നഗരസഭാ ബജറ്റ് ചര്‍ച്ച: പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ വിമര്‍ശം

ഗുരുവായൂര്‍ : നഗരസഭയുടെ ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ കോണ്‍ഗ്രസ് അംഗങ്ങളുടെ പോരായ്മ യു.ഡി.എഫ്.യോഗത്തില്‍ കടുത്ത വിമര്‍ശത്തിനിടയാക്കി. നഗരസഭയുടെ ഇത്തവണത്തെ ബജറ്റ് പുസ്തകം 'സ്‌പൈറല്‍ ബൈന്‍ഡിങ്' നടത്തിയിട്ടുള്ളതാണ്. അതിനെപ്പോലും ചോദ്യംചെയ്യാത്തതിനെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം വിമര്‍ശിച്ചത്. പുസ്തകത്തിന്റെ പുറംചട്ടപോലും ശ്രദ്ധിക്കാത്തവര്‍ എങ്ങിന ഉള്ളിലെ കാര്യങ്ങള്‍ വിലയിരുത്തുന്നു എന്നും മുതിര്‍ന്നയംഗം കുറ്റപ്പെടുത്തി. നഗരസഭയുടെ ഭരണകാലാവധി അവസാനിക്കാനിരിക്കേ, ഒടുവിലത്തെ ബജറ്റ് ചര്‍ച്ചയായിരുന്നതുകൊണ്ട് പ്രതിപക്ഷാംഗങ്ങള്‍ കാര്യങ്ങള്‍ കുറേക്കൂടി ഗൗരവത്തിലെടുക്കണമായിരുന്നെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. പാര്‍ലമെന്റ് പാര്‍ട്ടിലീഡര്‍ കൂടിയായ പ്രതിപക്ഷനേതാവിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിശ്ശബ്ദമായൊരു പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവിനെതിരെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഒപ്പിട്ടപരാതി നേതൃത്വം അടുത്തദിവസം ചര്‍ച്ചചെയ്‌തേക്കും. പ്രതിപക്ഷനേതാവിനെ മാറ്റണമെന്നാണ് അംഗങ്ങളുടെ ആവശ്യം.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

A NEWS PORTAL FROM

 


 

Chat Room

You are here: News Malayalam News Muncipality News നഗരസഭാ ബജറ്റ് ചര്‍ച്ച: പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ വിമര്‍ശം