ഇനി ഇന്ത്യയില്‍ നിര്‍മിക്കാം; പുതിയ ഇന്ത്യ കെട്ടിപ്പടുക്കാം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'മേക്ക് ഇന്‍ ഇന്ത്യ' (ഇന്ത്യയില്‍ നിര്‍മിക്കാം) പ്രചാരണ പരിപാടിക്ക് വ്യാഴാഴ്ച തുടക്കമാകും. ഉത്പാദന രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യവുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സൈറസ് മിസ്ത്രി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആനന്ദ് മഹീന്ദ്ര എന്നിവര്‍ പരിപാടിയില്‍ പങ്കാളികളാകും. ബയോകോണ്‍ മേധാവി കിരണ്‍ മജുംദാര്‍ ഷാ, സി.കെ. ബിര്‍ള, ശശി റൂയിയ, അജയ് ശ്രീറാം എന്നീ വ്യവസായികളും പരിപാടിയില്‍ പങ്കെടുക്കും. ഇവര്‍ ഉള്‍പ്പെടെ ഇതിനോടകം ഏതാണ്ട് 500 വ്യവസായികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

25ന് രാവിലെ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 'മേക്ക് ഇന്‍ ഇന്ത്യ' കാമ്പയിന്‍ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഉദ്ഘാടനം ചെയ്യും. ഡല്‍ഹിയില്‍ ദേശീയതല ഉദ്ഘാടനത്തോടൊപ്പം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പരിപാടി നടക്കും.

നിക്ഷേപ സൗഹൃദ രാജ്യമാക്കി ഇന്ത്യയെ മാറ്റിക്കൊണ്ട് കൂടുതല്‍ കമ്പനികളെ ഇവിടേക്ക് ആകര്‍ഷിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. വാര്‍ഷിക ഉത്പാദന വളര്‍ച്ച 10 ശതമാനമാക്കി ഉയര്‍ത്തി അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാനാണ് പരിപാടി. പ്രാദേശികമായി ലഭ്യമാകുന്ന അസംസ്‌കൃത വസ്തുക്കള്‍ കൊണ്ട് ഇന്ത്യയില്‍ത്തന്നെ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അവസരങ്ങള്‍ സംരംഭകര്‍ക്ക് നല്‍കുക, മികച്ച നിലവാരമുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുക, മികച്ച നിക്ഷേപകരെ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടി. ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങളെ ആഗോള വിപണിയില്‍ ശ്രദ്ധാ കേന്ദ്രങ്ങളാക്കാനും ലക്ഷ്യമിടുന്നു. സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇന്ത്യയില്‍ നിക്ഷേപത്തിന് സാധ്യതയുള്ള പത്തു മേഖലകളില്‍ ഉത്പാദന യൂണിറ്റുകള്‍ തുടങ്ങാന്‍ 30 ഓളം രാജ്യങ്ങളില്‍ നിന്നായി 3,000 കമ്പനികളെ സര്‍ക്കാര്‍ ക്ഷണിക്കും. ഇവര്‍ക്ക് വേണ്ട അനുമതികള്‍ വേഗത്തില്‍ നേടിക്കൊടുക്കുന്നതിന് വ്യവസായ നയ  പ്രോത്സാഹന വകുപ്പിന് കീഴില്‍ എട്ടംഗ സമിതി രൂപവത്കരിക്കുന്നുണ്ട്. വ്യവസായ സംഘടനകളുടെ കൂട്ടായ്മയായ ഫിക്കിയും ഇതില്‍ പങ്കാളിയാകും.
ഡല്‍ഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും നടക്കുന്ന പ്രചാരണ പരിപാടികള്‍ക്ക് പുറമെ ഏതാനും വിദേശ രാജ്യങ്ങളിലും 'മേക്ക് ഇന്‍ ഇന്ത്യ' കാമ്പയിന്‍ സംഘടിപ്പിക്കും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News National News ഇനി ഇന്ത്യയില്‍ നിര്‍മിക്കാം; പുതിയ ഇന്ത്യ കെട്ടിപ്പടുക്കാം