എയര്‍ബാഗ് തകരാര്‍: ഹോണ്ട ഉദ്യോഗസ്ഥരുടെ ശമ്പളം കുറച്ചു


മുംബൈ: എയര്‍ബാഗ് തകരാറിനെത്തുടര്‍ന്ന് ചില കാര്‍ മോഡലുകള്‍ തിരിച്ചുവിളിക്കേണ്ടി വന്നതിനെത്തുടര്‍ന്ന് ഹോണ്ട പ്രസിഡന്റ് അടക്കം 12 ഉന്നതോദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു. കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹോണ്ടയുടെ ഫിറ്റ് (ജാസ്) ഹൈബ്രിഡ് മോഡലിന് ഘടിപ്പിച്ച എയര്‍ബാഗുകളിലാണ് തകരാര്‍ കണ്ടെത്തിയത്.
ഈ വാഹനത്തെ ഒരു വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് തിരിച്ചുവിളിക്കുന്നത്. ഇത് കമ്പനിയുടെയും കാര്‍മോഡലിന്റെയും സല്‍പേരിനെ ദോഷകരമായി ബാധിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവാദപ്പെട്ടവരെ ശിക്ഷാനടപടിക്ക് വിധേയമാക്കിയത്. തകാറ്റ എന്ന കമ്പനി വിതരണം ചെയ്ത എയര്‍ബാഗുകള്‍ തന്നെയാണ് ഇവിടെയും പ്രശ്‌നമുണ്ടാക്കിയത്. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഈ എയര്‍ബാഗുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.
ലോകത്തിലെ വലിയ വിഭാഗം വാഹന നിര്‍മാതാക്കളും തകാറ്റയുടെ എയര്‍ബാഗുകളുപയോഗിച്ച് പ്രതിസന്ധിയിലായിട്ടുണ്ട്. ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ട നിസാന്‍ വാഹനങ്ങള്‍ക്ക് ഇതേ പ്രശ്‌നങ്ങള്‍ നേരിട്ടതോടെ തിരിച്ചുവിളി പ്രഖ്യാപിച്ചിട്ടുണ്ട്. ഫിറ്റ് ഹാച്ച്ബാക്കിന്റെ ഹൈബ്രിഡ് പതിപ്പ് തിരിച്ചുവിളിക്കുന്നത് എന്തെങ്കിലും അപകടം റിപ്പോര്‍ട്ടു ചെയ്തിട്ടല്ല. അതെ സമയം, തകാറ്റ എയര്‍ബാഗ് ശരിയായി പ്രവര്‍ത്തിക്കാത്തതിനാല്‍ നിരവധി അപകടങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News National News എയര്‍ബാഗ് തകരാര്‍: ഹോണ്ട ഉദ്യോഗസ്ഥരുടെ ശമ്പളം കുറച്ചു