കുതിര കുഴഞ്ഞുവീണ്‌ ചത്തു

ഗുരുവായൂര്‍: ഗുരുവായൂര്‍ കോയ ബസാറില്‍ കുഴഞ്ഞുവീണ കുതിര ചത്തു. ഒരുമനയൂര്‍ പൊന്നിയത്ത്‌ ഫസലിന്റെ ഉടമസ്‌ഥതയിലുള്ള അലക്‌സ് എന്ന ആറ്‌ വയസുള്ള ആണ്‍കുതിരയാണ്‌ ചത്തത്‌. വൈകുന്നേരം ഏഴുമണിയോടെ ഒരുമനയൂരില്‍നിന്ന്‌ കുതിരയെ ഗുരുവായൂരിലേക്ക്‌ കൊണ്ടുവരികയായിരുന്നു. എടപ്പുള്ളി റോഡില്‍നിന്ന്‌ മെയിന്‍ റോഡിലേക്ക്‌ കയറുന്നതിനിടയില്‍ അസ്വസ്‌ഥത പ്രകടിപ്പിച്ച്‌ കുതിര കുഴഞ്ഞ്‌ കാനയിലേക്ക്‌ വീഴുകയായിരുന്നു.

വീഴ്‌ചയില്‍ കാനയ്‌ക്ക് സമീപമുള്ള പരസ്യ ബോര്‍ഡിലിടിച്ചും കാനയുടെ ഭിത്തിയില്‍ തട്ടിയും കുതിരയ്‌ക്ക് പരുക്കേറ്റിട്ടുണ്ട്‌. കുതിരപ്പുറത്തിരുന്നിരുന്ന ഫസല്‍ ഉടന്‍ ചാടിയിറങ്ങി. അഞ്ച്‌ മിനിട്ടോളം കാനയില്‍ കിടന്ന കുതിരയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. ഫയര്‍ഫോഴ്‌സെത്തിയാണ്‌ ജഡം പുറത്തെടുത്തത്‌. ഗുരുവായൂര്‍ ടെമ്പിള്‍ സ്‌റ്റേഷന്‍ എസ്‌.ഐ. യു.എച്ച്‌. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ്‌ സംഭവസ്‌ഥലത്തെത്തി. ഒരുമാസം മുന്‍പ്‌ കൊല്ലത്തുനിന്നാണ്‌ ഫസല്‍ കുതിരയെ വാങ്ങിയത്‌.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News General News കുതിര കുഴഞ്ഞുവീണ്‌ ചത്തു