെയും വീടിനുള്ളിലെ മാറ്റങ്ങള്‍ കാണാനും ഗൃഹോപകരണങ്ങളെ നിയന്ത്രിക്കാനും  കഴിയുന്ന നൂതന ഗൃഹസുരക്ഷാ ഉപകരണം വിപണി കീഴടക്കാന്‍ ഒരുങ്ങുന്നു. സ്റ്റാര്‍ട്ട് അപ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത മൈന്‍ഡ്ഹിലിക്‌സ് എന്ന സ്റ്റാര്‍ട്ട് അപ് കമ്പനിയാണ് പുതിയ ഉപകരണം വിപണിയില്‍ ഇറക്കുന്നത്. പുതിയ ഉപകരണത്തിന്റെ നിര്‍മാണത്തിനും വിപണനത്തിനുമായി നടത്തിയ ക്രൗഡ് ഫണ്ടിംഗ് (കൂട്ടധനസമാഹരണം) വഴി 89,000 ഡോളര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മൈന്‍ഡ്ഹിലിക്‌സ് സമാഹരിച്ചു.

കിക് സ്റ്റാര്‍ട്ടര്‍ ഓണ്‍ലൈന്‍ ഇടത്തിലൂടെ 690 പേരില്‍ നിന്നാണ് 55 ലക്ഷം രൂപ ഉത്പന്നം വികസിപ്പിക്കുന്നതിനും വിപണയില്‍ എത്തിക്കുന്നതിനുമായി കമ്പനി സമാഹരിച്ചത്. വീടിനുള്ളിലെ മാറ്റങ്ങള്‍ കണ്ടെത്താനും ഉപയോക്താക്കളെ യഥാസമയം അറിയിക്കാനും കഴിയുന്ന തരത്തില്‍ സെന്‍സര്‍ സംവിധാനത്തോടെയാണ് മൈന്‍ഡ്ഹിലിക്‌സ് 'റിക്കോ' എന്ന പേരില്‍ സുരക്ഷാ ഉപകരണം വികസിപ്പിച്ചെടുത്തത്. വീടിനുള്ളിലെ താപനില, ഈര്‍പ്പം, ശബ്ദം, ചലനം, പുകയുടെയോ പാചക വാതകത്തിന്റെയോ സാന്നിധ്യം എന്നിവ 'റിക്കോ'യുടെ സഹായത്തോടെ അറിയാന്‍ കഴിയും. അധികമായി കൈവശമുള്ള സ്മാര്‍ട് ഫോണിന്റെയോ ഉപകരണം വഴി നേരിട്ടോ വീടിനുള്ളിലെ തത്‌സമയ വീഡിയോ ദൃശ്യങ്ങള്‍ കാണാനും റിമോര്‍ട് കണ്‍ട്രോള്‍ വഴി വിട്ടുപകരണങ്ങള്‍ നിയന്ത്രിക്കാനും കഴിയും.

ഈ മാസം 30നകം ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍ ലക്ഷ്യമിട്ടാണ് കിക്സ്റ്റാര്‍ട്ടര്‍ ക്യാംപയിന്‍ മൈന്‍ഡ്ഹിലിക്‌സ് ആരംഭിച്ചത്. ധന സമാഹരണ പ്രചാരണം 89 ശതമാനം ലക്ഷ്യത്തിലെത്തിക്കാന്‍ കമ്പനിക്കു കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവുമെന്ന വിശ്വാസത്തിലാണ് യുവ സംരംഭകര്‍. ഉടന്‍ തന്നെ ഉത്പന്നത്തിന്റെ നിര്‍മാണം ആരംഭിക്കും. ഉപയോക്താക്കള്‍ക്ക് പഴയതോ ഉപേക്ഷിച്ചതോ ആയ സ്മാര്‍ട് ഫോണുകള്‍ ഉപകരണം പ്രവര്‍ത്തിക്കാനായി ഉപയോഗിക്കാം എന്നതാണ് 'റിക്കോ' യുടെ പ്രത്യേകത.ഓണ്‍ലൈന്‍ വഴി 'റിക്കോ' മുന്‍കൂര്‍ ബുക്ക് ചെയ്യാനും പ്രചാരണത്തില്‍ പങ്കാളിയാവാനും സാധിക്കും.

പഴയ സ്മാര്‍ട് ഫോണുകളെ തലച്ചോറും കണ്ണുകളുമായാണ് 'റിക്കോ' ഉപയോഗിക്കുന്നത്. ഇതിന്റെ ഉപയോഗ രീതിയും വളരെ എളുപ്പമാണ്. നിലവിലുള്ള സ്മാര്‍ട് ഫോണുകളുടെ എച്ച്.ഡി കാമറകള്‍, മൈക്രോ ഫോണുകള്‍, ത്രീജി വൈഫൈ കണക്്ടിവിറ്റി, പ്രോസസര്‍ തുടങ്ങിയവയും സ്വന്തമായ സെന്‍സര്‍ കഴിവിനൊപ്പം പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാന്‍ 'റിക്കോ' ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ആന്‍ഡ്രോയിഡ് 2.2 നും അതിനു മുകളിലുള്ളതുമായ സ്മാര്‍ട്‌ഫോണും ഐ.ഒ.എസ് ആറും അതിനു മുകളിലുള്ള ആപിള്‍ ഉപകരണങ്ങളും റിക്കോയിലേക്ക് മാറ്റാനാവും.  5.7 ഇഞ്ചോ അതില്‍ താഴെയോ സ്‌ക്രീന്‍ വലിപ്പമുള്ള ഉപകരണങ്ങളെയും റിക്കോ പിന്തുണക്കും.

ധന സമാഹരണം ലക്ഷ്യം കണ്ടാലുടന്‍ എന്‍ജിനീയറിങ് രൂപകല്‍പ്പനയും വിലയിരുത്തലുകളും ഉത്പാദന വിതരണ വിവരങ്ങളും മൈന്‍ഡ്ഹിലിക്‌സ് അന്തിമമായി തീരുമാനിക്കും. നവംബറോടെ പണം മുന്‍കൂര്‍ നല്‍കിയവര്‍ക്ക് ഉത്പന്നങ്ങള്‍ എത്തിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് കമ്പനി. അമേരിക്കയിലെ സിലിക്കണ്‍വാലിയിലെ ആല്‍ക്കെമിസ്റ്റ് അക്‌സിലറേറ്റര്‍ പരിപാടിയിലും മൈന്‍ഡ്ഹിലിക്‌സ് പങ്കാളിയാണ്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News National News വീടു കാക്കാന്‍ സ്റ്റാര്‍ട് അപ് വില്ലേജില്‍ നിന്നും 'റിക്കോ' വരുന്നു