നഗരസഭ കൌണ്‍സില്‍: എസ്റ്റിമേറ്റ് നല്‍കിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

ഗുരുവായൂര്‍ : നഗരസഭ കൌണ്‍സിലില്‍ കിഴക്കേനട പാര്‍ക്കിങ് ഗ്രൌണ്ട് നവീകരണത്തിന്റെ എസ്റ്റിമേറ്റ് യോഗത്തില്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നു പ്രതിപക്ഷം കൌണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോയി. 68 ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്ന പാര്‍ക്കിങ് ഗ്രൌണ്ടിന്റെ എസ്റ്റിമേറ്റും ഫയലുകളും സമര്‍പ്പിക്കാതെ അജന്‍ഡ പാസാക്കാന്‍ അനുവദിക്കില്ലെന്നു പ്രതിപക്ഷ കൌണ്‍സിലര്‍മാരായ കെ.പി.എ. റഷീദ്, കെ.പി. ഉദയന്‍, ഒ.കെ.ആര്‍. മണികണ്ഠന്‍, ഉണ്ണിക്കൃഷ്ണന്‍ കാഞ്ഞുള്ളി, മേരി ലോറന്‍സ് എന്നിവര്‍ അറിയിച്ചു. തുടര്‍ന്നു മുദ്രാവാക്യവിളികളോടെ പ്രതിപക്ഷം നടുക്കളത്തിലിറങ്ങി. നഗരസഭയ്ക്കു മുന്നില്‍ പ്രതിപക്ഷം അരമണിക്കൂറോളം സമരം നടത്തി. ഇതിനിടെ അജന്‍ഡ അംഗീകരിച്ചു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





A NEWS PORTAL FROM

 


 

Chat Room

You are here: News Malayalam News Muncipality News നഗരസഭ കൌണ്‍സില്‍: എസ്റ്റിമേറ്റ് നല്‍കിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി