ഒബാമയും മിഷേലും ആഗ്ര സന്ദര്‍ശിക്കും

ന്യൂഡല്‍ഹി :റിപ്പബ്ലിക് ദിനാഘോഷത്തിനു മുഖ്യാതിഥിയായി എത്തുന്ന യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേലും ആഗ്ര സന്ദര്‍ശിക്കും. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി സന്ദര്‍ശിക്കാനുള്ള പരിപാടി ഉപേക്ഷിച്ചമട്ടാണ്. വാരാണസിയിലെ തിരക്കും സുരക്ഷാസജ്ജീകരണങ്ങള്‍ ഒരുക്കാനുള്ള ബുദ്ധിമുട്ടും പരിഗണിച്ചാണിത്. ആഗ്രയിലേക്ക് ഒബാമയെയും ഭാര്യയെയും ഇന്ത്യന്‍ റയില്‍വേയുടെ ലക്ഷ്വറി ട്രെയിനായ മഹാരാജാസ് എക്സ്പ്രസില്‍ സഞ്ചരിക്കാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അവസാന തീരുമാനം ആയിട്ടില്ല. റിപ്പബ്ലിക് ദിന പരേഡിനുശേഷം അന്നു വൈകിട്ടു രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി ഒരുക്കുന്ന ചായസല്‍ക്കാരത്തിലും ഒബാമയും ഭാര്യയും സംഘവും പങ്കെടുക്കും. 27ന് ആഗ്രയിലേക്കു പോകാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

ഇന്ത്യന്‍ റയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാണു മഹാരാജാസ് എക്സ്പ്രസ് ട്രെയിനുകള്‍ ഓടിക്കുന്നത്. ആഗ്രവരെ സഞ്ചരിക്കാന്‍ പരിപാടിയില്ലെങ്കില്‍ ഡല്‍ഹിയില്‍ ഈ ട്രെയിനില്‍ ഭക്ഷണം കഴിക്കാനെങ്കിലും എത്തണമെന്നു യുഎസ് സംഘത്തെ അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി മോദി ഒബാമയെ ഒരു അപ്രതീക്ഷിത സന്ദര്‍ശനത്തിനു ക്ഷണിക്കുന്നതു മഹാരാജാസിലേക്കാകട്ടെ എന്നും നിര്‍ദേശമുണ്ട്. ഈ ട്രെയിനില്‍ ആഗ്രയിലെത്തണമെങ്കില്‍ രണ്ടരമണിക്കൂര്‍ യാത്ര വേണ്ടിവരും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News National News ഒബാമയും മിഷേലും ആഗ്ര സന്ദര്‍ശിക്കും