സ്‌കൂള്‍വാന്‍ നിയന്ത്രണം വിട്ട്‌ തോട്ടിലേക്ക്‌ മറിഞ്ഞു: ഏഴുപേര്‍ക്ക്‌ പരുക്ക്‌

ഗുരുവായൂര്‍/ചാവക്കാട്‌: നിയന്ത്രണം വിട്ട സ്‌കൂള്‍വാന്‍ തോട്ടിലേക്ക്‌ മറിഞ്ഞ്‌ വിദ്യാര്‍ഥികളും ഡ്രൈവറുമടക്കം ഏഴുപേര്‍ക്ക്‌ പരുക്കേറ്റു. ചാവക്കാട്‌ ഒരുമനയൂര്‍ ഐ.ഡി.സി. സ്‌കൂളിന്റെ വാനാണ്‌ നെന്മിനിയില്‍ ആറടി താഴ്‌ചയുള്ള തോട്ടിലേക്ക്‌ മറിഞ്ഞത്‌. രാവിലെ എട്ടരയോടെ പോസ്‌റ്റോഫീസിന്‌ സമീപമായിരുന്നു അപകടം. ആരുടെയും പരുക്ക്‌ ഗുരുതരമല്ല.

ബ്രഹ്‌മകുളം സ്വദേശികളായ 4ാംക്ലാസ്‌ വിദ്യാര്‍ഥിനി പുളിച്ചാറം വീട്ടില്‍ അബ്‌ദുല്‍ ഗഫൂറിന്റെ മകള്‍ റിഥ, ആറാംക്ലാസ്‌ വിദ്യാര്‍ഥികളായ പാന്ദ്ര കബീറിന്റെ മകന്‍ ഷമീം, മേമനത്ത്‌ ഷക്കീറിന്റെ മകള്‍ ഷൈബാന്‍, അഞ്ചാംക്ലാസ്‌ വിദ്യാര്‍ഥികളായ വലിയകത്ത്‌ ഷാജിയുടെ മകള്‍ റിന്‍ഷ, മുസ്ലീംവീട്ടില്‍ പള്ളത്ത്‌ അബ്‌ദുല്‍ ജലീലിന്റെ മകന്‍ മുഹമ്മദ്‌ സല്‍മാന്‍, കടലായി വീട്ടില്‍ യൂസഫിന്റെ മകള്‍ ഫാത്തിമ മുഫിദ, ഡ്രൈവര്‍ മാമാബസാര്‍ സ്വദേശി പുതുവീട്ടില്‍ ഷംസുദീന്‍ (47) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.

പരീക്ഷയെഴുതാന്‍ സ്‌കൂളിലേക്ക്‌ പോയിരുന്ന വിദ്യാര്‍ഥികളാണ്‌ അപകടത്തില്‍പ്പെട്ടത്‌. സ്‌റ്റിയറിങ്ങും ചക്രവും തമ്മിലുള്ള ബന്ധം വേര്‍പെട്ടതാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ ഡ്രൈവര്‍ പറഞ്ഞു. തോട്ടില്‍ വെള്ളമില്ലാതിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. കെ.വി. അബ്‌ദുള്‍ഖാദര്‍ എം.എല്‍.എ. പരുക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News General News സ്‌കൂള്‍വാന്‍ നിയന്ത്രണം വിട്ട്‌ തോട്ടിലേക്ക്‌ മറിഞ്ഞു: ഏഴുപേര്‍ക്ക്‌ പരുക്ക്‌