കൊതിയൂറും വിഭവങ്ങളുമായി അങ്കണവാടികള്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ 64 അങ്കണവാടികള്‍ക്കായി നടത്തിയ പാചകമത്സരത്തില്‍ തീന്‍മേശയില്‍ നിരന്നത് 250ലേറെ രുചിയൂറും വിഭവങ്ങള്‍. ചെമ്പരത്തിപ്പൂ ജ്യൂസ് മുതല്‍ പുളിങ്കുരു കൊണ്ടുള്ള ഹലുവ വരെ ഇതില്‍ സ്ഥാനം പിടിച്ചു. പോഷകാഹാര വാരാചരണ ഭാഗമായി ബുധനാഴ്ച രാവിലെ മുതല്‍ ഉച്ചവരെ ഗുരുവായൂര്‍ ടൗണ്‍ഹാളിന്റെ കിച്ചണ്‍ ഹാളിലായിരുന്നു അടുക്കള മത്സരം നടന്നത്. 9 തരം പുട്ടുകള്‍, മത്തങ്ങപ്പായസം, പത്തിലത്തോരന്‍ , അമൃതംപൊടി കൊണ്ടുള്ള ഇഡ്ഡലി, പൂരം വറുത്തത്, വ്യത്യസ്തങ്ങളായ വട്ടയപ്പങ്ങള്‍, കൊള്ളി ഉപ്പുമാവ് , വിവിധ അച്ചാറുകള്‍, ചമന്തികള്‍ സലാഡുകള്‍ ഉപ്പേരികള്‍, ഇലക്കറികള്‍, അരിയുണ്ട എന്നിങ്ങനെ നീളുന്നു വിഭവങ്ങളുടെ പട്ടിക. എല്ലാം ജൈവ വിഭവങ്ങള്‍ ഉപയോഗിച്ചായിരുന്നു ചുരുങ്ങിയ സമയംകൊണ്ട് വ്യത്യസ്തമായ ഭക്ഷണം തയ്യാറാക്കല്‍, പാചകത്തിന്റെ മെനുവും തയ്യാറാക്കുന്ന വിധവും വിശദീകരിക്കുന്ന ബ്രോഷര്‍ തയ്യാറാക്കല്‍ , പോഷകാഹാരം സംബന്ധിച്ച ക്വിസ് എന്നിവയിലായിരുന്നു മത്സരം നടന്നത്. ഭക്ഷണം തയ്യാറാക്കല്‍ മത്സരത്തില്‍ ഗുരുവായൂര്‍ അഗതിമന്ദിരത്തിനടുത്തുള്ള 70-ാം നമ്പര്‍ അങ്കണവാടി ഒന്നാംസ്ഥാനം നേടി. മൂന്നാം വാര്‍ഡിലുള്ള 101-ാം അങ്കണവാടിക്കാണ് രണ്ടാംസ്ഥാനം. ഇതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ. ശാന്തകുമാരി നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ് അദ്ധ്യക്ഷനായി. അങ്കണവാടി സൂപ്പര്‍വൈസര്‍ സരസു പ്രസംഗിച്ചു.

Last Updated on Thursday, 26 November 2015 12:36

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

A NEWS PORTAL FROM

 


 

Chat Room

You are here: News Malayalam News General News കൊതിയൂറും വിഭവങ്ങളുമായി അങ്കണവാടികള്‍