ദേവസ്വം വാദ്യവിദ്യാലയം വാര്‍ഷികം

ഗുരുവായൂര്‍. ദേവസ്വം വാദ്യവിദ്യാലയത്തിന്റെ 38-ാം വാര്‍ഷികാഘോഷവും അരങ്ങേറ്റവും ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റര്‍ ബി. മഹേഷ് അധ്യക്ഷത വഹിച്ചു.ഭരണസമിതി അംഗങ്ങളായ എന്‍. രാജു, കെ. ശിവശങ്കരന്‍, മാനേജര്‍ എസ്. രവികുമാര്‍, പ്രിന്‍സിപ്പല്‍ എ. ഹരി, ജ്യോതിദാസ് കൂടത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. അഷ്ടപദി, നാഗസ്വരം, തായമ്പക, മദ്ദളകേളി, കുഴല്‍പറ്റ്, പഞ്ചവാദ്യം എന്നീ വിഭാഗങ്ങളില്‍ 17  വിദ്യാര്‍ഥികളാണ് അരങ്ങേറ്റം നടത്തിയത്. ഇവര്‍ക്കുള്ള  സര്‍ട്ടിഫിക്കറ്റും വാദ്യോപകരണത്തിനുള്ള സംഖ്യയും ദേവസ്വം നല്‍കി.  ആശാന്‍മാരായ മുരളി വെള്ളാട്ട്, ശ്രീധരന്‍, ടി.വി. ശിവദാസന്‍, കലാമണ്ഡലം അനന്തകൃഷ്ണന്‍, ജയകൃഷ്ണന്‍, ബി. കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News General News ദേവസ്വം വാദ്യവിദ്യാലയം വാര്‍ഷികം