National News

ആണവക്കരാറുമായി മുന്നോട്ട്‌

hiuhuihiudsന്യൂഡല്‍ഹി: ആണവബാധ്യതാ നിയമത്തെച്ചൊല്ലി തടസ്സപ്പെട്ട ആണവക്കരാറുമായി മുന്നോട്ടുപോകാന്‍ ഇന്ത്യയും അമേരിക്കയും തീരുമാനിച്ചു.കരാര്‍ നടപ്പാക്കുന്നതിന് തടസ്സമായ വിഷയങ്ങളെല്ലാം പരിഹരിച്ചുവെന്ന് മൂന്നുമണിക്കൂര്‍ നീണ്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുശേഷം യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയും പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കി. ആഭ്യന്തര പ്രതിരോധ ഉത്പാദനമേഖല ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിക്കുന്നതിനും തീരുമാനമായി.

Read more...

സഹകരണം എല്ലാ രംഗത്തും

modi bamaഇന്ത്യയും യുഎസും ഏതാണ്ട് എല്ലാ മേഖലകളിലും ശക്തമായ സഹകരണത്തിനും പങ്കാളിത്തത്തിനും ധാരണയിലെത്തി എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും തമ്മില്‍ നടന്ന ചര്‍ച്ചയുടെ ആകത്തുക. സിവില്‍ ആണവ സഹകരണത്തിന് ആറു വര്‍ഷം മുന്‍പ് ഒപ്പുവച്ച കരാര്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങിയെന്ന് ഇരുനേതാക്കളും പറയുന്നുവെങ്കിലും അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

Read more...

ഒബാമയും മിഷേലും ആഗ്ര സന്ദര്‍ശിക്കും

ന്യൂഡല്‍ഹി :റിപ്പബ്ലിക് ദിനാഘോഷത്തിനു മുഖ്യാതിഥിയായി എത്തുന്ന യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേലും ആഗ്ര സന്ദര്‍ശിക്കും. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി സന്ദര്‍ശിക്കാനുള്ള പരിപാടി ഉപേക്ഷിച്ചമട്ടാണ്. വാരാണസിയിലെ തിരക്കും സുരക്ഷാസജ്ജീകരണങ്ങള്‍ ഒരുക്കാനുള്ള ബുദ്ധിമുട്ടും പരിഗണിച്ചാണിത്. ആഗ്രയിലേക്ക് ഒബാമയെയും ഭാര്യയെയും ഇന്ത്യന്‍ റയില്‍വേയുടെ ലക്ഷ്വറി ട്രെയിനായ മഹാരാജാസ് എക്സ്പ്രസില്‍ സഞ്ചരിക്കാന്‍ ക്ഷണിച്ചിരുന്നു.

Read more...

വീടു കാക്കാന്‍ സ്റ്റാര്‍ട് അപ് വില്ലേജില്‍ നിന്നും 'റിക്കോ' വരുന്നു

കൊച്ചി: സ്മാര്‍ട് ഫോണിലൂടെയും റിമോട്ട് കണ്‍ട്രോളിലൂടെയും വീടിനുള്ളിലെ മാറ്റങ്ങള്‍ കാണാനും ഗൃഹോപകരണങ്ങളെ നിയന്ത്രിക്കാനും  കഴിയുന്ന നൂതന ഗൃഹസുരക്ഷാ ഉപകരണം വിപണി കീഴടക്കാന്‍ ഒരുങ്ങുന്നു. സ്റ്റാര്‍ട്ട് അപ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത മൈന്‍ഡ്ഹിലിക്‌സ് എന്ന സ്റ്റാര്‍ട്ട് അപ് കമ്പനിയാണ് പുതിയ ഉപകരണം വിപണിയില്‍ ഇറക്കുന്നത്. പുതിയ ഉപകരണത്തിന്റെ നിര്‍മാണത്തിനും വിപണനത്തിനുമായി നടത്തിയ

Read more...

എയര്‍ബാഗ് തകരാര്‍: ഹോണ്ട ഉദ്യോഗസ്ഥരുടെ ശമ്പളം കുറച്ചു


മുംബൈ: എയര്‍ബാഗ് തകരാറിനെത്തുടര്‍ന്ന് ചില കാര്‍ മോഡലുകള്‍ തിരിച്ചുവിളിക്കേണ്ടി വന്നതിനെത്തുടര്‍ന്ന് ഹോണ്ട പ്രസിഡന്റ് അടക്കം 12 ഉന്നതോദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു. കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹോണ്ടയുടെ ഫിറ്റ് (ജാസ്) ഹൈബ്രിഡ് മോഡലിന് ഘടിപ്പിച്ച എയര്‍ബാഗുകളിലാണ് തകരാര്‍ കണ്ടെത്തിയത്.

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





A NEWS PORTAL FROM

 


 

Chat Room

You are here: News Malayalam News National News